• മതേതരത്വം അല്ല ഒളിമ്പസ്സിന്റെ ലക്‌ഷ്യം

  by  • August 30, 2013 • സാമൂഹികം • 0 Comments

  തലമുറകളിലൂടെ ജനിതകമായി പകര്‍ന്നു കിട്ടിയ പലതിനും, ഒരു  ജാതിയുടെ, ആ  ജാതിയിലെ ജീവന ശൈലിയിലെ, ആ ജാതിയുടെ ഭക്ഷണ ശൈലിയിലെ, ജാതിയുടെ ഭാഷാ ശൈലിയിലെ അനന്യതകളോട് കടപ്പാടുണ്ട്.  അത് ഒരു വ്യക്തിയിലെ വിശ്വാസങ്ങളോട്  നേര്‍ ബന്ധം പുലര്‍ത്തുന്നവ അല്ല. ജാതിയും മതവും ഇഴ മുറിയാതെ കടന്നു വന്ന തലമുറകളില്‍, ജാതി ശൈലിയും, മത ശൈലിയും ഒരു അന്യവല്‍കരിക്കാത്ത   യാഥാര്‍ത്യമാണ് . അത് നാം അംഗീകരിച്ചേ പറ്റൂ. (ജാതി – മത ശൈലികള്‍ക്ക് അതീതമായ ഒരു സാമാന്യവത്കരണം ഇവിടെ നടപ്പിലായിട്ട്‌ അധികമായിട്ടില്ലല്ലോ..) ഒരു മതത്തില്‍ പിറന്നു വളര്‍ന്നു വന്ന ഒരാളുടെ പൈതൃകത്തെ നാം ചോദ്യം ചെയ്യേണ്ടുന്ന കാര്യം ഇല്ല. അത്തരമൊരു ചോദ്യം ചെയ്യല്‍  വെറും സകലിതമല്ലാത്ത യുക്തിയാണ്.

   

   

  എന്നാല്‍ നാം നിഷേധിക്കേണ്ടത് മത പരതയെയും – ജാതീയതയെയും ആണ്. ഒരാളുടെ മാതാ  പിതാക്കള്‍ അയാളെ മത സംവിധാനത്തില്‍  ജന്മം നല്‍കി എന്നതിനാല്‍ തന്നെ, നമ്മുടെ മത ജാതി പശ്ചാത്തലങ്ങള്‍ ഒരു സാമൂഹിക, പാരമ്പര്യ, ജനിതക യാഥാര്‍ത്ഥ്യം ആണ്. ആ യാഥാര്‍ത്യത്തെ  നിഷേധിക്കുന്നതും അന്ധമാണ്‌. എന്ന് വച്ച് നാം ജാതി മത ധാര പിന്‍ തുടരണം എന്നത് തികച്ചു വ്യക്തി – ആദര്‍ശ നിഷ്ടം ആണ്.

   

   

  ഉദാഹരണത്തിന്, കുടുംബ പരമായ ചടങ്ങുകള്‍ക്ക് ഞാനും ഉണ്ടാകണം എന്ന് എന്റെ അച്ഛനമ്മമാര്‍ക്ക് ആഗ്രഹമുണ്ട്. പണ്ട് ഇത്തരം ചടങ്ങുകളില്‍ നിന്നെല്ലാം വിട്ടു നിന്നൊരു കാലമുണ്ടായിരുന്നു. ഇന്ന് എന്റെ വീട്ടിലെ എല്ലാ ചടങ്ങുകള്‍ക്കും ഞാന്‍ പങ്കാളിയാകും. ഈ ചടങ്ങുകള്‍ എന്തെന്നും എന്തിനെന്നും അവരെക്കാള്‍ നന്നായി എനിക്കറിയാം. അതിന്റെ ആവശ്യവും, ബിംബ വല്കരണങ്ങളും ഒക്കെ അറിയാം. എന്ന് വച്ച് വിട്ടു നില്‍ക്കുന്നത് കൊണ്ട് ഞാന്‍ ഉളവാക്കുന്നത് അവര്‍ക്കുള്ള വിഷമം മാത്രം. അവരുടെ വിശ്വാസത്തെ നാം മതിക്കുന്നു. ഒപ്പം അവരും. (ബലികളും മാംസാഹാരവും ഒക്കെ ഇന്ന് അവരുടെ പട്ടികയില്‍ നിന്നും പൂര്‍ണമായി ഒഴിവായി ക്കഴിഞ്ഞു. എന്നുവച്ച് അവര്‍ക്ക് സാധ്യമാകാത്തത് എല്ലാം ഒഴിവാക്കണമെന്ന്  ഞാന്‍ ആഗ്രഹിക്കുന്നതില്‍ അര്‍ത്ഥവും ഇല്ല.). ജാതിയുടെയും മതത്തിന്റെയും ബാനര്‍ ഇല്ലാത്ത ഞാന്‍ ജാതി മത സംസ്കാരത്തോട്‌ ഒത്തു പോകുമ്പോഴാണ് എന്റെ മുന്‍ പിന്‍ പരമ്പരകളോട് നീതി പുലര്‍ത്തുക.  അതിനാല്‍ തന്നെ ജാതി മതം ഇവ ഒളിമ്പസ്സിനില്ല. എന്ന് വച്ച് നിലവിലുള്ള സംവിധാനങ്ങളെ എതിര്‍ക്കുന്നില്ല. ഇതൊരു തല കുനിക്കലല്ല. യാഥാര്‍ത്യത്തോടുള്ള ഐക്യപ്പെടലാണ്.

   

   

  മതപരമോ ജാതീയമോ ആയ കടുത്ത അനുഭവങ്ങള്‍ കൊണ്ട് അവയില്‍ നിന്നും പുറത്തു ചാടിയ ഒട്ടേറെ പേരുണ്ട്. അവര്‍ക്ക് ഒരുപക്ഷെ ഇത്തരമൊരു നിലപാട് സ്വീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരിക്കും. മറുപുറത്ത് മത ജാതികളുടെ ഒരു സുഖ – സുരക്ഷാ മണ്ഡലം ആസ്വദിക്കുന്നവരുമുണ്ട്‌. അവര്‍ക്കും, ഈയൊരവസ്ഥ സ്വന്തം കാര്യത്തില്‍ സ്വീകാര്യമായിരിക്കില്ല. അതിനാല്‍, ഇത് ഒളിമ്പസ്സിന്റെയോ അത് പോലുള്ള സംവിധാനങ്ങലുടെയോ മാത്രം വഴിയാണ്. ഏവരും ഈ ഒരു മതാതീത വഴി തന്നെ വന്നു കൊള്ളണം എന്ന് ഒളിമ്പസ് പറയുന്നില്ല. അത് കൊണ്ട് തന്നെ, ഒളിമ്പസ്സിന്റെ ഉള്‍ക്കൊള്ളലിന്റെ തലങ്ങള്‍ ഓരോന്നും  ഓരോ വിഭാഗം ആളുകള്‍ക്കുള്ളതാണ്. അവരവരുടെ സാദ്ധ്യമായ തലം അവരവര്‍ക്ക് തെരഞ്ഞെടുക്കാം. കാരണം, ജാതിയും മതവും, മതെരത്വവും അല്ല ഒളിമ്പസ്സിന്റെ ലക്‌ഷ്യം, നമ്മുടെ ജീവ രാശിയുടെ സുസ്ഥിതി ആണ്.

   

   

   

  https://www.facebook.com/notes/santhosh-olympuss/notes/442153252499287

  Print Friendly

  561total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in