• ഉപഭോഗ സംസ്കാരത്തെ പുനര്‍നിര്‍വചിച്ചു കൊണ്ട് ഇക്കോവില്ലേജുകള്‍‍.

  by  • March 4, 2019 • ക്രമപ്പെടുത്താത്തവ • 0 Comments

  കഴിഞ്ഞ ഒന്ന്  രണ്ടു നൂറ്റാണ്ടായി, തിരികെ  ഒന്നും  കൊടുക്കാതെ  തന്നെ എടുക്കാന്‍ മാത്രമായി  പഠിച്ചു കൊണ്ടിരിക്കുകയാണ് നാം.  ഭക്ഷണം ആയാലും വസ്തുക്കള്‍ ആയാലും ബന്ധങ്ങള്‍  ആയാലും ഉത്തരവാദിത്തം  ആയാലും ഒന്നും  തിരികെ കൊടുക്കാന്‍ യാതൊരു ബാദ്ധ്യതയും ഉണ്ടെന്നു ചിന്തിക്കുക പോലും ചെയ്യാതെ എടുക്കുക മാത്രം ചെയ്യുവാന്‍ ആരില്‍നിന്നും ഒക്കെയോ പഠിച്ചു ശീലിച്ചു  അതു മാത്രം ചെയ്തു പോകുന്ന സംസ്കാരമാണ് ഉപഭോഗ സംസ്കാരം.

  സ്വയം സമ്പാദന ശേഷി ഉണ്ടായാല്‍ പോലും ഏതു സമ്പത്തും നിരരന്തരമായി അളവിലധികം ഉപഭോഗം ചെയ്താല്‍  തീര്‍ന്നു പോകുക തന്നെ ചെയ്യും. ജൈവമായ പ്രകൃതിയിലെ വിഭവങ്ങള്‍ എല്ലാം ചാക്രികമായ  സ്വയം ക്രമീകരണത്തിലൂടെ സ്വയം സമ്പാദനം ചെയ്യുന്നവയാണ്. ക്രമത്തിലധികം ഉപഭോഗം ചെയ്യുവാന്‍ മനുഷ്യന്‍ ആര്‍ജിച്ച ശീലം വിഭവങ്ങളെ തീര്‍ക്കുമ്പോള്‍ മനുഷ്യന്‍ കണ്ടെത്തുന്ന പരിഹാരം ബദലുകള്‍ ആണ്. എന്നാല്‍ ബദലുകള്‍ കണ്ടെത്തുകയല്ല, പുനരാവര്‍ത്തന ശേഷി തിരിച്ചു പിടിക്കലാണ് അഥവാ ജീവന്റെ പുനസ്ഥാപനം ആണ് സുസ്ഥിരതയുടെ ഭാഷ.  അതിനു ആവര്‍ത്തന സ്വഭാവം ആണ് ഉണ്ടാകുക.

  ഇക്കോ വില്ലേജുകള്‍ ഈ ജീവന്റെ പുനഃസ്ഥാപനം നിരന്തരം നടത്തുന്ന ഒരു സ്ഥിരം സംവിധാനം ആണ്. വായുവും വെള്ളവും ഭക്ഷണവും മാത്രമല്ല ആരോഗ്യവും അറിവും സമാധാനവും സന്തോഷവും ബന്ധങ്ങളും നിലനില്പ് തന്നെയും ഒരു ചാക്രികമായി ഉയര്‍ച്ച താഴ്ചകളിലൂടെ സ്ഥിരമായി നിലനിര്‍ത്തുവാന്‍ ഇക്കോവില്ലേജുകള്‍ സഹായിക്കുന്നു.

  പാലക്കാട് ജില്ലയിലെ ആലത്തൂരിനടുത്തു പാടൂരില്‍ കേരളത്തിലെ ആദ്യ മാതൃകാ ഇക്കോവില്ലേജു  ഒരുങ്ങുന്നു. ആരോഗ്യം, അറിവ്, സ്വാശ്രയത്വം, കൂട്ടുജീവിതം, പാരസ്പര്യം,  സുരക്ഷിതത്വം, നിലനില്പ്, സന്തോഷം, സമാധാനം, എന്നിവയാണ് മുഖമുദ്രകള്‍.. വരിക സാദ്ധ്യമാകുന്ന രീതിയില്‍ പങ്കാളിയാകുക.

  കൈകോര്‍ക്കാന്‍ താല്പര്യമുള്ളവര്‍ വിളിക്കുക.
  സന്തോഷ്‌ ഒളിമ്പസ് : 9497628007

  Print Friendly

  965total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in