• ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍

  by  • July 19, 2013 • ജീവിത വിജയം • 0 Comments

  നാമിവിടെ ജീവിക്കുന്നു.

   

   

  പ്രകൃതിയുമായുള്ള നമ്മുടെ ഇഴ ചേരലിനെ,

  നാം അറിയാതെ പോകുന്നു എന്നു നാം അറിയേണം.

  അത് തിരികെ നന്നാക്കി എടുക്കാന്‍,

  ഇതാ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍

   

   

  1.താന്‍ പ്രകൃതിയെന്നു കരുതാം, എല്ലായ്പ്പോഴും.

   

   

  2. നമ്മുടെ സ്വഭാവവും സ്വബോധവും, സ്വശരീരവും എങ്ങിനെയോ, അങ്ങിനെയാകും

  പ്രകൃതി നമുക്ക് മുന്നില്‍ പ്രത്യക്ഷമാകുക എന്നറിയാം.

   

   

  3. പ്രകൃതിയിലെ എല്ലാരോടും – എല്ലാറ്റിനോടും കൃതജ്ഞത നിറഞ്ഞവരാകാം.

   

   

  4. ആരെ കാണുമ്പോഴും, മനസ്സു കൊണ്ടെങ്കിലും ഒരു സമ്മാനം (നന്മ) നല്കാം.

   

   

  5. എന്ത് വന്നു ചേരുമ്പോഴും, സഹിഷ്ണുതയോടെ സ്വീകരിക്കാം.

   

   

  6. ശാന്തവും സുസ്ഥിതവും സമൃദ്ധവും ആയൊരു സാമൂഹിക ജീവിതം ഭാവന ചെയ്യാം.

   

   

  7. വ്യാകുലതയ്ക്കുള്ള കാരണങ്ങളെ, ശുഭാപ്തി വിശ്വാസത്തോടെ, നേരിടാം.

   

   

  8. കുറ്റബോധം ഇല്ലാതിരിക്കാം.

   

   

  9. സാത്വിക ഭക്ഷണം ശീലമാക്കാം.

   

   

  10. നിശ്ചിന്തനം / ധ്യാനം / അര്‍ത്ഥന / പ്രാര്‍ത്ഥന ഇവയിലേതെങ്കിലും

  നിത്യവും ചെയ്യാം.

   

   

  11. വ്യായാമം, വിശ്രമം, കൂട്ടായ നൃത്ത സംഗീതാദികള്‍ എന്നിവയില്‍ പങ്കാളികളാകാം.

   

   

  12 . ജീവിതവും, വാസസ്ഥാനവും, ഉപകരണങ്ങളും, ഉപയോഗങ്ങളും ക്രമത്തില്‍

  (ഘടികാരം നോക്കിയല്ല) ആക്കാം.

   

   

  13. ഒരു ജീവിയെയും നുള്ളി പോലും നോവിക്കാതിരിക്കാം.

   

   

  14. മണ്ണ് നഗ്നമാക്കാതിരിക്കാം.

   

   

  15. സ്വന്തം അവകാശത്തോളം വലുതാണ്‌, മറ്റുള്ളവയുടെ അവകാശങ്ങളും എന്ന് സദാ

  ഓര്‍ക്കാം.

   

   

  16. നമുക്ക് വേണ്ടതെല്ലാം തരാന്‍ കെല്‍പ്പുള്ളതാണ് പ്രകൃതി എന്നത്

  എപ്പോഴും അറിയാം.

   

   

  17. മനുഷ്യ ശേഷിയിലും ബുദ്ധിയിലും വലുതാണ്‌ പ്രകൃതിക്കുള്ളതെന്നു

  എപ്പോഴും ഓര്‍ക്കാം.

   

   

  18. മനസ്സാക്ഷിയോടും, മനുഷ്യരോടും, മറ്റു ജീവ ജാലങ്ങളോടും, മണ്ണിനോടും,

  സുതാര്യമാകാം

   

   

   

   

  നമ്മുടെ പ്രകൃതിയെപ്പറ്റിയുള്ള അറിവാണ്, നമുക്ക് മുന്നില്‍ പ്രകൃതി

  തന്നെയായും, ജീവിതമായും ഒക്കെ പ്രത്യക്ഷപ്പെടുക. നമുക്ക് പ്രകൃതിയെ

  അറിയാം, നമ്മെ അറിയാം, പ്രകൃതിയായി തീരാം.

   

   

   

   

  ഈ ധാരയിലെക്കുള്ള മാറ്റം, ഇന്ന് മുതല്‍ നാം സ്വീകരിക്കയല്ലേ?

   

  https://www.facebook.com/notes/santhosh-olympuss/ചില-പ്രായോഗിക-നിര്ദ്ദേശങ്ങള്

  Print Friendly

  409total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in