• ലഘു നിയമം ; ഗുരു നിയമം

  by  • April 7, 2016 • ക്രമപ്പെടുത്താത്തവ • 0 Comments

  രണ്ടാം നിയമം (ലഘു നിയമം) പാളുകയോ പ്രസക്തമല്ലാതെ ആകുകയോ കാലഹരണപ്പെടുകയോ ചെയ്യുമ്പോള്‍ നടപ്പിലാക്കപ്പെടുന്നതാണ് ഒന്നാം നിയമം (ഗുരു നിയമം) എന്നും ഒരു പ്രകൃതി നിയമം ഉണ്ട്. വ്യവസ്ഥാ നിയമം അത് വിശദീകരിക്കുന്നു. രണ്ടാം പകുതിയിലേക്ക് നല്‍കപ്പെടുന്ന വിധി വിഹിതമല്ല ഒന്നാം പകുതിയിലെ ധര്‍മവും കര്‍മവും. ഒട്ടേറെ ലഘു നിയമ ലംഘനങ്ങള്‍ നടന്നാല്‍ ആ ലഘു നിയമ ലംഘനത്തെ പോലും ഗുരു നിയമം സ്വീകരിച്ചേക്കാം എന്നും ഒരു നൂറാം കുരങ്ങന്‍ നിയമുണ്ട്. കവികള്‍ക്കും ജ്ഞാനികള്‍ക്കും എന്തും ആവിഷ്കരിക്കാന്‍ ഇവിടെ കഴിയും. അതിനോടുള്ള വീക്ഷകന് ഒത്താണ് വീക്ഷണം വ്യാഖ്യാനിക്കപ്പെടുക.. അതെങ്ങിനെ (ആ ആവിഷ്കാരങ്ങള്‍ എങ്ങിനെ) ഫലമാകും എന്നതും ഒരു പ്രകൃതി തല മനശ്ശാസ്ത്ര (Eco Psychological) സങ്കേതമാണ്. ഏക വീക്ഷകന്റെ ഫലമല്ല, നൂറാം കുരങ്ങന്റെ ഫലമാണ് നാം വീക്ഷിക്കുന്നതെങ്കില്‍, പൊതു പ്രക്ഷേപണങ്ങളില്‍ അല്പം പ്രതിബദ്ധമായി ഇടപെടാം. അതല്ല എങ്കില്‍ തന്റെ ധര്‍മം ഇതെന്ന് കരുതി പ്രക്ഷേപിക്കാം. ഏതു പാഠം, ഏതു നിയമം, എന്നൊക്കെ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതു എന്നാണു ഈയുള്ളവന് മനസ്സിലായിട്ടുള്ളത്.

  ഒരു ചര്‍ച്ചയില്‍ പറഞ്ഞുപോയത്

  Print Friendly

  163total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in