• ഒളിമ്പസ്സിനോടുള്ള ചോദ്യോത്തരി

  by  • August 31, 2013 • സാമൂഹികം • 0 Comments

  • പാറുക്കുട്ടിയമ്മ പാറു …ചോദ്യം കാശ് വേണോ ? അവസാനം സന്യാസം പടിക്കാന്‍ പോയതുപോലെയാവുമോ /…. പെമ്പിളേരൊക്കെ വന്നാ പ്രശ്നാവുമോ?
  •  ഉത്തരം :കാശ് വേണ്ട പാറുക്കുട്ടിയമ്മേ. (ഫേക്ക് നേം ആണെങ്കിലും വിളിക്കാനൊരു സുഖം. ഒരു അമ്മച്ചിത്തം ഉള്ള പേര്. ഓരോ വിളിയും ഗുരുത്വം തരും. നന്ദി). നാട്ടു നടപ്പുള്ള വഴിയല്ല ഇത്.. ആദ്യം തലയ്ക്കകവും, മൂക്കിനു പിറകും ശുചിയാക്കണം. (അകം ലോകം) പിന്നീട് പുറം ലോകം ശുചിയാക്കണം. ഒപ്പം കൂട്ടം കൂടണം. ആണായാലും പെണ്ണായാലും, രണ്ടുമല്ലാതതായാലും ഒരു കുഴപ്പവുമില്ല. (ഇപ്പോള്‍ സംഘത്തില്‍ ഉള്ളതില്‍ നാല്പതു ശതമാനം പെണ്ണുങ്ങള്‍ തന്നെ.) ലിംഗം, ഭാഷ, ദേശം, വരണം, തരം ഇതൊന്നും ഇവിടെ സംഘത്തിനകത് വേര്‍ തിരിവിന് കാരണമാകില്ല. താളം കൂടിയവര്‍ക്കും യുക്തി കൂടിയവര്‍ക്കും, നിറയെ കല്ല്‌ കടി ഉണ്ടാകുമെന്നത് ഒരു സത്യം (താളബോധം ഉണ്ടായാല്‍ വളരെ നല്ലത് ). ജ്ഞാനം, പാരസ്പര്യം, ഏകതാനത, സഹിഷ്ണുത, ത്യാഗം, കൃതജ്ഞത, ബഹുമാനം, വിനയം, സുതാര്യത, നൈര്‍മല്യം, തുടങ്ങിയ മൂല്യങ്ങളിലാണ് നമ്മളൂന്നുന്നത്. ലോക സുസ്ഥിതിയും ശാന്തിയുമാണ് ലക്‌ഷ്യം.
  • പൂക്കള്‍ ചെടിയില്‍ നില്‍ക്കട്ടെ…ചോദ്യം : ചതികല്ലേ പാവങ്ങളെ പൂനയില്‍ ,കര്‍ണാടകത്തില്‍ ,കുറെ പാവങ്ങള്‍ പൂവ് കൃഷി ചെയ്തു ജീവിക്കുന്നു അവരുടെ കഞ്ഞിയില്‍ പാറ്റ ഇടണോ ?ഉത്തരം : മുംബയിലെ വാടകക്കൊലയാളികളുടെ കാര്യത്തിലും, നമുക്കീ പക്ഷത്ത്‌ നിന്നാലോ? മനുഷ്യ കേന്ദ്രിതമായൊരു ലോക വീക്ഷണത്തില്‍, മനുഷ്യരോട് മാത്രമേ നമുക്ക് ഉത്തരവാദിത്തം ഉള്ളൂ . ഭക്ഷിക്കാന്‍ വേണ്ടി, ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി, നമ്മുടെ സ്വന്തം ഭക്ഷണം എന്ന് കരുതുന്നതിനെയല്ലല്ലോ ഉപേക്ഷിച്ചുകൂടെ എന്ന് നാം ചിന്തിക്കുന്നത്. ഇറച്ചി വെട്ടുകാരനും, മാറ്റി ചിന്തിക്കാനാകും. (അങ്ങിനെ മാറ്റിയെടുക്കാന്‍ കഴിഞ്ഞിട്ടുമുണ്ട്). പരിസ്ഥിതി ക്ലാസ്സുകളില്‍ കാടുകളിലെ പുല്‍ മൈതാനങ്ങളില്‍ ഇരുന്നു ഈ വിഷയങ്ങള്‍ പറയുമ്പോള്‍, അവിടെയിരുന്നു പുല്ലു പറിക്കുന്ന കൂട്ടരെ എല്ലാ തവണയും കാണും. അത്രകണ്ട് വെറുതെയുള്ള പുല്ലു പറിക്കലിനും പൂ പറിക്കലിനും, അടിക്ടാനു നാം. ഒരു സ്നേഹ ചോദ്യത്തിന് അവരില്‍ ഒരുപാട്ട് മാറ്റം ഉണ്ടാകുവാനും ആകും.ഇത്രയും വായിക്കുമ്പോള്‍, ഇനി ലോകം മുഴുവന്‍ മാറട്ടെ എന്നും നമുക്കാശിക്കുക വയ്യ. ആരുടെ തൊഴിലും പോകേണ്ടതില്ല. പൂ കര്‍ഷകരും, ഇറച്ചി വെട്ടു കാരും, കൊലയാളികളും ബീഡി തെറുപ്പു കാരും സമൂഹത്തിന്റെ ഭാഗം തന്നെ. അവരാരു മാറണം എന്നും പറയേണ്ടതില്ല. എങ്കിലും അടുത്ത തവണ വേലിയോരത്തെ പൂ പറിക്കാന്‍ ഓങ്ങുന്ന കയ്യെ തിരിച്ചു വിളിക്കാനൊരു മനസ്സുണ്ടാകാനായാല്‍.. ..ചോദ്യം : താങ്ങളുടെ പ്രക്രതി സ്നേഹം അറിയുന്നു മനസിലാക്കുന്നു പക്ഷെ പൊരിയുന്ന വയറിനു മുന്നില്‍ മനുഷ്യന് ഒന്നും ഉണ്ടാവില്ല എന്ന് അറിയുന്നു , അറിഞ്ഞത് തെറ്റാനെകില്‍ എന്നെ തിരുത്തുക………
  • ഉത്തരം :ശരിയാണ്. വിശപ്പ്‌, ഒരു ജൈവ പ്രതിഭാസമാണ്. ശരീരത്തിന്റെ  പരിചരണത്തിന് വേണ്ടുന്ന ജൈവ ഘടകങ്ങള്‍ നല്‍കുകയെന്നതാണ് ഭക്ഷണത്തിന്റെ ധര്‍മം. ഭക്ഷണം പ്രായ പൂര്‍ത്തിയായ ഒരുവന്, അഞ്ചു  നേരവും ആവശ്യമായ ഒന്നല്ല. അഥവാ അത് ലഭിക്കണമെങ്കില്‍, കഠിനാദ്ധ്വാത്തിന്റെയും സങ്കീര്‍ണതകളുടെയും  ആവശ്യവും നമുക്കില്ല. വാ കീറിയ പ്രകൃതി ഇരയും ഉണ്ടാക്കി വയ്ക്കുന്നുണ്ട്‌. തനിക്കുള്ള ഭക്ഷണം എവിടെ എന്ന് പരതുന്നതിനു പകരം തന്റെ ഭക്ഷണം തന്നെ കാത്തിരിക്കും എന്ന ഒരു സാംസ്കാരിക ഉപബോധം ഒരു ജീവിക്കുണ്ടായാല്‍ അതിനു ഭക്ഷണം ലഭിക്കും. അങ്ങിനെയാണ് പ്രപഞ്ചത്തിന്റെ സംവിധാനം. ഗൈയ്യാ (ഭൂമി) ഒരു ജീവി ആണ് (ജൈവ സത്ത എന്നതാണ് ശരിയായ പ്രയോഗം. എങ്കിലും ഭൌതികമായി മനസ്സിലാകാന്‍  ജീവി എന്ന് തന്നെ പറയട്ടെ.) അതിന്റെ ഘടക കോശങ്ങളായ ജീവികള്‍ക്ക് വേണ്ടുന്ന പോഷണം നല്‍കാന്‍ ഗയ്യായ്ക്ക് സമഗ്രവും സങ്കീര്‍ണവും ആയ ഒരു സംവിധാനമുണ്ട്. നിര്‍മാണത്തിന് പോഷണം വേണ്ടുന്ന ഒരു കോശം അതിന്റെ ബഹിര്‍ ബയോപ്ലാസ്മിക് മണ്ഡലത്തിലേക്ക് നല്‍കുന്ന ഒരു വെക്റ്റര്‍ ബോസോണ്‍ സംജ്ഞയാണ് ആ കോശത്തിലേക്ക്‌ വേണ്ടുന്നവയെ നല്‍കാന്‍ ബഹിര്‍ വ്യവസ്ഥയ്ക്ക് സൂചന നല്‍കുക. ബഹിര്‍ വ്യവസ്ഥ (ഇവിടെ ജൈവ സമൂഹം അഥവാ ഗൈയാ) അത് തിരികെ നല്‍കാന്‍ ബാധ്യസ്ഥവും ആണ്.  ഗയ്യായുടെ ഈ ഉത്തരവാദിത്തത്തെ നാം ബുദ്ധിയാല്‍(സംസ്കാരവും അക്കാദമിയും, ഇസങ്ങളും സ്വാധീനിച്ച യുക്തിയാല്‍ രൂപീകൃതമായ ഉപബോധം അഥവാ Mental Paradigm ) തിരുത്തി സ്ഥാപിക്കുമ്പോള്‍,  അതിനു നാം പല സങ്കീര്‍ണ തന്ത്രങ്ങളും ആവിഷ്കരിക്കേണ്ടി വരും. തൊഴിലും വ്യവസായവും കൃഷിയും ഒക്കെ ആ വിഭാഗത്തില്‍ ഉണ്ടായി വന്നവ തന്നെ. പക്ഷെ ആന ആടായി തീര്‍ന്ന ഈ സമൂഹത്തില്‍, ഉപബോധിതര്‍ക്ക് മാത്രമേ, ഇത് പ്രായോഗികമാകൂ എന്നൊരു പരിധി നമുക്കുണ്ട്. ഇത് പറയാനൊരു സാംസ്കാരിക സംവിധാനം നമുക്കില്ലാത്തപ്പോള്‍ വിശപ്പിന്റെ വിളിക്ക് മുമ്പില്‍ കണ്ണടയ്ക്കുകയെ നിവൃത്തിയുള്ളൂ. ഈ  വാചകം കൊണ്ടുദ്ദേശിച്ചത്, വിശപ്പിനു നേരെ കണ്ണടയ്ക്കുക എന്നല്ല, വിശപ്പെന്തെന്നു അറിയാതെ വിശപ്പനുഭവിക്കുന്നവര്‍ക്ക് മുന്നില്‍, സാംസ്കാരിക വേദം നല്‍കി നില്‍ക്കാന്‍ കഴിയില്ല എന്നത് കൊണ്ട്, ഇതര പ്രശ്നങ്ങള്‍ക്ക് നേരെ  കണ്ണടയ്ക്കുകയും വിശപ്പിനെ പരിഹരിക്കുകയും മാത്രമേ നിവൃത്തിയുള്ളൂ എന്നാണു. സ്വന്തം കാരണം കൊണ്ടല്ലാതെ വിശപ്പനുഭവിക്കുന്നവര്‍ ഫെസുബുക്കില്‍ അധികം കാണില്ല എന്നാണ് എന്റെ  കണക്കു കൂട്ടല്‍. അല്പം സാമൂഹ്യ അവബോധമോ പ്രതിബദ്ധതയോ  ഉള്ളവര്‍ ഏതു ആള്‍ക്കൂട്ടത്തിലും കാണും. അവരെ തേടിയാണ് ഈ യാത്രയും. പ്രകൃതിയുടെ നിയമങ്ങളെ അറിയാതെ ഭരണ സൌകര്യത്തിനായി നാമുണ്ടാക്കിയ നിയമത്തിനും സംസ്കാരത്തിനും അപ്പുറം, സമമിതിയുടെ പ്രകൃതി നിയമങ്ങള്‍ അറിഞ്ഞാല്‍, ഈ പരിവട്ടങ്ങളെ, പ്രാദേശികമായി, ഒരു പരിധി വരെ പരിഹരിക്കാനാകും. ഇത് ബാധിതരോടല്ല പറയേണ്ടൂ.. അവര്‍ക്കായി കരങ്ങള്‍ ഉയര്‍ത്തുന്നവരോടാണ്.. ദാരിദ്ര നിര്‍മാര്‍ജനത്തിനായി കേരളാ ഗവര്‍മെന്റൊരുക്കിയ  ഒരു പരിശീലന പരിപാടിയുടെ സന്ദര്‍ശകനായി ഒരു തവണ പോകാന്‍ ക്ഷണമുണ്ടായിരുന്നു . നെടുമ്പാശേരിയിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലിലായിരുന്നു അത് . ഈ സാംസ്കാരിക പശ്ചാത്തലത്തില്‍, നടത്തുന്ന ആസൂത്രണങ്ങളില്‍ വിശ്വസിക്കുന്നവരോട്, ഇതല്ല വഴി എന്ന് സൂചിപ്പിക്കലാണ്, ഇത്തരം പോസ്റ്റുകളിലൂടെ ഞാന്‍ ഉദ്ദേശിക്കുന്നത്.

  ഏതായാലും, ചര്‍ച്ചകളില്‍ സഹകരിക്കുന്നതില്‍ നന്ദി

   • ചോദ്യം : സമൂഹത്തില്‍ കാണുന്ന തെറ്റുകളെ നാം എതിര്‍ക്കെണ്ടതില്ലേ? 
   • ഉത്തരം : ശരി തെറ്റ്, ഉണ്ട് ഇല്ല, എന്നുള്ള ദ്വന്ദങ്ങളുടെ ബൈനറി ഡാറ്റ അല്ല പ്രപഞ്ചം. ഈ രണ്ടു അവസ്ഥകളും വെറും ആശയമാണ്. ഇത് അനുമാനിക്കുന്ന ഞാനും നിങ്ങളും അടക്കും ഓരോരുത്തരും ഈ ദ്വന്ദങ്ങള്‍ക്കിടയിലെവിടെയോ നിന്നുകൊണ്ട് അതാണ്‌ ശരി എന്ന് കരുതുകയും അതല്ലാത്തത് എതിര്‍ പക്ഷമെന്ന് വ്യാഖാനിക്കയും ചെയ്യുന്നു. തന്റെ വീക്ഷണ നിലയില്‍ നിന്നും മാറി നിന്ന് നോക്കുവാനുള്ള ശാരീരിക ഘടനാ ശേഷി തന്നെ നമുക്ക് മാറ്റാനായെന്നു വരില്ല. അങ്ങിനെയുള്ളപ്പോള്‍ ഇതര സത്യതിനുള്ള സാദ്ധ്യതയും കാണാനാകില്ല. സംസ്കാരം നമ്മെ പഠിപ്പിക്കുന്നത് (പഠിപ്പിക്കേണ്ടത്) ഇപ്പറഞ്ഞ ബഹു – മാനങ്ങളെ പറ്റിയാണ്. ബഹു-മാനത്തെ അറിയാത്തിടത്തോളം അവനവന്‍ കാണുന്നു എന്ന് കരുതുന്ന സത്യങ്ങള്‍, വെറും തോന്നല്‍ മാത്രമായിരിക്കും. വ്യത്യസ്ത വീക്ഷണ കോണങ്ങളില്‍ തികച്ചും വ്യത്യസ്തങ്ങളായുള്ള അസ്ഥിതങ്ങളാണ്‌ ഈ പ്രപഞ്ചത്തിലെ ഓരോ വസ്തുവും സ്വഭാവവും, ധര്‍മവും, ജ്ഞാനവും, സ്ഥലവും, കാലവു, ഭാവവും എല്ലാം. അത്തരം ബഹു വിധാവസ്ഥയെ സഹിഷ്ണുതയോടെ അംഗീകരിക്കുകയും “ബഹുമാനിക്കയും” ചെയ്യുക എന്നതല്ലേ, ശാന്തി, ജ്ഞാനം, സുസ്ഥിതി..നമുക്കും ലോകത്തിനും?

   

  https://www.facebook.com/groups/olympussdarsanam/doc/253912174639927/

  Print Friendly

  420total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in