• മൃഗീയമായി ഒരു ബലാല്‍സംഗം കൂടി നടന്നു

  by  • September 1, 2013 • സാമൂഹികം • 0 Comments

  ആലോചിക്കയായിരുന്നു. ഇതിനൊക്കെ എന്ത് പറയണം എന്ന്.. മൃഗീയമായി ഒരു ബലാല്‍സംഗം കൂടി നടന്നു… എല്ലാരും പ്രതികരിക്കുന്നു… എല്ലാരേയും പോലെ ഞാനും പറയുന്നു… അത് അപലപനീയം തന്നെ.

  ചര്‍ച്ചകള്‍ നന്നേ ചൂടിലാണ്.. സദാചാര പോലീസും ഈ അസാന്മാര്‍ഗികളും ഒരേ വിഭാഗം എന്ന് ഒരിടത്ത്.. നിയമ വാഴ്ചയുടെ പിടുപ്പ് കേടെന്ന പേരില്‍ വാഴ വെട്ടുന്നവര്‍ മറ്റൊരിടത്ത്… പ്രതികരിച്ചില്ലെങ്കില്‍ ഉമ്മാക്കി പിടിച്ചാലോ എന്ന് കരുതി വാ തുറക്കുന്ന മറ്റൊരു കൂട്ടര്‍ വേറൊരിടത്തു… സാംസ്കാരിക തട്ടകങ്ങള്‍ ആയ (ഞാനടക്കം അംഗമായ) ഒട്ടേറെ ഗ്രൂപ്പുകളില്‍ പുതിയ വിഷയത്തിലും ചര്‍ച്ചകള്‍ തകൃതി… ഈ പ്രതികരണം എത്ര നാള്‍.. മറ്റെന്നാള്‍ ദൂംസ് ദേ വരുമ്പോള്‍ ഒന്നും നടന്നില്ലെന്ന പേരിലാകും അടുത്ത ചര്‍ച്ച.

  വിലകൂടി, ഗ്യാസില്ല, എന്നെ നോക്കി, അവനെ പിച്ചി എന്നിങ്ങനെ ഉള്ള ഒന്നാം ക്ലാസ് വിഷയങ്ങള്‍ കൊണ്ട് സാമൂഹ്യ പ്രവര്‍ത്തന തൊഴില്‍ ചെയ്യുന്ന രാഷ്ട്രീയമെന്ന അരാഷ്ട്രീയ വിധ്വംസനങ്ങള്‍ ഒരു പുറത്ത് പല നിറങ്ങളില്‍ കേന്ദ്രീകരിക്കുമ്പോള്‍, മനുഷ്യാവകാശം, സദാചാരാവകാശം തുടങ്ങി വിവിധങ്ങളായ അവകാശങ്ങളില്‍, പരിസ്ഥിതി, കൃഷി, വിദ്യാഭ്യാസം, ചികിത്സ, ചിന്ത എന്നിങ്ങനെ മുറകളില്‍ ഒക്കെ ഉള്ള ബദല്‍ രാഷ്ട്രീയ ശ്രമങ്ങള്‍ മറു പുറത്ത് ബദലായി കൂട്ടമാകുന്നു. ഇവരൊക്കെ ആനുകാലിക പ്രശ്നങ്ങളില്‍ മസ്തിഷ്ക വ്യായാമത്തിനുള്ള ഇര തേടുകയാണോ എന്ന് തോന്നി പോകും ഈ ഒന്നും ചെയ്യാതുള്ള കൂട്ടം കൂടല്‍ കണ്ടാല്‍..

  തല്‍ക്ഷണ പരിഹാരങ്ങള്‍ കൊണ്ട് മാറ്റാവുന്ന ഒന്നല്ല, ഇന്ന് നാം താല്‍കാലികമായി നേരിടുന്ന ഒരു പ്രശ്നവും. ഓരോ പ്രശ്നവും മറ്റൊരോ പ്രശ്നവുമായും പ്രത്യക്ഷമായി കുറച്ചെണ്ണത്തിനോടും, പരോക്ഷമായി മിക്കവാറും എല്ലാത്തിനോടും ബന്ധപ്പെട്ടിരിക്കുന്നു. അതായത് പ്രശ്നങ്ങള്‍ എല്ലാം സമഗ്രമാണ്, പരസ്പര ബന്ധിതമാണ്, രൂഢമൂലമാണ്. അതിനു കതിരിലേക്ക് വളം നല്‍കുന്ന പരിപാടി മതിയാകില്ല എന്ന് കുറച്ചെങ്കിലും പേര്‍ക്ക് അറിയാം. എന്നിട്ടും അതിനൊരു ശാശ്വത, സമഗ്ര പരിഹാരം തേടുന്നതാരാണ്? എന്ത് പരിഹാരമാണവര്‍ തേടുന്നത്? എങ്ങിനെ, എവിടെ എന്നൊക്കെയുള്ള ഒട്ടേറെ ചോദ്യങ്ങളാണ്..

  മുന്നൂറ്റി ഇരുപത്തഞ്ചു ഗ്രൂപ്പുകള്‍, നാല്പത്തഞ്ചു ലക്ഷം പേരെ പരോക്ഷമായി കണ്ടു മുട്ടുന്നു. അതില്‍ രണ്ടു മൂന്നു പേരെ നേരില്‍ അറിയാം, ആത്മാര്‍ഥമായ ഒരു വ്യവസ്ഥാ മാറ്റത്തിനായി അവര്‍ യത്നിക്കുന്നു. ബാക്കിയുള്ളവര്‍ (എന്റെ ശ്രദ്ധയില്‍ പെടാത്തവര്‍ സദയം ക്ഷമിക്കുക.) പറയുന്നു. യുക്തി കൊണ്ടും ഭക്തി കൊണ്ടും പ്രസ്താവങ്ങള്‍ കൊണ്ടും വേദി നിറയ്ക്കുന്നു.

  എനിക്ക് പറയാനുള്ള പരിഹാരം ഒളിമ്പസ്സ് ആണ്, അതല്ലെങ്കില്‍ അത് പോലെ തന്നെ സമഗ്രമായ മറ്റൊന്ന്. സ്വകാര്യസ്വത്തിനും, വ്യക്തിപരത്യ്ക്കും, യുക്തി – ഭക്തി വാദങ്ങള്‍ക്കും, രാഷ്ട്രീയമെന്ന ആരാഷ്ട്രീയതയ്ക്കും അപ്പുറത്ത് ഒരു പുതിയ ജീവല്‍ വ്യവസ്ഥ.. നാളത്തെ ലോകം അതാണ്‌ കാംക്ഷിക്കുന്നത്. അത് മാത്രം.

  ഒളിമ്പസ്സ് പോലുള്ള ഒന്ന് ഉണ്ടാകട്ടെ.. അതില്‍ കൈ കൊര്‍ക്കനുള്ളവര്‍ അവധി കിട്ടാന്‍ കാത്തിരിക്കാതിരിക്കുക. ഇന്ന്, ഇപ്പോള്‍ തുടങ്ങുക. നിങ്ങളുടെ പിഞ്ചു കുഞ്ഞുങ്ങള്‍ നീറി പ്പിടയുന്നത് കാണാതിരിക്കാന്‍. സുസ്തിതവും, ശാന്തവും സുരക്ഷിതവും ആയ ഒരു ഭാവി വരും തലമുറയ്ക്ക് നല്‍കാന്‍..

   

  https://www.facebook.com/photo.php?fbid=456526537728625

  Print Friendly

  464total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in