• മതം : നിവാര്യതയും അനിവാര്യതയും

  by  • February 19, 2014 • ആത്മീയത • 0 Comments

  മതം : നിവാര്യതയും അനിവാര്യതയും :: ഒരു താത്വിക വിശകലനം

  ഇന്നലെ ഫെസ്ബുക്കിനോടനുബന്ധിച്ചു ഒരു സുഹൃത്തുമായുണ്ടായ ഫോണ്‍ സംഭാഷണത്തിൽ പറയേണ്ടി വന്ന ചില ആശയങ്ങളെ, ഒരു പൊതു ചർച്ചയ്ക്കായി അവതരിപ്പിക്കാം എന്ന് തോന്നി. എനിക്ക് പറയാനുള്ളത് ഒളിമ്പസ്സിന്റെ തിരിച്ചറിവുകളിലും, നിലപാടുകളിലും നിന്ന് കൊണ്ടാണ്. ഈ വിഷയത്തോട് വൈവിദ്ധ്യമാർന്ന ഇതര സമീപനങ്ങൾ ഉണ്ടാകും എന്നതിനെ മാനിച്ചു കൊണ്ട് തന്നെ  ഒരു ചർച്ചക്കായി അവതരിപ്പിക്കുന്നു.

  മതം എന്ന സങ്കേതം ആണ് പ്രമേയം.  മതം എന്ന പദം, ഇന്ന് നന്നേ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. ക്രിയാത്മകമായി ഒന്നും ചെയ്യാനില്ലാത്ത രീതിയിൽ സമയം കൊല്ലാൻ പാകത്തിൽ ഒന്നാണ്, പലപ്പോഴും മതത്തിൻ മേലുള്ള ചർച്ചകൾ.. മതം, മതനിരപേക്ഷത, മതരാഹിത്യം, മതനിഷേധം, മതാതീതം, മതസഹിഷ്ണുത എന്നിങ്ങനെ ഒട്ടേറെ പദങ്ങൾ പൊതു ചർച്ചകളിൽ വ്യാപരിക്കാറുണ്ട്. പലപ്പോഴും ഉപയോഗിക്കുന്ന പദത്തിന്റെ സ്വത്വം വ്യതിചലിച്ചു പോകാറുമുണ്ട്.

  മതം എന്ന പദത്തിനു, ഉപദേശം, നിർദേശം, അഭിപ്രായം എന്നിങ്ങനെയാണ് സംസ്കൃത മൂലാർത്ഥം. സ്വീകരിക്കുമ്പോൾ, മുൻപുള്ളവർ പറഞ്ഞു വച്ചതിനെ ഉപദേശമായി സ്വീകരിക്കുന്നു എന്ന അർത്ഥത്തിലും, ജീവിതത്തിൽ നടക്കുമ്പോൾ ജീവിത വ്യാപാരങ്ങളെ ക്രമപ്പെടുത്താനുള്ള ഉപരി വ്യവസ്ഥയുടെ നിർദേശം / ശാസനം എന്ന അർത്ഥത്തിലും, പൊതു വേദിയിൽ പറയുമ്പോൾ, പ്രേഷിതന്റെ അഭിപ്രായം എന്ന അർത്ഥത്തിലും ആണ് മതം എന്ന പദം ഉപയോഗിക്കാറ്.

  വൈയക്തിക, സാമൂഹിക, പാരിസ്ഥിതിക  ജീവിതങ്ങളെ ക്രമിതമായി, കൊണ്ട് പോകുവാനായി, ഓരോരോ ജന സമൂഹങ്ങളിൽ നിർദേശിക്കപ്പെട്ട നിയമാനുക്രമം ആണ് ഓരോ മതവും. അത്തരം താളാത്മക ജീവിതത്തെ പറ്റിയുള്ള, അടിസ്ഥാന വീക്ഷണങ്ങളിൽ നിന്നും ആയിരിക്കും, ഓരോ മത സംഹിതകളും ഉരുത്തിരിഞ്ഞിട്ടുണ്ടാകുക. പ്രകൃതി – ആസ്തിക  – നാസ്തിക വീക്ഷണങ്ങൾ ഒക്കെ മതങ്ങൾക്ക് അടിസ്ഥാനമായിട്ടുണ്ട്. അവതരിപ്പിക്കപ്പെട്ട കാലത്തെ മനുഷ്യന് ബോദ്ധ്യപ്പെടുന്നതിനായി പ്രകൃതിയെ ദൈവീകതയായി ചിത്രീകരിച്ചിട്ടുള്ള ആസ്തിക മതങ്ങളൊക്കെ സാമൂഹ്യ സ്ഥാപനങ്ങളായി പടർന്നു പന്തലിച്ചിട്ടുമുണ്ട്. നാസ്തിക മതങ്ങൾ , നിയത നിയമങ്ങളിലൂടെ കടന്നു പോക്കിനെ യുക്ത്യാധിഷ്ടിതമായി വിയോജിക്കുന്നതിനാൽ, ആസ്തിക മതങ്ങളെ പോലെ നിയത രൂപികളല്ല. പക്ഷെ ആസ്തികമായാലും, നാസ്തികമായാലും, മതം സ്ഥാപനവല്കരിക്കപ്പെടുകയും, അതിന്റെ എല്ലാ നിയത രൂപങ്ങൾക്കും അടിസ്ഥാനമായ അനിവാര്യതകളെ ആചാരങ്ങളാൽ മറച്ചു കൊണ്ട്, മറ്റൊന്നായി കാലികമായി പരിണമിക്കയും ചെയ്തു വന്നിട്ടുണ്ട്.

  അതെ ഇന്ന് മതം പലപ്പോഴും മറ്റെന്തോ ആണ്. മതം എന്ന സംവിധാനത്തിന്  ജൈവമായ സാമൂഹ്യ ഘടനയിലെ സ്ഥാനം, മതവാദികളും മതനിഷേധികളും മതാതീതരും അറിയാതെ പോകുന്നുണ്ടെന്ന് തോന്നുന്നു. അതറിയാൻ സാമൂഹ്യ ഘടനയെ പറ്റി, സമഗ്രമായൊരു പ്രാകൃതീയ വീക്ഷണം ഉണ്ടാകേണ്ടതുണ്ട്.

  നാം ഓരോരുത്തരും സമൂഹത്തെ മനസ്സിലാക്കുന്നത് വിവിധ മാനങ്ങളിൽ / അളവുകളിൽ / തലങ്ങളിൽ ആണ്.. അത് നമ്മുടെ അറിവിന്റെ വ്യാപ്തിക്കനുസരിച്ചായിരിക്കും. ഒരു പ്രദേശത്തെ മനുഷ്യർ മാത്രമാണ് തന്റെ സമൂഹം എന്ന് ഒരു കൂട്ടർ കരുതുമ്പോൾ, താൻ ഉൾപ്പെടുന്ന ജാതി / മത വിഭാഗത്തിലെ ഏവരും ചേർന്നതാണ് സമൂഹം എന്ന് മറ്റൊരു കൂട്ടർ കരുതുന്നു. സമൂഹമെന്നത് ഈ ഭൂമിയിലെ മനുഷ്യരെല്ലാം ചെർന്നതാണെന്നും, സൂക്ഷ്മജീവികൾ മുതൽ സർവ ജീവ ജാലങ്ങളും ചേർന്നതാണ് എന്നും, പ്രപഞ്ചത്തിലെ സർവ ചരാചരങ്ങളും ചേർന്നതാണ് എന്നും ഒക്കെ ഓരോരോ വിധം  ഓരോരുത്തരുടെ അറിവിന്റെ പരിധിയെ അടിസ്ഥാനമാക്കി കരുതുന്നു. എങ്കിൽ എന്തായിരിക്കാം സമൂഹം? ഒളിമ്പസ്സിനെ ആധാരമാക്കി, വ്യവസ്ഥാ നിയമമനുസരിച്ച്, നമുക്കിതിനെ ഒന്ന് നിരീക്ഷിക്കാൻ ശ്രമിക്കാം.

  വ്യവസ്ഥ

  ഓരോ വസ്തുവും, അതിന്റെ അനുഭവിക്കാവുന്ന ഭൌതികരൂപവും, അതിന്റെ സ്വഭാവവിശേഷങ്ങളും, അവയുടെ ധർമങ്ങളും, അവയുടെ കൊടുക്കൽ വാങ്ങലുകളും, അവയിലെ ബലങ്ങളും, ചേർന്ന ഒരു വ്യവസ്ഥയായിരിക്കും. ഉദാഹരണത്തിന് ഞാൻ എന്ന വ്യക്തി, എന്റെ ശരീരവും, ജീവനും, മനസ്സും, ബോധവും, എന്നിലെ ഊർജവും എല്ലാം ചേർന്ന ഒരു വ്യവസ്ഥയാണ്‌. ഇവയെല്ലാം ഘടനാ പരമായ സവിശേഷ സമഗ്രതയോടെ ചേരുമ്പോഴാണ് ഞാൻ ആകുന്നത്. അതായത് ഒരു സത്തയുടെ അലക്കാവുന്നതും, ഗുനപരവുമായ സർവവും ചേര്ന്ന ഒരു സംവിധാനമാണ് വ്യവസ്ഥ. ഇവിടെയുള്ള സർവ വസ്തുക്കളും, വസ്തുതകളും, അനന്യ വ്യവസ്ഥകളാണ്.

  വ്യവസ്ഥാ വിന്യാസം

  ഓരോ വ്യവസ്ഥയും, കുറെയേറെ ഉപ / ഘടക വ്യവസ്ഥകളുടെ ആകെ തുകയും, കൂടെ ഒരല്പം സവിശേഷത പ്രതിഭാസം കൂടി ചേർന്നതുമായിരിക്കും. ഉദാ : ഒരു വാഹനത്തിന്റെ ഘടക ഭാഗങ്ങൾ വെവ്വേറെ എടുത്തു ഒരിടത്ത് കൂട്ടി വച്ചാൽ ആ വാഹനം  ആകില്ല. ഘടനാപരമായ ഒരു സവിശേഷ സമഗ്രത വന്നു ചേരുമ്പോഴാണ് അത് പ്രസ്തുത വാഹനമാകുക. അങ്ങിനെ ഘടനാ പരമായ സമഗ്രത വന്നു ചേർന്ന് കഴിയുമ്പോൾ ആണ് അതിനെ ഒരു വ്യവസ്ഥ എന്ന് നാം വിളിക്കുക. ഓരോ വ്യവസ്ഥകളും തത്തുല്യമായ (സമമിതമായ) സഹവ്യവസ്ഥകളുമായി കൈകോർത്തു കൊണ്ട്, (മനുഷ്യർ ചേർന്ന് മനുഷ്യ രാശി എന്നത് പോലെ), ഒരു ഉപരി വ്യവസ്ഥയായി നില കൊള്ളുന്നു. ആ ഉപരി വ്യവസ്ഥ മറ്റൊരു വലിയ ഉപരി വ്യവസ്ഥയുടെ ഘടകമായിരിക്കും. ഇങ്ങിനെ അകം / സഹ / പുറം വ്യവസ്ഥകളുമായി ഒരു മാലയെന്ന വണ്ണം കോർക്കപ്പെട്ട രീതിയിൽ ഓരോ വ്യവസ്ഥയും നില കൊള്ളുന്ന ക്രമീകരണമാണ് വ്യവസ്ഥാ വിന്യാസം.

  വ്യവസ്ഥാ നിയമം

  അതായത്, പ്രാഥമിക കണം മുതൽ പ്രപഞ്ച വരെയും ഉള്ള സർവവും, കുറച്ചു ഘടകങ്ങളുടെ കൂട്ടായ്മ എന്ന നിലയിൽ ഒരു അനന്യ വ്യവസ്ഥയായും, ഒപ്പം, വലിയൊരു വ്യവസ്ഥയുടെ ഘടക ഭാഗമായും നില നില്ക്കുന്ന  സംവിധാനത്തെ വിശദീകരിക്കുന്ന സിദ്ധാന്തമാണ്‌ വ്യവസ്ഥാ നിയമം. (ശ്രീ കാപ്രയുടെ വ്യവസ്ഥാ വീക്ഷണം എന്ന ക്വാണ്ടം വിശദീകരണവും (THE TAO  OF  PHYSICS by Frifjof Capra) ഇതോടു ചേര്ത്ത് വായിക്കാവുന്നതാണ്.)

  വ്യവസ്ഥാ ശ്രേണി, വ്യവസ്ഥാ ജാലം, വ്യവസ്ഥാ സമൂഹം

  ലംബ മാനത്തിൽ വ്യവസ്ഥാ വിന്യാസത്തെ നോക്കിക്കാണുമ്പോൾ നാം വ്യവസ്ഥാ ശ്രേണിയെന്നും, തിരശ്ചീന മാനത്തിൽ വ്യവസ്ഥാ വിന്യാസത്തെ നോക്കിക്കാണുമ്പോൾ വ്യവസ്ഥാ ജാലം എന്നും വിളിക്കുന്നു. അതായത് നമ്മിലെ  കോശങ്ങൾ, കലകൾ, അവയവങ്ങൾ, വ്യക്തി , മനുഷ്യരാശി, ജീവരാശി എന്നീ ക്രമത്തിൽ ക്രമീകരിക്കപ്പെട്ടിട്ടുല്ലതിനെ വ്യവസ്ഥാ ശ്രേണി എന്നും, ഞാൻ, നിങ്ങൾ, സുഹൃത്തുക്കൾ, ശലഭങ്ങൾ, ദേവദാരുക്കൾ   എന്നീവിധം ഉള്ള സംവിധാനത്തെ  വ്യവസ്ഥാ ജാലം എന്നും മനസ്സിലാക്കാം. ഈ ലംബ തിരശ്ചീന രീതിയിൽ ക്രമീകരിക്കപ്പെട്ടിട്ടുള്ള ത്രിമാന വ്യവസ്ഥാ സംവിധാനമാണ് വ്യവസ്ഥാ സമൂഹം.

  സമൂഹം

  വ്യവസ്ഥാ ജാലത്തിന്റെ  അതെ തിരശ്ചീന പശ്ചാത്തലത്തിൽ വരുന്ന ഓരോ വ്യവസ്ഥയും, പരസ്പരം, നിരന്തരം, അവയവയുടെ ക്ഷേത്രങ്ങളാൽ  പൂരകങ്ങളായിരിക്കയും, വിനിമയം നടത്തുകയും ചെയ്യപ്പെട്ടു കൊണ്ടിരിക്കും. ഇങ്ങിനെ വിനിമയം ചെയ്യുവാൻ, നിയതപ്പെട്ടിരിക്കുന്ന, ഒരു വ്യവസ്ഥാ ജാലത്തെയാണ് സമൂഹം എന്ന് നാം വിളിക്കാറ്. നാം കല്പിക്കുന്ന പരിധി () ക്കനുസരിച്ചായിരിക്കും, സമൂഹത്തിന്റെ വലിപ്പവും, അതിന്റെ ജാതികളും, ഉപജാതികളും ആയി ഉള്ള വർഗീകരണവും. ഇങ്ങിനെ നാം കല്പിക്കുന്ന  പരിധിയെന്നത്, ഓരോ വ്യവസ്ഥയും  സ്വയം കല്പിക്കുന്നതിന്റെയും, സഹ വ്യവസ്ഥകൾ പൊതുവിൽ കല്പിക്കുന്നതിന്റെയും ആകെ തുകയായിരിക്കും. അതായത്, ഓരോ സമൂഹത്തിലും കാണപ്പെടുന്ന വർഗീകരണം വ്യത്യസ്ഥ മാനങ്ങളുള്ളതും, ആപേക്ഷികവും, എന്നാൽ അതാതു തലങ്ങളിൽ, കേവല യാഥാർത്യങ്ങളുമായിരിക്കും.  സ്വയവും, മറ്റുള്ളവരും വീക്ഷിക്കുന്നതിനു അനുസരിച്ച് ഓരോ സമൂഹത്തിന്റെയും രൂപ ഭാവ വലിപ്പങ്ങളിലും, അതിനൊത്ത ധർമങ്ങളിലും വ്യത്യസ്ഥതയുണ്ടാകും.  ഈ ബഹുമാനിത വൈവിദ്ധ്യം എന്നത് ഒരു പ്രാപഞ്ചിക സ്വഭാവമാണ്.  ഒരേ സമയം പരസ്പര പൂരകങ്ങളും അല്ലാത്തതുമായ വിവിധ തരം സമൂഹങ്ങൾ ഒരേ പശ്ചാത്തലത്തിൽ ഉണ്ടാകുന്നത് ഈ വൈവിദ്ധ്യത്തിന്റെ ഭാഗമായി ആണ്.

  വ്യവസ്ഥാ സമൂഹത്തിന്റെ അഞ്ചു വിഭാഗങ്ങൾ

  ഓരോ വ്യവസ്ഥാ ജാലങ്ങളും, വ്യവസ്ഥാ സമൂഹങ്ങളും, വിവിധ തരം പ്രതിഭാസ സ്വഭാവങ്ങൾ കൈ കൊള്ളുന്നു.  നാം കാണുന്ന സമൂഹവും അത്തരത്തിൽ തന്നെ. പ്രാഥമിക വിശകലനത്തിൽ ഇവയെ അഞ്ചായി തിരിക്കാം.  ഉറപ്പുള്ളത് , ഇളക്കമുള്ളത്, ചലനാത്മകതയുള്ളത്, വികാസമുള്ളത്, ഒരു ഉറപ്പും ഇല്ലാത്തതു എന്നിങ്ങനെ ഈ അഞ്ചു അവസ്ഥകളെ നമുക്ക് മനസ്സിലാക്കാം. [പാറ, നുരപാര, മണ്ണ്, മണൽ, പൂഴി എന്നിങ്ങനെ ഉദാഹരണ ബിംബങ്ങളാൽ ഇവയെ മനസ്സിലാക്കാം] ഓരോ വ്യവസ്ഥയും അതിന്റെ വ്യവസ്ഥാ ശ്രേണിയുമായുള്ള ബന്ധത്തോട്‌ നീതി പുലർത്തുന്നത് ഈ വിധമാണ്. ഓരോ വ്യവസ്ഥയും, അതിന്റെ മാതൃ വ്യവസ്തയോടും, മാതൃ ശ്രേനിയോടും, എങ്ങിനെ നീതി പുലര്ത്തുമോ, അവ്വിധമായിരിക്കും, ആ വ്യവസ്ഥയുടെ നില നില്പ്പും, അതിന്റെ മാതൃ വ്യവസ്ഥയുടെ ശാന്ത – പ്രക്ഷുബ്ധ സ്ഥിതി (Entropy) ഏകകം.

  മനുഷ്യ സമൂഹത്തിന്റെ  ശാന്ത – പ്രക്ഷുബ്ധ ഏകകം

  മനുഷ്യ സമൂഹം, മറ്റേതു വ്യവസ്ഥയെയും പോലെ വികാസം പ്രാപിച്ചു കൊണ്ടേ ഇരികുകയാണ്. പ്രാപഞ്ചിക കേന്ദ്രണത്തിന്റെ പ്രാഥമിക സ്ഥിതിയിലെക്കുള്ള ആകർഷണവും, അതേ സമയം സംഭവിക്കുന്നത്‌ കൊണ്ടാണ്, ഈ പ്രാപഞ്ചിക വ്യവസ്ഥയെ പോലെ തന്നെ, മനുഷ്യ സമൂഹവും, ഒറ്റയടിക്ക് സ്ഫോടനാതമാകായി, വികസിച്ചു തീരാത്തതും, ജീവനം നടക്കുന്നതും. അതിനു, പശിമാ ബലം, ഗുരുത്വ ബലം, കാന്തിക ബലം, അർത്ഥനാ ബലം, പ്രതി ഗുരുത്വ (വികാസ) ബലം എന്നിങ്ങനെ അഞ്ചു തരം ബലങ്ങൾ കാരണമാകുന്നു. ഓരോ വ്യവസ്ഥയും, ഈ അന്ഹു ബാലങ്ങളുടെയും ആകെ തുകയിലാണ് നില കൊള്ളുന്നതെങ്കിലും, ഈ ചേരുവയിലെ വ്യതിയാനം, ഓരോന്നിനിനും, അഗനനീയമായ സ്വഭാവ വിശേഷങ്ങളെ നല്കുന്നു. ഇതര സമൂഹങ്ങളിൽ നിന്നും, ഏറെ വികാസം കൊണ്ട സമൂഹമായ മനുഷ്യന്, ഇപ്പോഴും, പ്രാകൃത സ്വഭാവവും, വിസ്ഫോടിത സ്വഭാവവും ഉള്ള വിവിധയിനം വ്യക്സ്തികളെ പെറാൻ കഴിയുന്നത്‌ അത് കൊണ്ടാണ്.

  ഈ അഞ്ചു തരം മനുഷ്യരും ഒരേ സമയം നില കൊള്ളുന്നതാണ് മനുഷ്യ സമൂഹം. ആദ്യ ഗണത്തിൽ ഉള്ളവർ,

   

  ഈ ലേഖനം എഴുതിക്കൊണ്ടിരിക്കുന്നു.. തിരുത്തുകളോടും, അടുത്ത ഖന്ധീകകളോടും ക്കൂടിയ ഓരോ വേര്ഷനും ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യാം.. ഇടയ്ക്കിടെ ചെക്ക് ചെയ്യുക.

  തുടരും

  https://www.facebook.com/notes/santhosh-olympuss/notes/575423665838911

  Print Friendly

  476total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in