• പ്രവേശക ധ്യാനം

  by  • April 5, 2018 • ആത്മീയത, ക്യൂലൈഫ്, ജീവിത വിജയം • 0 Comments

  ഒളിമ്പസ്സിന്റെ ആത്മീയ സാധനകളുടെ ലോകത്തേയ്ക്ക് ആദ്യ ചുവടു വയ്ക്കുന്നവര്‍ക്കുള്ള ധ്യാന നിര്‍ദേശമാണ് ഇത്. പരിചയപ്പെടുവാനായി ധ്യാനം എന്ന് വിളിക്കുന്നുവെങ്കിലും ഇത് ധ്യാനം അല്ല, ധ്യാനം പഠിപ്പികുവാനും കഴിയില്ല. ധ്യാനം ഒരു സംഭവിക്കലാണ്;  ഒളിമ്പസ്സിന്റെ (സത്യാന്വേഷണത്തിന്‍റെ) വഴിയാത്രയില്‍ പഠിതാവിനു ഒരിക്കല്‍ സംഭവിച്ചേക്കാവുന്ന ഒരു ഏകാതാനവസ്ഥ.   ഇത് ഈ യാത്രയിലെ ഈ യാത്രയിലെ ചുവടാകട്ടെ. 

  ഞാന്‍ ഞാന്‍ ആകുന്നു.

  ഞാന്‍ ഇപ്പോള്‍ സുഖമായിരിക്കുന്നു…
  ഞാന്‍ ഇപ്പോള്‍ വിശ്രമത്തിലാണ്.
  അമ്മയുടെ ഗര്‍ഭപാത്രത്തിലെന്നത് പോലെ
  സുരക്ഷിതമായി
  ഞാന്‍ ഭൂമിയോട് ചേര്‍ന്നിരിക്കുകയാണ്.
  ഞാന്‍ ഭൂമിയോട് ഗുരുത്വപ്പെട്ടിരിക്കുന്നു.
  എനിക്ക് ആധാരമായതിനോടെല്ലാം
  ഞാന്‍ ഗുരുത്വപ്പെട്ടിരിക്കുന്നു.

  എന്‍റെ മാതാവിനോട്
  എന്‍റെ പിതാവിനോട്
  എന്‍റെ ജീവകുലത്തിനോട്
  എന്‍റെ ഭൂമിയോട്
  എന്‍റെ ഗുരുപരമ്പരയോട്
  ഞാനിതാ ഗുരുത്വപ്പെട്ടിരിക്കുന്നു.

  നന്ദിയിലൂടെ, സ്നേഹത്തിലൂടെ,
  പരിഗണനയിലൂടെ, സമര്‍പണത്തിലൂടെ,
  സ്വീകാര്യതയിലൂടെ വിധേയത്വത്തിലൂടെ,
  പഞ്ചഗുരുത്വങ്ങളോടും ഗുരുത്വപ്പെട്ടിരിക്കുന്നു.

  ഇങ്ങനെ പഞ്ചഗുരുത്വങ്ങളോടും ഗുരുത്വപ്പെട്ടിരിക്കുമ്പോള്‍
  ഇപ്പോള്‍
  എന്‍റെ ശരീരം വിശ്രമത്തിലാണ്,
  എന്‍റെ മനസ്സും വിശ്രമത്തിലാണ്.
  എന്‍റെ അവയവങ്ങള്‍ എല്ലാം അയഞ്ഞിരിക്കുന്നു.
  എന്‍റെ ചിന്തകള്‍ ശാന്തമായിരിക്കുന്നു .
  എന്‍റെ വികാരങ്ങള്‍ ഒഴിഞ്ഞിരിക്കുന്നു.
  എന്‍റെ ഞാന്‍ ബോധം അഴിഞ്ഞു പോകുന്നു.

  എന്‍റെ അകത്തേയ്ക്കും പുറത്തേയ്ക്കും
  നിരന്തരം ചലിച്ചു കൊണ്ടിരിക്കുന്ന
  പ്രാണശ്വാസത്തെ ഞാന്‍ അറിയുന്നു.

  പുറത്ത് എല്ലാം ചലിപ്പിക്കുന്ന പ്രാണനെ
  ഞാന്‍ അറിയുന്നു.
  അകത്തു എന്നില്‍ ചലനമാകുന്ന പ്രാണനെ
  ഞാന്‍ അറിയുന്നു.

  ഗുരുത്വപ്പെട്ടിരിക്കുമ്പോള്‍
  എന്‍റെ മാതാവും
  എന്‍റെ പിതാവും
  എന്‍റെ ജീവകുലവും
  എന്‍റെ ഭൂമിയും
  എന്‍റെ ഗുരുവും
  എന്നിലെ ചലനത്തിന് ഭൂമികയാകുന്നു..

  എന്നില്‍ ചലനമാകുന്നതെന്തോ
  എന്നില്‍ ഗുരുത്വമാകുന്നതെന്തോ
  ഞാന്‍ അറിയുന്നതെന്തോ
  ഞാന്‍ അറിയാത്തതെന്തോ
  ഞാന്‍ തേടുന്നതെന്തോ
  അത് ഞാന്‍ ആകുന്നു.

  എന്‍റെ പ്രാണന്‍ ..
  അത് ഞാന്‍ ആകുന്നു.
  എന്‍റെ പ്രാണതാളം
  അത് ഞാന്‍ ആകുന്നു.

  ഞാന്‍ ആകുന്ന  പ്രാണതാളത്തില്‍

  എന്‍റെ
  രൂപത്തെ ഞാന്‍ അറിയുന്നു.

  അതിനകത്തെ
  അവയവങ്ങളെ ഞാന്‍ അറിയുന്നു.

  അതിനുമകത്തെ
  കലകളെ ഞാന്‍ അറിയുന്നു,

  അതിനുമകത്തെ
  കോശങ്ങളെ ഞാന്‍ അറിയുന്നു,

  അതിനുമകത്തെ
  ജീവനെ ഞാന്‍ അറിയുന്നു,

  അതിനുമകത്തെ
  ദ്രവ്യകണങ്ങളെ ഞാന്‍ അറിയുന്നു,

  അതിനുമകത്തെ
  ഊര്‍ജകണങ്ങളെ ഞാന്‍ അറിയുന്നു,

  അതിനുമകത്തെ
  ബോധകണങ്ങളെ ഞാന്‍ അറിയുന്നു,

  അതിനുമകത്തെ
  ആനന്ദകണങ്ങളെ ഞാന്‍ അറിയുന്നു,

  അതിനുമകത്തെ
  ശുദ്ധബോധത്തെ ഞാന്‍ അറിയുന്നു;

  ഞാന്‍ രൂപമാകുന്നു,.
  ഞാന്‍ അവയവങ്ങളാകുന്നു,
  ഞാന്‍ കലകളാകുന്നു,
  ഞാന്‍ കോശങ്ങളാകുന്നു,
  ഞാന്‍ ജീവനാകുന്നു,,
  ഞാന്‍ ദ്രവ്യകണങ്ങളാകുന്നു,
  ഞാന്‍ ഊര്‍ജകണങ്ങളാകുന്നു,
  ഞാന്‍ ബോധകണങ്ങളാകുന്നു,
  ഞാന്‍ ആനന്ദകണങ്ങളാകുന്നു,
  ഞാന്‍ ശുദ്ധബോധമാകുന്നു,

  അത് ഞാന്‍ ആകുന്നു.

  ബോധമാണ് സര്‍വം
  എന്ന് ഞാന്‍ അറിയുന്നു.

  എന്താണെന്ന് അറിയുന്നുവോ
  ഞാന്‍ അതാകുന്നു.

  എന്താകണം എന്ന് ആശിക്കുന്നുവോ
  ഞാന്‍ അതാകുന്നു.

  എന്താണെന്ന് ചിന്തിക്കുന്നുവോ
  ഞാന്‍ അതാകുന്നു.

  എന്താണെന്ന് പറയുന്നുവോ
  ഞാന്‍ അതാകുന്നു.

   അത് ഞാന്‍ ആകുന്നു.

  ഞാന്‍ എവിടേയ്ക്ക് ശ്രദ്ധിക്കുന്നുവോ
  എന്‍റെ ബോധം അവിടെയാകുന്നു.

  എന്‍റെ ബോധം എവിടെയോ
  എന്‍റെ ധര്‍മം അവിടെയാകുന്നു.

  എന്‍റെ ധര്‍മം എവിടെയോ
  എന്‍റെ ജീവചൈതന്യം അവിടെയാകുന്നു.

  എന്‍റെ ജീവചൈതന്യം എവിടെയോ
  എന്‍റെ രൂപകല്‍പന അവിടെയാകുന്നു.

  എന്‍റെ രൂപകല്‍പന എങ്ങനെയോ
  എന്‍റെ സാക്ഷാത്കാരം അതാകുന്നു.

  എന്‍റെ സാക്ഷാത്കാരം എങ്ങനെയോ
  അത് ഞാനാകുന്നു.

  അത് ഞാന്‍ ആകുന്നു.

   

   

  ഞാന്‍ എന്‍റെ ശരീരത്തിലേക്ക് ശ്രദ്ധിക്കുകയാണ്.

  ഇപ്പോള്‍ എന്‍റെ ശ്രദ്ധ
  ശരീരത്തിലാണ്.

  ഇപ്പോള്‍ എന്‍റെ ധര്‍മം
  ശരീരത്തിലാണ്.

  ഇപ്പോള്‍ എന്‍റെ ജീവചൈതന്യം
  ശരീരത്തിലാണ്.

  ഇപ്പോള്‍ എന്‍റെ രൂപകല്‍പന
  ശരീരത്തിലാണ്.

  ഇപ്പോള്‍ എന്‍റെ സാക്ഷാത്കാരം
  ശരീരത്തിലാണ്.

  അത് ഞാന്‍ ആകുന്നു.

  ഞാന്‍
  എന്‍റെ ശരീരം മുഴുവനായും ശ്രദ്ധിക്കുകയാണ്.

  ഞാന്‍ ശിശുവായിരുന്നത് പോലെ
  എന്‍റെ ശരീരം
  അകത്തും പുറത്തും
  സുന്ദരമായിരിക്കുന്നു
  മൃദുവായിരിക്കുന്നു
  ജനിച്ചപ്പോള്‍ എന്നത് പോലെ
  ശുദ്ധരൂപത്തില്‍
  ആരോഗ്യപൂര്‍ണവും സുരക്ഷിതവുമായിരിക്കുന്നു.

  എന്‍റെ ശരീരം
  അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ എല്ലാം
  ശരിയാംവിധം പൂര്‍ണമായും
  നിര്‍വഹിച്ചു കൊണ്ടേയിരിക്കുന്നു.

  ഞാന്‍ ശിശുവായിരുന്നത് പോലെ
  എന്‍റെ അകത്തും പുറത്തും
  സുന്ദരവും മൃദുവും ശുദ്ധവും
  ആരോഗ്യപൂര്‍ണവും സുരക്ഷിതവും ആയിരിക്കുന്ന
  എന്നിലെ അവയവങ്ങളിലൂടെ
  എന്‍റെ ശ്രദ്ധ യാത്ര ചെയ്യുന്നു.

  കാല്‍വിരലുകളിലൂടെ
  പാദങ്ങളിലൂടെ
  കണങ്കാലുകളിലൂടെ.
  തുടകളിലൂടെ
  അരക്കെട്ടിലൂടെ
  നട്ടെല്ലിലൂടെ
  ഉദരത്തിലൂടെ
  നെഞ്ചിലൂടെ
  ആന്തരാവയവങ്ങളിലൂടെ
  കഴുത്തിലൂടെ
  ശിരസ്സിലൂടെ
  മൂര്‍ദ്ധാവിലൂടെ
  എന്‍റെ ശ്രദ്ധ യാത്ര ചെയ്യുന്നു.

  ഞാന്‍ ശിശുവായിരുന്നത് പോലെ
  എന്‍റെ അവയവങ്ങളെല്ലാം
  അകത്തും പുറത്തും
  സുന്ദരമായിരിക്കുന്നു
  മൃദുവായിരിക്കുന്നു
  അകത്തും പുറത്തും
  സുന്ദരമായിരിക്കുന്നു
  മൃദുവായിരിക്കുന്നു
  ജനിച്ചപ്പോള്‍ എന്നത് പോലെ
  ശുദ്ധരൂപത്തില്‍
  ആരോഗ്യപൂര്‍ണവും സുരക്ഷിതവുമായിരിക്കുന്നു.

  എന്‍റെ അവയവങ്ങള്‍
  അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ എല്ലാം
  ശരിയാംവിധം പൂര്‍ണമായും
  നിര്‍വഹിച്ചു കൊണ്ടേയിരിക്കുന്നു.

  ഞാന്‍
  എന്‍റെ ജീവിതത്തെ മുഴുവനായും ശ്രദ്ധിക്കുകയാണ്.

  ഞാന്‍ ശിശുവായിരുന്നത് പോലെ
  എന്‍റെ ജീവിതം
  അകത്തും പുറത്തും
  സുന്ദരമായിരിക്കുന്നു
  മൃദുവായിരിക്കുന്നു
  അകത്തും പുറത്തും
  സുന്ദരമായിരിക്കുന്നു
  മൃദുവായിരിക്കുന്നു
  ജനിച്ചപ്പോള്‍ എന്നത് പോലെ
  ശുദ്ധരൂപത്തില്‍
  ആരോഗ്യപൂര്‍ണവും സുരക്ഷിതവുമായിരിക്കുന്നു.

  എന്‍റെ ജീവിതം
  അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ എല്ലാം
  ശരിയാംവിധം പൂര്‍ണമായും
  നിര്‍വഹിച്ചു കൊണ്ടേയിരിക്കുന്നു.

  ഞാന്‍ ശിശുവായിരുന്നത് പോലെ
  എന്‍റെ അകത്തും പുറത്തും ഉള്ള സര്‍വവും
  സുന്ദരവും മൃദുവും ശുദ്ധവും
  ആരോഗ്യപൂര്‍ണവും സുരക്ഷിതവും ആയിരിക്കുന്നതില്‍

  എന്‍റെ മാതാവിനോടും
  എന്‍റെ പിതാവിനോടും
  എന്‍റെ ജീവകുലത്തിനോടും
  എന്‍റെ ഭൂമിയോടും
  എന്‍റെ ഗുരുപരമ്പരയോടും
  ധര്‍മ മാര്‍ഗെ
  ഞാന്‍ ഗുരുത്വപ്പെട്ടിരിക്കുന്നു.

  ഈ പഞ്ചഗുരുത്വങ്ങളുടെ  ഗര്‍ഭപാത്രത്തില്‍ എന്നത് പോലെ
  ഞാന്‍ സുരക്ഷിതമായിരിക്കുന്നു.

  പഞ്ച ഗുരുത്വങ്ങളില്‍ വേരൂന്നി നിന്നു കൊണ്ട്
  എന്റെ ശിരസ്സും കൈകളും ഉയര്‍ത്തി
  തന്നതെല്ലാം സ്വീകരിക്കുവാന്‍ എനിക്ക് കഴിയുന്നു.
  ഇനി വേണ്ടതെല്ലാം
  അര്‍ത്ഥന ചെയ്തു നേടുവാന്‍ എനിക്ക് കഴിയുന്നു.
  ഏതു പരിസരത്തും ഏതു വേഗത്തിലും
  സുരക്ഷിതമായി യാത്രചെയ്യുവാന്‍  എനിക്ക് കഴിയുന്നു.

  ഞാന്‍ ഞാന്‍ബോധമാകുന്നു,
  ഞാന്‍ ശുദ്ധിയാകുന്നു,
  ഞാന്‍ സമൃദ്ധിയാകുന്നു,
  ഞാന്‍ അറിവാകുന്നു,
  ഞാന്‍ സുരക്ഷയാകുന്നു,
  ഞാന്‍ ഗുരുത്വമാകുന്നു,
  ഞാന്‍ വിജയമാകുന്നു.

  ഞാന്‍ നന്മയാകുന്നു.
  ഞാന്‍ നന്മയാകുന്നു,
  ഞാന്‍ നന്മയാകുന്നു,

  അത് ഞാന്‍ ആകുന്നു.
  അത് ഞാന്‍ ആകുന്നു.
  അത് ഞാന്‍ ആകുന്നു.

  Print Friendly

  1389total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in