• ജീവിക്കാന്‍ പണം ആവശ്യം ആണ്

  by  • July 23, 2013 • സമ്പദ്ശാസ്ത്രം • 0 Comments

  ജീവിക്കാന്‍ പണം ആവശ്യം ആണെന്നതാണ് ഇന്നത്തെ ലോകത്തിന്റെ സംവിധാനം. എന്നാല്‍ പണത്തിനു വേണ്ടി ജീവിക്കുക എന്നായാലോ? യൌവനം തുടങ്ങുന്ന കാലം മുതല്‍, വാര്‍ദ്ധക്യം തളര്‍ത്തും വരെ, പണത്തിനായി ജീവിക്കുക. ഇതിനിവിടെ ജീവിക്കാന്‍ മറന്നു പോകുന്നില്ലേ, നാം? യാന്ത്രികമായ ജീവിത പ്രക്രിയകളിലൂടെ ജീവിച്ചു, വിശ്രമ സമയമാകുമ്പോഴേക്കും, മനസ്സിനിണങ്ങിയ എന്തെങ്കിലും ചെയ്യാനുള്ള ഊര്‍ജം നഷ്ടമായിട്ടുണ്ടാകും. മക്കളെയും, ഇണയെയും, കൂട്ടുകാരെയും ഒക്കെ നഷ്ടപ്പെടുത്തി, നാം നേടിയതൊന്നും, നമ്മുടെ ജീവിതമല്ലെന്നു തിരിച്ചറിയുമ്പോഴേക്കും ജീവിതകാലം കഴിഞ്ഞു പോയിട്ടുണ്ടാകും.

   

   

  ജീവിതവുമായി ഇഴചേര്‍ന്നു നില്‍ക്കുന്ന വരുമാനോപാധികള്‍ ഉണ്ടായിരുന്ന ഒരു ഗ്രാമ്യ കാലം നമുക്കുണ്ടായിരുന്നു. മണ്ണുമായും , മനസ്സുമായും, അയല്പക്കവുമായും നാട്ടാഘോഷങ്ങളുമായും ഒക്കെ ഇഴ ചേര്‍ന്ന് പോയിരുന്ന ആ പഴയ കാലം, മാവേലിക്കഥകളില്‍, എല്ലാ വര്‍ഷവും നാം ഓര്‍ക്കുന്നുണ്ട്. പിന്നെ നമുക്ക് അതെവിടെയാണ് നഷ്ടമായത്?

   

   

  നമ്മുടെ നഗരവല്‍കൃത ജീവിതം തന്നെ.. മനസ്സിന്റെയും, വ്യക്തിത്വത്തിന്റെയും, ബന്ധങ്ങളുടെയും ഒക്കെ കെട്ടുറപ്പ് നഷ്ടപ്പെടുത്തി നഗരങ്ങളുടെ, തിരക്കുകളില്‍, നമ്മെ നാം ഇല്ലാതാക്കുമ്പോള്‍, അറിയുക, നമുക്ക്, നമ്മെ തന്നെ നഷ്ടപ്പെടുകയാണ്.

   

   

  മണ്ണിലേക്ക്, മനസ്സിലേക്ക്, ബന്ധങ്ങളിലേക്ക്, കൂട്ടായ്മകളിലേക്ക്, അറിവിലേക്ക് തിരിച്ചു പോകുക. നാളെ, നാം നമ്മുടെ ഒരു കയ്യൊപ്പ് പോലും ഭൂമിയില്‍ അവശേഷിപ്പിക്കാതെ ഇല്ലാതാകാതിരിക്കാന്‍..

   

  https://www.facebook.com/notes/santhosh-olympuss/notes/296251957089418

   

  Print Friendly

  545total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in