• പ്രതികരണാത്മകതയും സൃഷ്ട്യാത്മകതയും

  by  • July 19, 2013 • ജീവിത വിജയം • 0 Comments

  ജൈവ വ്യവസ്ഥകള്‍ ചലനാത്മകമാണ്. അതിലുപരി അത് സൃഷ്ട്യാത്മകമാണ്. സൃഷ്ടിക്കൊരു വിഭാവനം ആദ്യമേ വേണം. സൃഷ്ടിക്കു വേണ്ടുന്ന ഭൌതിക ചേരുവകള്‍വേണം. അതിനുള്ള കരവിരുതും സൌന്ദര്യ ബോധവും ക്ഷമയും പക്വതയും ഒക്കെ വേണം.അപ്പോള്‍ അതൊരു സൃഷ്ടി കര്‍മത്തിന് യോഗ്യമാകുന്നു.സൃഷ്ടി ഓരോ ജൈവ സത്തയും അനസ്യൂതം നടത്തുന്നു. സൃഷ്ടി ശേഷി കുറഞ്ഞുവരികയെന്നാല്‍ മരണം അടുക്കുന്നുവെന്ന് അര്‍ഥം. മരിച്ച ജൈവ സത്തയുടെസ്വഭാവമാണ് ജടത്വം. മരിക്കാത്ത ജൈവ സത്തകളും ജടത്വ സ്വഭാവംപ്രകടിപ്പിക്കാം. അവകള്‍ പരിസരം തനിക്കിഷ്ടമല്ലാത്തത് ചെയ്യുമ്പോള്‍മാത്രം പ്രതികരിക്കും. എങ്കിലോ സൃഷ്ടി കര്‍മമൊട്ടു നിര്‍വഹിക്കുകയുമില്ല.അത് വൈകാരിക ബുദ്ധി പോയിട്ട് വൈകാരിക പക്വത പോലും ഇല്ലാത്തതു കൊണ്ടാണ്.പ്രതികരണാത്മകത ജൈവ സ്വഭാവം തന്നെ. എന്നാല്‍ പ്രതികരണാത്മകതമാത്രമെങ്കില്‍ അത് ജടത്വ സ്വഭാവം ഉള്ള ജൈവ സ്വഭാവം ആണ്.പ്രതികരണാത്മകത (reactiveness) നാശോന്മുഖതയും ഘര്‍ഷണവും കൂട്ടും.സൃഷ്ട്യാത്മകത (proactiveness) സുസ്ഥിരതയും വളര്‍ച്ചയും വഴക്കവുംസൃഷ്ടിക്കുംഇനി ചിന്തിക്കൂ, നിങ്ങളില്‍ വൈകാരികതയും സൃഷ്ട്യാത്മകതയും,പ്രതികരണാത്മകതയും എവിടെ നില്‍ക്കുന്നു?

  Print Friendly

  592total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in