• അറിയലിന്റെ ശാസ്ത്രം

  by  • August 31, 2013 • തത്വചിന്ത • 0 Comments

  ജ്ഞാനമെന്നത് ഒന്നിന്റെ ആശയപരമോ വസ്തുതാ പരമോ ആയ സ്ഥിതിയോടു ഉള്ള, സത്തയുടെ ഏകാതാനാവസ്തയാണ്.

   

  ജ്ഞാനം സ്ഥിതികമായി അഞ്ചു വിധം

  1. ഭൌതികം.(Physical)
  2. കൈകാര്യ പരം (Handled)
  3. കൈകാര്യ സങ്കല്പ പരം (Handled-imagined)
  4. സങ്കല്പ പരം (Imagined)
  5. പ്രേരണാ പരം (Persuaded)

   

  ജ്ഞാനം  കാലാനുബന്ധിതമായി രണ്ടു തരം.

  1. ക്ഷണികം. (Momentary)
  2. സ്ഥിതം. (Static)

  ക്ഷണികമായ ഏകതാനതയെ  ലയം (Mergence) എന്ന് പറയുന്നു.

  • ഭൌതിക ലയമാണ് സാന്ദ്രം (Condense).
  • കൈകാര്യ ലയമാണ് യോഗം (Conjugate).
  • കൈകാര്യ – സങ്കല്പ ലയമാണ് വിലയം (Submerge).
  • സങ്കല്പ ലയമാണ് ശ്രുതി (Renowned).
  • പ്രേരണാ ലയമാണ് പ്രേരം (Instigated).

   

  ക്ഷണികമായ ഏകതാനതയുടെ തുടര്‍ച്ചയെയോ സ്തിതമായ ഏകതാനതയെയോ  സ്മൃതി (Memory)എന്ന് പറയുന്നു.

  • ഭൌതിക സ്മൃതിയാണ് അവബോധം (Intuition).
  • കൈകാര്യ സ്മൃതിയാണ് അനുഭവം (Experience).
  • കൈകാര്യ – സങ്കല്പ സ്മൃതിയാണ് ധാരണ (Comprehend).
  • സങ്കല്പ സ്മൃതിയാണ് വിശ്വാസം (Belief).
  • പ്രേരണാ സ്മൃതിയാണ് ഭാവം (Expression).

   

  സത്തയുടെ വ്യവസ്ഥാ തലം അനുസരിച്ച് ലയ – സ്മൃതി കളുടെ തലങ്ങള്‍ക്കും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും.

  • സ്ഥിതവ്യവസ്ഥകള്‍ക്ക് സാന്ദ്ര – അവബോധങ്ങള്‍.
  • ചലസ്ഥിത വ്യവസ്ഥകള്‍ക്ക് സാന്ദ്ര – അവബോധങ്ങള്‍, യോഗ – അനുഭവങ്ങള്‍.
  • ചലവ്യവസ്ഥകള്‍ക്ക് സാന്ദ്ര – അവബോധങ്ങള്‍, യോഗ – അനുഭവങ്ങള്‍, വിലയ – ധാരണകള്‍.
  • ജൈവവ്യവസ്ഥകള്‍ക്ക് സാന്ദ്ര – അവബോധങ്ങള്‍, യോഗ – അനുഭവങ്ങള്‍, വിലയ – ധാരണകള്‍, ശ്രുതി – വിശ്വാസങ്ങള്‍.
  • പ്രാപഞ്ചികവ്യവസ്ഥകള്‍ക്ക് സാന്ദ്ര – അവബോധങ്ങള്‍, യോഗ – അനുഭവങ്ങള്‍, വിലയ – ധാരണകള്‍, ശ്രുതി – വിശ്വാസങ്ങള്‍, പ്രേര – ഭാവങ്ങള്‍.

   

  (You may suggest best suitable alternate English words for the terms given above )

   

  https://www.facebook.com/groups/olympussdarsanam/doc/253734617991016/

  Print Friendly

  540total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in