• ശാസ്ത്രമെന്നാല്‍ സങ്കേതമല്ല

  by  • August 31, 2013 • ശാസ്ത്രം • 0 Comments

  ശാസ്ത്രം യാഥാര്‍ത്ഥ്യത്തിന്‍റെ പരിഛേദമാണ്.യാഥാര്‍ത്ഥ്യത്തെ നാം കണ്ടറിയുന്നതിനനുസരിച്ചിരിക്കും ശാസ്ത്രത്തിന്റെ ശുദ്ധി

  പഠനാര്‍ത്ഥം ശാസ്ത്രം നാലുവിധം

  1. യൗക്തികശാസ്ത്രം
  2. പ്രായോഗികശാസ്ത്രം
  3. ആര്‍ജ്ജിതശാസ്ത്രം
  4. വിശിഷ്ടശാസ്ത്രം

  • യൗക്തിക ശാസ്ത്രം
   ഇത് യാഥാര്‍ത്ഥ്യത്തിന്‍റെ വ്യാഖ്യാനമാണ്. വ്യാഖ്യാനം ശരിയായി കൊള്ളണമെന്നില്ല, നമ്മുടെ യുക്തിയും നീരീക്ഷണങ്ങളുമാണ് അടിസ്ഥാന മാനദണ്ഡം. സംവേദനപരമല്ലാത്ത പ്രപഞ്ചഘടകങ്ങളേയോ അന്വേഷിക്കേണ്ടതായി വന്നിട്ടില്ലാത്ത വസ്തുക്കളയോ യൗക്തിക ശാസ്ത്രം നിഷേധിക്കുന്നു
  • പ്രായോഗിക ശാസ്ത്രം
   യുക്തിയാല്‍ അറിഞ്ഞവയെ സങ്കേതങ്ങളാക്കി മാറ്റുന്നത് പ്രായോഗിക ശാസ്ത്രം അപഗ്രഥനവും പ്രായോഗിക തിരുത്തലുകളുമാണ് അടിസ്ഥാന മാനദണ്ഡം. കണ്ടുപിടിക്കുന്ന സാങ്കേതിക ഉപകരണങ്ങള്‍ക്ക് ഉദ്ഗ്രഥിത സ്വഭാവം പൊതുവേ ഉണ്ടാകാറില്ല. ജനസാമാന്യം ഇതിനെയാണ് ശാസ്ത്രം എന്ന് വിശ്വസിക്കുന്നത്.
  • ആര്‍ജ്ജിതശാസ്ത്രം
   കയ്യിലെടുത്തു പരിശോധിക്കാനാകാത്ത പ്രപഞ്ചാനുഭവങ്ങളെ വ്യാഖ്യാന പ്രയോഗങ്ങള്‍ക്ക് വിധേയമാക്കുന്നത് ആണ് ആര്‍ജ്ജിതശാസ്ത്രം. നിരീക്ഷണങ്ങളും അനുമാനങ്ങളുമാണ് അടിസ്ഥാന മാനദണ്ഡം. യൗക്തികശാസ്ത്രത്തിന് പിന്‍ബലമാകേണ്ടതെങ്കിലും തിരിച്ച് യൗക്തിക ശാസ്ത്രത്തിന്‍റെ പിന്‍ബലത്തില്‍ ആര്‍ജ്ജിതശാസ്ത്രത്തെ വ്യാഖ്യാനിക്കാറാണ് പതിവ്. അതിനാല്‍ തന്നെ ഏറെ നിഗൂഡമായി നിലക്കൊള്ളുന്നു.
  • വിശിഷ്ടശാസ്ത്രം
   സംവേദനപരമല്ലാത്ത പ്രപഞ്ചഘടകങ്ങളെക്കുറിച്ചുള്ള അന്വേഷണ വ്യാഖ്യാനങ്ങളാണ് വിശിഷ്ടശാസ്ത്രം. അനുമാനങ്ങളും ദൃഷ്ടാന്തങ്ങളും ആണ് അടിസ്ഥാന മാനദണ്ഡം. പലപ്പോഴും യൗക്തികശാസ്ത്രത്തെ നിഷേധിച്ചു കൊണ്ടാണ് നിലനില്പ്. അതുകൊണ്ട് മുഖ്യധാരഭൗതികവാദം ഇതിനെ അംഗീകരിച്ചു കാണുന്നില്ല

  പ്രയോഗതലത്തില്‍ ശാസ്ത്രം രണ്ടുവിധം

  1. നിചശാസ്ത്രം
  2. പ്രചുരശാസ്ത്രം

   

  • നിചശാസ്ത്രം
   ശാസ്ത്രം യാഥാര്‍ത്ഥ്യത്തെ അതേപടി അവതരിപ്പുക്കുകയോ പ്രയോഗിക്കുകയോ ചെയ്യുന്നത് നിചശാസ്ത്രം. സത്യത്തോടുള്ള ആത്മാര്‍ത്ഥ സമീപനത്തിന്‍റെ ഫലമാണിത്.
  • പ്രചുരശാസ്ത്രം
   ശാസ്ത്രയാഥാര്‍ത്ഥ്യത്തിന്‍റെ അവതരണത്തിലോ പ്രയോഗത്തിലോ സ്വസൗകര്യാര്‍ത്ഥം തിരുത്തലുകള്‍ വരുത്തുന്നത് പ്രചുരശാസ്ത്രം. മുഖ്യധാര അക്കാഡമികളും കച്ചവടസ്ഥാപനങ്ങളും ഭരണകൂടങ്ങളും പ്രചരിപ്പിക്കുന്നത് ഇതാണ്.

  https://www.facebook.com/groups/olympussdarsanam/doc/253732871324524/

  Print Friendly

  415total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in