• ജീവിതത്തില്‍ മുഖ്യ സ്ഥാനം ബുദ്ധിക്കോ ബോധത്തിനോ

  by  • August 31, 2013 • മാനേജുമെന്റ് • 0 Comments

  നമ്മിലെ ബോധബുദ്ധികള്‍ വിപരീത അനുപാതത്തിലാണ്

  പരമാണുവിന് ആശയപരമായി സ്ഥിത സ്വഭാവമാണുള്ളത്. (അതാണ്‌ അതിന്റെ സൈസര്‍ഗികത അഥവാ താളം ) അത് മറ്റൊന്നിന്റെ മണ്ഡലത്തില്‍ ചെന്നുപെടുമ്പോള്‍ സഹവര്‍തിത്വം എന്ന പൊതുസ്വഭാവമതിന് കൈവരുകയും അതിന്റെ സ്ഥിത സ്വഭാവത്തിന് അയവുവന്നു വഴി തിരിവ്‌ (യുക്തി) ഉണ്ടാകയും ചെയ്യുന്നു. പൊതുവായിപ്പറഞ്ഞാല്‍ ആദ്യം താളവും പിന്നീട് യുക്തിയും ഉണ്ടാകുന്നു. പരമാണു തന്മാത്ര ആകുമ്പോഴേക്കും തന്നെ ഉയര്‍ന്ന യുക്തി (കാരണ പൂര്‍വക വിഭ്രംശം – Resondeviation) കൈവരിക്കുന്നു. തന്മാത്രയില്‍ നിന്നും ജൈവസ്തു, ജീവികള്‍, മനുഷ്യന്‍ എന്നിവയ്ക്കപ്പുറം പ്രപഞ്ചം വരെയും ഈ കാരണ പൂര്‍വ്വക വിഭ്രംശം വര്‍ദ്ധിച്ച് വരുന്നു. ഈ താള – യുക്തി  സൂചിപ്പിക്കുന്ന പട്ടികയാണ് താള-യുക്തി രാജി (Rhythm Spectrum)

  (ഒന്നാം ഡയഗ്രം കാണുക )

  ഈ പ്രാപഞ്ചിക താള-യുക്തി രാജിയില്‍ മനുഷ്യന്റെ അനുപാതത്തെ മാത്രമായി വിശദീകരിക്കുന്ന ഒന്നാണ് മനുഷ്യന്റെ താള-യുക്തി രാജി. (രണ്ടാം ഡയഗ്രം കാണുക )

  ഇതില്‍ താളമെന്നത് സഹജാവബോധവും യുക്തിയെന്നത് ബുദ്ധിയുമാണെന്ന് വിവക്ഷിക്കാം. താള യുക്തികളിലെ വിപരീതനുപാത വൈവിദ്ധ്യം മനുഷ്യരിലും വൈവിദ്ധ്യമുണ്ടാക്കുന്നു. ബോധമുള്ളവര്‍ നൈസര്‍ഗികതയോട് അടുത്തും ബുദ്ധിയുള്ളവര്‍ നൈസര്‍ഗികതയോട് അകന്നും കഴിയുന്നു. ബുദ്ധിയുള്ളവര്‍ക്ക് പ്രാപഞ്ചിക ജ്ഞാനം സ്ഥിതി വിവരങ്ങളില്‍ നിന്നും കിട്ടുമ്പോള്‍ ബോധമുള്ളവര്‍ക്ക് ലീനമായ രൂപത്തിലുണ്ടാകുന്നു. ബോധ-ബുദ്ധി അനുപാതം ഏതാണ്ട് സമമായവര്‍ക്ക്, ലീനമായ പ്രാപഞ്ചിക ജ്ഞാനത്തെ ബുദ്ധിയായാല്‍ പരിഭാഷപ്പെടുത്താനുമാകുന്നു.

   ഇനി ഒന്നാലോചിക്കു….

  നിങ്ങളുടെ ജീവിതത്തെ വഴിനടത്തുന്നതില്‍ മുഖ്യത്തം ബുദ്ധിക്കോ ബോധത്തിനോ?

   

  Print Friendly

  428total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in