• പോസ്റ്റര്‍ എക്സിബിഷനില്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നവ

  by  • August 30, 2013 • പൊതുവായത്‌ • 0 Comments

  എന്‍ എ പീ എം സമ്മേളന നഗരിയില്‍, ഒളിമ്പസ്  നടത്തുന്ന പോസ്റ്റര്‍ എക്സിബിഷനില്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നവ, ഇതൊരു കരടു രൂപം ആണ്.. ഭേദഗതികളും, നിര്‍ദ്ദേശങ്ങളും, ഇതൊക്കെ എങ്ങിനെ അവതരിപ്പിക്കണമെന്നും പറയുക, ഉടന്‍.. 

  നന്മ

   

  സുസ്ഥിര സ്വാശ്രയ ജീവന സ്വപ്നവുമായി, നാം ഒരു ഇക്കോ വില്ലേജു സ്ഥാപിക്കുന്നു.

   

   

  നവ ഗോത്ര സമൂഹത്തിന്റെ ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജ്

   

  എന്താണ് ഇക്കോ വില്ലേജ്

   

  സുസ്ഥിര ഭദ്രമായ ഒരു ജീവിതത്തെ ലക്ഷ്യമാക്കി ഉദ്ദേശ്യ പൂര്‍വ്വം സൃഷ്ടിച്ചെടുക്കുന്ന ഒരു സമഗ്ര ജീവല്‍ വ്യവസ്ഥ.

   

  എന്തിനാണ് ഇക്കോ വില്ലേജ്

   

   

  നാളെയുടെ സുസ്ഥിതി ഒരു ചോദ്യ ചിഹ്നമാണ്. വരും തലമുറകള്‍ക്ക് കൊടുക്കാന്‍ ഒരു ജീവിത പശ്ചാത്തലം ഉണ്ടായേ പറ്റൂ..

   

   

  നമ്മുടെ തല മുറയ്ക്ക് തന്നെ, ഒരു പത്ത് വര്‍ഷത്തിനപ്പുറം, ശാന്തിയോടെ, സുസ്ഥിതിയോടെ, ആരോഗ്യത്തോടെ, സമൃദ്ധിയോടെ, പാരസ്പര്യത്തോടെ, സുരക്ഷയോടെ,  അറിവോടെ ജീവിക്കുക ബുദ്ധിമുട്ട് തന്നെ!!

   

   

  കാരണം, പാരിസ്ഥിതിക അപചയം, രാഷ്ട്രീയ കാലുഷ്യം, സമ്പദ് വ്യവസ്ഥയുടെ വീഴ്ച, ശുദ്ധ ഭക്ഷണത്തിന്റെ കുറവ്, ഊര്‍ജ ദാരിദ്ര്യം, വിഭവ വിതരണത്തിലെ അസമത്വം, ആത്മീയ ബോധ ദാരിദ്ര്യം, വ്യക്തിപരതയും യുക്തിപരതയും  എന്നിങ്ങനെ…

   

   

   

   

   

  എന്ത് കൊണ്ടാണ് ഇക്കോ വില്ലേജ് 

   

   

  ബദല്‍ സങ്കേതങ്ങളും, ആശയങ്ങളും, ഒറ്റയ്ക്കൊറ്റയ്ക്കായി   നാടെങ്ങും  നടക്കുന്നുണ്ട്. എന്നാല്‍ മുഖ്യ ധാരാ വ്യവസ്ഥയുടെ സ്വാധീനം വളരെ വലുതാണു… അതിനാല്‍, ഒരു സമഗ്രവും, കൂട്ടായതും വിസ്തൃതവും ആയ ഒരു സ്ഥാപിക്കല്‍ കൊണ്ടേ, ഒരു സുസ്ഥിര ജീവല്‍ സംവിധാനത്തിന്റെ ആഴവും പരപ്പും, ആയുസ്സും, ശക്തിയും കൂട്ടുവാന്‍ കഴിയൂ..

   

   

   

   

  എന്തൊക്കെയാണ് ഇക്കോ വില്ലേജ് 

   

   

  പ്രകൃത്യാത്മീയ ബോദ്ധ്യമുള്ള നവ ഗോത്ര സമൂഹം, പരസ്പരാനന്ദ ജീവിതം ( മൂല്യാധിഷ്ടിതം,  കൂട്ട് ജീവിതം, ആത്മീയം),  സമ്പൂര്‍ണ സ്വാശ്രയത്വം (ഭക്ഷണം, ഊര്‍ജം, നിര്‍മാണം, വിദ്യാഭ്യാസം, ഉത്പാദനം, യാത്ര, പരിസ്ഥിതി, ആരോഗ്യം, ഭരണക്രമം, സാമൂഹ്യ പ്രതിബദ്ധത തുടങ്ങിയ ജീവിത ഗന്ധികളായ മേഖലകളില്‍)

   

   

   

  എവിടെയാണ് ഇക്കോ വില്ലേജ് 

   

   

  ദക്ഷിണേന്ത്യയില്‍   എവിടെയെങ്കിലും എന്നത് ആണിപ്പോള്‍ ചിന്തിക്കുന്നത്. മഴകിട്ടുന്ന ഇടമാകണം. ചെന്നെത്താന്‍ കഴിയണം. വന്‍ പദ്ധതികളുടെയും പവര്‍ ലൈനുകളുടെയും വിദൂരതയില്‍ ആകണം , അതി താപവും അതി ശൈത്യവും ഇല്ലാത്ത ഇടമാകണം. വിലക്കുറവും ആകണം കിഴക്കന്‍ പാലക്കാട് മുതല്‍ തമിഴ് നാട് വരെ അന്വേഷണം നടക്കുന്നു.

   

   

  ആരാണ് ഇക്കോ വില്ലേജ് ഉണ്ടാക്കുന്നത്‌.

   

   

  ഒളിമ്പസ് എന്ന ഇക്കൊസഫിക്കല്‍ ദര്‍ശനത്തെ ആധാരമാക്കിയാണ് ഈ സ്വപ്നം വിഭാവനം ചെയ്യപ്പെട്ടുവന്നത്. എന്നാല്‍ ഈ ധാരയെ അനുകൂലിക്കയെങ്കിലും ചെയ്യുന്നവര്‍ക്ക് ഈ പദ്ധതിയുടെ പ്രത്യക്ഷ / പരോക്ഷ ഭാഗമാകാം.  നാം അതിനെ നവ ഗോത്ര സമൂഹം എന്ന് വിളിക്കുന്നു.

   

   

  എപ്പോഴാണ് ഇക്കോ വില്ലേജ് 

   

  ഇപ്പോള്‍, നിങ്ങളും ഞങ്ങളും നമ്മളാകുമ്പോള്‍ നാം തുടങ്ങുന്നു. ഈ ആശയം പ്രായ പൂര്‍ത്ത്തി ആയതല്ല. നാം അതിന്റെ ഈറ്റില്ലത്തിലാണ്. നിങ്ങള്‍ ഗ്രാമം ഉണ്ടാക്കി വിജൈപ്പിക്കൂ എന്നിട്ട് വരാം എന്ന് പറയുന്ന സന്മനസ്സുകളെ, ഈ സമൂഹത്തിനു ആവശ്യമില്ല.

   

   

   

  ആര്‍ക്കു ഒപ്പം കൂടാം

   

  മനസ്സില്‍ ആര്‍ദ്രതയുള്ള, വ്യക്തി പരത എടുത്തു കളയാന്‍ ഉള്ള സന്നദ്ധതയുള്ള, എല്ലാ സഹ ജീവികളോടും കരുണയുള്ള, എതിര്‍ ധാരയോടു പോലും സഹിഷ്ണുത പുലര്‍ത്താന്‍ കെല്പുള്ള, പ്രകൃത്യത്മീയ പശ്ചാത്തലമുള്ള, കര്‍മ നിരതരായ ആര്‍ക്കും, ഈ സമൂഹത്തില്‍ അണി ചേരാം.

   

   

   

  ഇക്കോ വില്ലേജു കൊണ്ട് പ്രശ്നങ്ങളെല്ലാം തീരുമോ?   

   

  https://www.facebook.com/notes/santhosh-olympuss/notes/440098269371452

  Print Friendly

  1267total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in