• നിമുകി സൈറ്റുകളുടെ പോസ്റര്‍.

  by  • August 31, 2013 • പൊതുവായത്‌ • 0 Comments

  നമ്മുടെ (ഐ ടീ കമ്യൂണ്‍) ആദ്യ ഉല്പന്നമായ നിമുകി സൈറ്റുകളുടെ വിപണനാര്‍ത്ഥം വര്‍ഷങ്ങള്‍ക്കു മുന്‍പ് അച്ചടിച്ച പോസ്റര്‍.

  ലോകത്തിലേറ്റവും വേഗത്തില്‍ ഒരാള്‍ക്കൊരു വെബ് സൈറ്റ് സ്വന്തമാക്കി പ്രസിദ്ധീകരിക്കാന്‍ കഴിയുന്നത്‌ ഈ സംവിധാനതിലൂടെയാനെന്നു കരുതപ്പെടുന്നു. ഇത് ബ്ലോഗോ, പ്രീ ഹോസ്റ്റിംഗ് ചെയ്ത പോര്‍ട്ടല്‍ അക്കൌണ്ടോ അല്ല. സാധാരണ, സ്വതന്ത്ര, ഡൊമൈനും, ഷെയര്‍ഡ് ഹോസ്റ്റിംങ്ങും, വെബ് ഡിസൈനിംഗ് ഓണ്‍ലൈനായി ചെയ്യാനുള്ള ഒരു ഫ്രെയിം വര്‍ക്കും ചേര്‍ന്നതാണ്. ഉല്പന്നത്തിന്റെ വില നമ്മുടെ അക്കൌണ്ടിലെത്തിയാല്‍, വെറും മുപ്പതു സെക്കണ്ടുകള്‍ക്കകത്ത് സൈറ്റ് ഹോസ്റ്റ് ആകും. വളരെ ലളിതമായ ഒരു പത്ത് പേജു വെബ്സൈറ്റ്, പ്രസിദ്ധീകരിക്കാന്‍ (ചേര്‍ക്കാനുള്ള കണ്ടന്റു തയ്യാറാക്കി വച്ചിട്ടുണ്ടെങ്കില്‍) ഒന്ന് രണ്ടു മണിക്കൂര്‍ മതിയാകും. (ഞാന്‍ വെറും ഇരുപതു മിനിട്ട് കൊണ്ട് ഒരു ആര് പേജു വെബ്സൈറ്റ് പ്രസിദ്ധീകരിച്ചു, സൈറ്റുടമകളുടെ ഉപഭോക്താക്കള്‍ക്ക് കാണിച്ചു കൊടുത്തതാണ്, റെക്കോര്ഡ്..) മുന്നൂറു പേജുകള്‍ വരെ ഉടമയ്ക്ക് നിര്‍മിക്കാം. വേണ്ടപ്പോള്‍ ഓണ്‍ ലൈനായി എഡിറ്റു ചെയ്യാം. ടേംപ്ലേറ്റുകള്‍ അല്ല പകരം, ഫ്രെയിം മാനെജുമെന്റ്റ് ആണ് ഉപയോഗിക്കുന്നത്. അതല്ലാതെ അമ്പതിലേറെ സൌകര്യങ്ങള്‍ വെബ്സൈട്ടിലുണ്ടാകും. സൈറ്റിന്റെ, ഫ്രെയിം വര്‍ക്കില്‍ പുതിയ രീതിയില്‍ ചില അറ്റകുറ്റപ്പണികള്‍ നടന്നു വരുന്നു. ഉടനെ (ഏതാണ്ട് മാര്‍ച്ചോടെ) പ്രസിദ്ദീകരിക്കാന്‍ കഴിയും.

  കഴിഞ്ഞ ഒന്ന് രണ്ടു വര്‍ഷമായി, സമയമില്ലായ്മ മൂലം ശ്രദ്ധിക്കാന്‍ കഴിയാത്തതു കൊണ്ട്, നിമുകി വിപണനം നിറുത്തി വച്ചിരിക്കയാണ്. ഐ റ്റീ കമ്യൂണ്‍ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി വിപണനം ഇനി വീണ്ടും തുടങ്ങാന്‍ ഞാനും, അനുരാഗും തീരുമാനിച്ചിട്ടുണ്ട്. ഗ്രൂപ്പ് അംഗങ്ങള്‍ക്ക് സൈറ്റുകള്‍ വാങ്ങുകയോ, വിപണനത്തിന് സഹായിക്കുകയോ, അതല്ലാതെ, ഇതൊരു ബിസിനസ്സായി എടുക്കുകയോ ചെയ്തു കൊണ്ട് സഹകരിക്കവുന്നതാണ്. ഇങ്ങനെയും നികുതി നല്‍കാം എന്നും പറയാം. ഓരോരുത്തരും ഇതെങ്ങിനെ കാണുന്നു എന്നും, എന്ത് ചെയ്യാന്‍ ആകും എന്നും, വിപണന സാദ്ധ്യതകളിന്മേല്‍ ഉള്ള നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാം എന്നുമൊക്കെ ഉള്ള അഭിപ്രായങ്ങള്‍ അവതരിപ്പിക്കാന്‍ താല്പര്യം. സംശയങ്ങളും, സന്ന്ദ്ധതകളും അവതരിപ്പിക്കുകയും ആകാം.

   

  https://www.facebook.com/photo.php?fbid=312580885456525

  Print Friendly

  382total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in