• ശാസ്ത്രം എന്നത്

  by  • September 2, 2013 • ശാസ്ത്രം • 0 Comments

  ഇവിടെ എടുത്തു പറയപ്പെടുന്ന ശാസ്ത്രം എന്ന് വിളിക്കപ്പെടുന്ന ഒന്ന് ഒരിക്കലും നമ്മിൽ ലീനമല്ലാത്ത ഒന്നിനെ പരിചയപ്പെടാനുള്ള ശ്രമം ആണ്. (ഒളിമ്പസ് അതിനെ യൗക്തിക ശാസ്ത്രം എന്ന് വിളിക്കുന്നു.) അത് കൊണ്ട് തന്നെ, ശാസ്ത്ര പ്രവിധികൾ കൈകാര്യം ചെയ്യും വിധം ശാസ്ത്രീയതയുടെ ആകൃതിയും മാറിക്കൊണ്ടിരിക്കും. പ്രസ്തുത ശാസ്ത്രം അനുഭവമല്ല. അത് ഒരു അധികാരി പറഞ്ഞതിനെ അംഗീകരിക്കലാണ്. വെറും വിശ്വാസം ആണത്.. നാളെ മാറ്റിയെഴുതാനുള്ള ഒന്ന്.

  ജ്ഞാനം, അവബോധമാണ്. പ്രപഞ്ചത്തിന്റെ നൈസർഗിക ഭാഷയിലാണതു ഡീകോഡ് ചെയ്യാനാകുക. കൃത്രിമമായതിനെ ആണ് പുറമേ നിന്നും പ്രേര, സങ്കല്പ(വിശ്വാസ), ധാരണാ, തഴക്ക, അവബോധങ്ങളിലൂടെ സ്വായത്തമാക്കാൻ കഴിയുക. അതാണ്‌ ശിക്ഷിതാവബോധം. പ്രാപഞ്ചികമായതു നമ്മിൽ ലീനമായിരിക്കും. അത് അവബോധ തഴക്ക ധാരണാ സങ്കല്പ പ്രേരണകളിലൂടെ പുറത്തേക്ക് ന്ലകാനുമാകും. എന്നാൽ ഈ രണ്ടു ദിശയിലേക്കും ദത്തം ഒഴുകണമെങ്കിൽ, ശരീര വ്യവസ്ഥകളുടെ വഴക്കം ഉണ്ടാകണം. അമിഗ്ദാലയും, സിനാപ്സുകളും, ജന്മ സിദ്ധമായി, പ്രവർത്തനയുക്ത(ഒപ്റ്റിമ)മായിരിക്കണം.

  ഒളിമ്പസ്, ശാസ്ത്രത്തെ അധികാരത്തിൽ നിന്നും വേർപെടുത്തി വീക്ഷിക്കുന്നു. ശാസ്ത്രം എന്നത് സത്യങ്ങളുടെ പരിഛേദം ആണ് എന്ന് കരുതുന്നു. അത് വിശ്വാസി ആയി മാത്രം നില കൊള്ളുന്നവർക്ക്‌ പറഞ്ഞിട്ടുള്ളതല്ല എന്നും വിശ്വസിക്കുന്നു. സർവകലാശാലകളിലും, മന്ത്രക്കളങ്ങളിലും, ശാസ്ത്രജ്ഞരും വിശ്വാസികളും ഉണ്ട്. ഇതിലെ ശാസ്ത്ര ആഖ്യാനം ആപേക്ഷികമാണ്. അനുഭവപരമാണ്. ഈ ശാസ്ത്രത്തെ സാമാന്യവൽകരിക്കുവാൻ ശ്രമിക്കുമ്പോൾ, അധികാരവും കമ്പോളവും വിജയിക്കുന്നു. സത്യം മറഞ്ഞിരിക്കുന്നു. ആധികാരികതയുടെ ബിബ്ലിയോഗ്രാഫി ഇല്ലാതെ, സ്വയം ഇതൊക്കെ ആഖ്യാനം ചെയ്യാൻ ശേഷിയും ജ്ഞാനവും ആർജിക്കുമ്പോഴാണ് ശാസ്ത്രം എന്നതു വിശ്വാസം അല്ലാതെ നേർക്കാഴ്ച ആകുക.

   

  https://www.facebook.com/photo.php?fbid=549157351798876

  Print Friendly

  464total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in