• മതേതരത്വം

  by  • July 23, 2013 • രാഷ്ട്രീയം • 0 Comments

  മതേതരത്വം എന്നാല്‍, മത ഇതരമായത് എന്നര്‍ത്ഥം. അതായത്, കാഴച്ചപ്പടുകളിലും, നയങ്ങളിലും, ഇടപെടലുകളിലും, മതത്തെ ആധാരമാക്കാതെ ഉള്ള ഒരു സംവിധാനം. അത് വ്യക്തിയിലോ, സംഘടനയിലോ, രാഷ്ട്രതിലോ, പദ്ധതികളിലോ, ജനകീയ സംവിധാനങ്ങളിലോ ആകാം. ഭരണ സംവിധാനത്തില്‍ മതം മാത്രം മേല്‍ക്കോയ്മ നടത്തിയിരുന്ന പുരാതന രീതിയില്‍ നിന്നും വിഭിന്നമായി, ഒരു ദേശത്തെ രാഷ്ട്ര നിര്‍മാണ, നിയന്ത്രണ, പരിചരണ പ്രക്രിയയില്‍ മതം ആല്ലാതെ ഉള്ള അധികാര ക്രമം ഉണ്ടാകണം എന്ന് പറഞ്ഞാണ് മതേതര സംവിധാനം വന്നതത്രെ.. മതേതരം എന്ന വാക്കിനു തത്തുല്യമായി ആംഗലത്തില്‍ ഉപയോഗിക്കുന്നത് സെകുലര്‍ എന്ന വാക്കാണ്‌. മതവും ഭരണ കൂടവും തമ്മിലുള്ള വ്യതിരിക്തതയെ ദ്യോതിപ്പിക്കുന്ന ഈ വാക്ക് ലാറ്റിന്‍ ഭാഷയിലെ saecularis എന്ന പദത്തില്‍ നിന്നും കടം കൊണ്ടതാണ്. ഒരു കാലഘട്ടത്തിലെ തലമുറ എന്നതാണീ വാക്കിനു അര്‍ഥം. മത നിഷേധം എന്ന അര്‍ത്ഥത്തില്‍ seculae എന്ന പദം ലാറ്റിനില്‍ പലയിടത്തും ഉപയോഗിക്കാറുമുണ്ട്.

  ഇതിനൊക്കെ പകരമായി, മതേതരം എന്നാല്‍ സര്‍വ മതത്വം എന്നൊരു അര്‍ഥം ഇവിടെ പലരും കല്പിക്കുന്നത് കാണുന്നു.. അതല്ലെന്നറിയുക.

  https://www.facebook.com/notes/santhosh-olympuss/notes/296250233756257

   

  മറ്റൊരു തവണ എഴുതിയത്..
  saeculum എന്ന ലാറ്റിന്‍ ധാതുവിന് തലമുറ, കാലം എന്നൊക്കെയാണ് അര്‍ത്ഥം. പുതിയ തലമുറ മതത്തില്‍ / സഭയില്‍ നിന്നും വിട്ടു കാര്യങ്ങളെ വീക്ഷിക്കാന്‍ തുടങ്ങിയപ്പോള്‍ സ്ഥിതമല്ലാത്തത്, ആരാധനാലയത്തിന് പുറത്തുള്ളത്, ശുദ്ധിയില്ലാത്തത്, ആരാധനയ്ക്കും മുമ്പുള്ളത് (പ്രാകൃതമായത്) എന്നീ അര്‍ത്ഥത്തില്‍ ഊനമായി കണ്ടു കൊണ്ട് വിളിച്ചു വന്നു. എന്നാല്‍, മതത്തില്‍ നിന്നും മാറി ചെയ്യേണമെന്നു ആധുനികര്‍ക്ക്‌ തോന്നിയവയെ, പിന്നീട് മതാതീതം എന്നാ അര്‍ത്ഥത്തില്‍ ഉപയോഗിക്കുകയാണുണ്ടായത്. മതാതീതം, മത നിഷേധം, മതത്തെ ആശ്രയിക്കാതെ ഉള്ള മറ്റൊന്ന് (മതേതരം) എന്നൊക്കെ ഉള്ള അര്‍ത്ഥത്തില്‍ വിളിച്ചു വന്നു എന്നാണു പഠിച്ചിട്ടുള്ളത്.

  Print Friendly

  3619total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in