• അനുഷ്ടാനങ്ങള്‍

  by  • August 31, 2013 • സാമൂഹികം • 0 Comments

  എന്താണ് അനുഷ്ടാനങ്ങള്‍?

   

  പ്രകൃതിയിലെ ഓരോന്നിനും  സ്ഥല കാല മാനങ്ങള്‍ക്ക് അനുസരിച്ച് ഓരോ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കനുണ്ടാകും. അവയാണ് ധര്‍മങ്ങള്‍. പ്രപഞ്ചത്തിലെ സര്‍വവും അതിന്റെ അകം പുറം പരിസ്ഥിതികളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ധര്‍മങ്ങളും അങ്ങിനെ തന്നെ.. സര്‍വ ജീവജാലങ്ങള്‍ക്കും, രാപകലുകളോടും, ഋതുക്കളോടും പ്രതികരിച്ചു കൊണ്ടുള്ള ധര്‍മങ്ങള്‍ കാണും. ഭൂമിയുടെയും സൂര്യന്റെയും, ചന്ദ്രന്റെയും, ചലനങ്ങളോടും,  അകം ലോകത്തെ സ്വാഭാവിക ജൈവ ഘടികാരങ്ങളോടും (യന്ത്ര ഘടികാരങ്ങള്‍ അല്ല..) പാരസ്പര്യതിലെര്‍പ്പെട്ടു കൊണ്ടാണ്  ഏതൊരു ജീവിയും അതിന്റെ ധര്‍മങ്ങളെ ക്രമം തെറ്റാതെ നിര്‍വഹിക്കുക. അതുകൊണ്ട് തന്നെ, പ്രപഞ്ച ജാലത്തിന്റെ ധാരയില്‍, എന്നും അവ ബന്ധിതങ്ങളാണ്. അവയുടെ ആവശ്യങ്ങള്‍, അകം ലോകവും പുറം ലോകവും ഒരുപോലെ അറിയും. അത് നിര്‍വഹിച്ചു  നല്‍കുകയും ചെയ്യും, അനായാസമായി, ശാന്തമായി, സുരക്ഷിതമായി, സുഖമായി……

   

  പ്രപഞ്ച വികാസത്തിന്റെ ഭാഗമായി മനുഷ്യന്‍ അവന്റെ ജീവല്‍ വികാസം നേടുകയും, പുതു വിവരങ്ങളുടെ വന്‍ സങ്കീര്‍ണ പാതകള്‍ അതിവേഗം വെട്ടിപ്പിടിക്കുകയും ചെയ്യുമ്പോള്‍,  അവയെ അളക്കാന്‍ ഘടികാരങ്ങളും, പഞ്ചാംഗവും വേണ്ടിവന്നു. അവന്റെ ധര്‍മങ്ങളെ അളക്കാന്‍ അനുഷ്ടാനങ്ങള്‍ വേണ്ടി വന്നു. അനുഷ്ടാനങ്ങള്‍ പതിയെ ഘടികാര നിബദ്ധിതങ്ങള്‍ ആയി. അനുഷ്ടാനങ്ങള്‍ ആചാരങ്ങള്‍ ആയി.. പ്രകൃതിയുമായി നമുക്കുള്ള ലീന ബന്ധിതങ്ങളായ (embodied relation) സംസ്കാരത്തെ നാം മറന്നു തുടങ്ങി. ആഢംബര സത്കാരങ്ങള്‍ എന്നത് ചടങ്ങായി. ചടങ്ങ് മാത്രമായി. നാം പ്രകൃതിയുമായി ബന്ധപ്പെട്ടിരുന്ന നാട്ടറിവുകളെ, സാങ്കേതിക വിവര ശേഖരം കൈയടക്കി. മാനവരാശിയും, അവരാല്‍ നേര്‍ നിയന്ത്രിതമായ ജീവരാശിയും, പൊക്കിള്‍ക്കൊടി ബന്ധം ഉണ്ടായിരുന്നെന്ന് പോലും മറന്ന നിലം തൊടാ പച്ചകള്‍ ആയി മാറി.

   

  https://www.facebook.com/groups/olympussdarsanam/doc/266458110052000/

  Print Friendly

  699total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in