• ശിക്ഷ :: ശിക്ഷണം

  by  • September 2, 2013 • വിദ്യാഭ്യാസം • 0 Comments

  ശിക്ഷ എന്നാല്‍ ശിക്ഷണം എന്നാണ്.
  അത് ശരീരത്തില്‍ ആയാലും, സമൂഹത്തിലായാലും…

  ഒരു വ്യവസ്ഥയ്ക്ക് യോജിക്കാത്ത
  ഒരു കര്‍മം (യൗക്തിക ധര്‍മം) ചെയ്തു പോയ ഒരു കോശത്തെ,
  ധര്‍മ വ്യവസ്ഥകളുടെ മുകളില്‍, വേണ്ടുന്ന പരിശീലനം നല്‍കി
  പക്വപ്പെടുത്തി എടുക്കലാണ് (ആകണം) ശിക്ഷണം .

  അത് ആ കോശത്തെ
  വേദനിപ്പിക്കലോ നിഗ്രഹിക്കലോ അല്ല (ആകരുത്).

  (വ്യവസ്ഥയെ ഹനിക്കുന്ന സ്ഥിത പ്രകൃതം ഉള്ള കോശമെങ്കില്‍, വ്യവസ്ഥ അതിനെ നിഗ്രഹിക്കയും ചെയ്യും; ചെയ്യണം..)

  നമ്മുടെ ശിക്ഷാ വ്യവസ്ഥ, മര്‍ദ്ദകന്റെതായി തീരുന്നു.
  അത് അങ്ങിനെ തന്നെ ആണെന്ന് ധരിക്കുന്നവന്റെയും.

  അത് നൈസര്‍ഗിക രാജ നീതിയില്‍ പെട്ടതല്ല.
  അതിനാല്‍ ശിക്ഷ എന്ന പദത്തെയും വ്യവസ്ഥാ ധര്‍മത്തെയും
  നാം പുനരറിയേണ്ടിയിരിക്കുന്നു.

  ഒളിമ്പസ്

   

  https://www.facebook.com/photo.php?fbid=494393370608608

  Print Friendly

  710total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in