• മത നീരാസം

  by  • July 23, 2013 • രാഷ്ട്രീയം • 0 Comments

  മതങ്ങള്‍ പഠിപ്പിക്കുന്ന ദൈവം എന്ന ബിംബം, പ്രപഞ്ച പ്രതിഭാസത്തെ സാധാരണ മനുഷ്യന് ബോധ്യമാകാന്‍ വേണ്ടിയുള്ള ഒരു ഉപകരണം ആണ്. അത് മനസ്സിലാക്കാത്ത വരണ്ട യുക്തി വാദിയുടെ പരിമിത ജ്ഞാനത്തെയും, സാമാന്യ ബോധ്യ രാഹിത്യതിന്റെയും, ചരിത്ര ബോധമില്ലായ്മയുടെയും തെളിവാണ്, വെറുതെയുള്ള മത നീരാസം. കുഞ്ഞിനോട് കാക്ക കൊണ്ട് പോയി എന്ന് പറയുന്നതിലെ യുക്തിയും, സത്യസന്ധതയും, എന്തിനു വേണ്ടിയാണ് കണ്ടില്ലെന്നു വയ്ക്കുന്നതെന്ന്, കുഞ്ഞിന്റെ രണ്ടു വയസ്സ് മൂത്ത ചേച്ചിക്കുപോലും മനസ്സിലാകും.

   

  മതം, ഒരു ജനതയ്ക്ക്, ഒരു കാലഘട്ടത്തില്‍, കഥനങ്ങളിലൂടെ, പ്രപഞ്ച വിന്യാസത്തെ ആധാരമാകിയുള്ള ഗുരുത്വ ജീവനം എന്ന ആധാരമുണ്ടാക്കാന്‍ ശ്രമിച്ചു തുടങ്ങി വന്നവയാണ്… അവയുടെ തുടക്കവും, ഭാഷ്യവും, വ്യാഖ്യാനവും എന്ത് തന്നെ ആണെങ്കിലും, പുരോഹിതന്മാര്‍, ചില അവസരങ്ങള്‍ മുതലെടുത്തു എന്നതും ശരി തന്നെ.. എങ്കിലും നിയത രൂപങ്ങള്‍ ഇല്ലാത്ത അനുഷ്ടാനങ്ങള്‍, ആ മതം പഠിപ്പിക്കുന്ന പ്രപഞ്ച പ്രതിഭാസത്തിനോട് ഏകതാനമായി സ്വജീവിതത്തെ കൊണ്ട് പോകാന്‍ നന്നേ സഹായിക്കുന്നു. മത പരത നന്നേ കൂടിയ ഇക്കാലത്തും, ആ ധര്‍മങ്ങള്‍ നടന്നു കൊണ്ടേ ഇരിക്കുന്നു. അവയുടെ നിരര്‍ത്ഥകത നിങ്ങള്ക്ക് ബോധ്യമാകുന്ന ഒന്നെങ്കില്‍. നിങ്ങള്‍ അത് ചെയ്യാതിരിക്കുക. അത് ചെയ്യുന്നവരെ ഭത്സിക്കാതിരിക്കുക. അഥവാ അത് ചെയ്യുക വഴി നിങ്ങള്‍ നിങ്ങളെ തന്നെയാണ് വിഡ്ഢി ആക്കുന്നത് എന്നതറിയുക…

   

  https://www.facebook.com/notes/santhosh-olympuss/notes/310437825670831

  Print Friendly

  464total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in