• വിശ്വാസിക്ക് സ്വയം സാക്ഷാല്‍കരിക്കുവാന്‍ ആകുമോ

  by  • September 2, 2013 • ആത്മീയത • 0 Comments

  1. വിശ്വാസിക്ക് സ്വയം സാക്ഷാല്‍കരിക്കുവാന്‍ ആകുമോ? >>

  ==അയാള്‍ ജീവ കായ ധര്‍മ ജ്ഞാന ബലങ്ങളാലും, സ്ഥല കാല രൂപ ഭാവ നിയോഗങ്ങളാലും, യോഗ്യനെങ്കില്‍

  2. സത്യവിശ്വാസി വിശ്വസിച്ചു ജ്നന്മം നിഷ്ഫലമാക്കുകയാണോ ? >>>

  ==അയാള്‍ ജീവ കായ ധര്‍മ ജ്ഞാന ബലങ്ങളാലും, സ്ഥല കാല രൂപ ഭാവ നിയോഗങ്ങളാലും, യോഗ്യന്‍ അല്ല എങ്കില്‍.

  3. അനുഭവിച്ചു അറിഞ്ഞവനാണോ സാക്ഷല്‌കരിക്കപ്പെട്ടവന്‌ ?അനുഭവിച്ചരിഞ്ഞവനെ വിശ്വാസി എന്ന് വിളിക്കാമോ? >>>

  ==എന്ന് പറയുക വയ്യ. അവബോധം, അനുഭവം(തഴക്കം), ധാരണ, സങ്കല്‍പം (വിശ്വാസം) പ്രേരണ എന്നീവിധമെല്ലാം അറിഞ്ഞവനാണ് സാക്ഷാത്കാരം നേടിയവന്‍.. അവന്‍ അതിലായിരിക്കണം, അതായിരിക്കണം.

  4. നിങ്ങള്‍ എന്നുവരെ ഈശ്വരനെ സ്വയം അറിയുന്നില്ലയോ അന്നുവരെ നിങ്ങള്‍ നിരീശ്വരവാദിയായിരിക്കുക. നിങ്ങള്‍ ഒരു വിശ്വാസി ആകാതിരിക്കുക സംശയാലുവാകുക വിശ്വസിക്കാതെ സത്യത്തെ ആരായുക സ്വയം അറിയുക. സ്വയം അറിഞ്ഞ ഒരു അനുഗ്രഹിക്കപെട്ടവന്‌ തന്നെയാണ് ഇത് ലോകത്തോട്‌ വിളിച്ചു പറഞ്ഞത്.>>>

  ==എവിടെയോ ഒരു അപാകം ഇല്ലേ. ഈശ്വരീയം എന്തെന്ന് അറിയുന്നവന്‍ നിരീശ്വര സങ്കല്‍പം ഉള്ളവനാകും. അറിയും വരെ ആയിരിക്കുക എന്നാല്‍ അറിഞ്ഞാല്‍ ധാരണ മാറും എന്നുമര്‍ത്ഥം.. അറിഞ്ഞാല്‍ നിരീശ്വരത്വം കൂടുതല്‍ ബോദ്ധ്യമാകുകയല്ലേ ഉള്ളൂ. ആത്മ ജ്ഞാനമെന്നാല്‍, ഈശ്വരനല്ല ഈശ്വരീയമാണ് എന്ന് പഞ്ച ജ്ഞാനേ ബോദ്ധ്യമാകുക എന്നര്‍ത്ഥം. അതിനാല്‍ ആത്മ ജ്ഞാനി, നിരീശ്വര വീക്ഷകന്‍ തന്നെ..

  5. ആത്മീയതയുടെ കച്ചവടവല്കരണത്തിന്റെ പര്യായമാണ് ഈ സംവാദങ്ങളും.. എന്തെങ്കിലും കുറിക്കപ്പെട്ടിട്ടുന്ടെങ്കില്‍ ക്ഷമ……>>>

  ==ചില കച്ചവടങ്ങള്‍ കണ്ണില്‍പ്പെടുമ്പോഴാണീവിധം കുറിപ്പുകള്‍ ഉണ്ടാകുന്നതെന്ന് അറിയു മായിരിക്കാ മെന്ന് വിനീത ധാരണ..

   

  https://www.facebook.com/photo.php?fbid=473181686063110

  Print Friendly

  372total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in