ഒളിമ്പസ് ദര്‍ശനം എന്ന ഗ്രൂപ്പിലെ ഒരംഗം ചോദിച്ചു
by Santhosh Olympuss • September 2, 2013 • പൊതുവായത് • 0 Comments
ഒളിമ്പസ് ദര്‍ശനം എന്ന ഗ്രൂപ്പിലെ ഒരംഗം എന്നോട് ചാറ്റ് ചെയ്യുമ്പോള്‍ ചോദിച്ചു, എന്തേ ഇപ്പോള്‍ ഒളിമ്പസ് ദര്‍ശനം എന്ന ഗ്രൂപ്പില്‍ പോസ്റ്റുകള്‍ ഇടാതെ എല്ലാം സ്വന്തം വാളില്‍ ഇടുന്നതെന്ന്. ഒളിമ്പസ് ദര്‍ശനം എന്ന ഗ്രൂപ്പില്‍ ക്രിയാത്മക ചര്‍ച്ചകള്‍ അല്ല നടക്കുന്നത്. എന്നത് തന്നെ കാരണം. പിന്നെ ക്രിയാത്മക ചര്‍ച്ചകളില്‍ ഒരിക്കലെങ്കിലും പങ്കെടുത്തവരൊക്കെ എന്റെ സുഹൃത്തുക്കളായിട്ടുണ്ട്. എന്റെ വാളില്‍ പോസ്റ്റ് ചെയ്താല്‍ അവര്‍ക്കൊക്കെ കാണുകയും ചെയ്യാം എന്നത് തന്നെ. ഒളിമ്പസ് ദര്‍ശനം എന്ന ഗ്രൂപ്പില്‍ ചര്‍ച്ചകളില്ല. എന്റെ വാളില്‍ അതുണ്ട്.. അത് തന്നെ കാര്യം.
എന്നാല്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കാനോ, ഞങ്ങള്‍ക്ക് പറയാനുള്ള വേദി എന്ന നിലയിലോ അല്ല ഞങ്ങള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. ഈ ഏട്ടില്‍ നിന്നും പുല്ലു തിന്നു കൊണ്ടിരിക്കാതെ ഭൌതികമായി എന്തെങ്കിലും ചെയ്യാനുള്ള ആളുകളെ തേടി ആണ്. ചാറ്റു ചെയ്തു കൊണ്ടിരിക്കാന് താല്പര്യമുള്ള പലരും, ഒന്ന് ഫോണ്‍ വിളിക്കാന്‍ പറഞ്ഞാല്‍ വിളിക്കാന്‍ തയ്യാറല്ല. ഫോണ്‍ നമ്പര്‍ തരാന്‍ തയ്യാറല്ല, പിന്നീടല്ലേ ഒളിമ്പസ്സിലേക്ക് നേരില്‍ വരൂ എന്ന് പറഞ്ഞാല്‍ സ്വീകരിക്കാന്‍.?
സാമൂഹ്യ സുസ്ഥിതിക്കോ , പ്രാകൃതീയമോ, ആത്മീയമോ, സാമൂഹ്യമോ, സമഗ്ര ശാസ്ത്രീയമോ ആയി ക്രിയാത്മകമായി ഒന്നും ചെയാനില്ല എന്ന് കരുതുന്നവര്‍, ഇത് വായിക്കുകയാണെങ്കില്‍, ദയവായി ഞങ്ങളുടെ പ്രവര്‍ത്തന ജീവനം തുടരാന്‍ അനുവദിക്കുക. അതല്ല വല്ലതുമൊക്കെ പറയണം എന്നുള്ളവര്‍ പറഞ്ഞു തുടങ്ങുക. ഒളിമ്പസ്സിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കണം എന്നുള്ളവര്‍ ഞങ്ങളെ വിളിക്കുക..
9497 628 006
9497 628 007
559total visits,1visits today