• ഒന്നായ നിന്നെയിഹ രണ്ടായി കണ്ടളവില്‍

  by  • July 24, 2013 • ആത്മീയത • 0 Comments

  നമ്മെ ഭരിക്കുന്ന നിയമങ്ങള്‍ എന്താണ്? ഒരു രാഷ്ട്രീയ കക്ഷിയുടെ ഭരണ നയമോ, ഒരു മതത്തിന്റെ ധര്‍മമോ, ഒരു ശാസ്ത്ര സങ്കല്പത്തിന്റെ സാങ്കേതികതയോ, ഒരു പ്രത്യയ ശാസ്ത്രത്തിന്റെ സിദ്ധാന്തമോ, ഒരു വ്യക്തിഗത വിശ്വാസമോ, ഒരു പ്രദേശത്തിന്റെ കാഴ്ചപ്പാടോ, ഒരു കാലഘട്ടത്തിന്റെ  സദാചാരമോ മുന്‍പോട്ടു വയ്ക്കുന്ന ഒരു അനുശാസനം (അനുശാസനങ്ങളുടെ കൂട്ടായ്മ) ആണ് നമ്മെ ഭരിക്കുന്ന നിയമങ്ങള്‍ എന്നിരിക്കട്ടെ, അവ ഓരോന്നും അതതു സ്ഥലത്ത് അതതു സമയത്ത് അതതു വീക്ഷണത്തില്‍ ശരികള്‍ തന്നെ ആണ്. ഒപ്പം ഇവയോരോന്നുംപ്രപഞ്ചം അനുശാസിക്കുന്ന ഒരു അടിസ്ഥാന നിയമത്തെ സ്വന്തം രീതിയില്‍ വ്യാഖ്യാനിച്ചവരില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന പലതരം പകര്‍പ്പുകള്‍ ആണ്.  ഈ അടിസ്ഥാന നിയമം / ധര്‍മം / വിന്യാസം / അനുശാസനം ആണ് പ്രാപഞ്ചിക ഐച്ഛികത അഥവാ Universal Spontaneity. എളുപ്പത്തില്‍ “പ്രപഞ്ച നിയമം” എന്ന് നമുക്കതിനെ വിളിക്കാം.

  നമ്മുടെ ജീവനും, ഒരു നാടിന്റെ ഇക്കോണമിയും, ഒരു ഭക്തി വാദിയുടെ സാക്ഷാത്കാരങ്ങളും, യുക്തിവാദിയുടെ നാസ്തികത്വവും, ഒരു വിശ്വാസിയുടെ ആരോഗ്യവും, കോടതി കല്പിക്കുന്ന അബ്കാരി നിയമങ്ങളും ഒരു വാഹനത്തിന്റെ സങ്കീര്‍ണ യന്ത്രങ്ങളും ഒക്കെ ഈ മഹാ നിയമത്തിന്റെ പ്രകടമായ ചെറു രൂപങ്ങള്‍  തന്നെ.. നമ്മുടെ സൌകര്യാര്‍ത്ഥം വളച്ചൊടിക്കാവുന്ന ഉപരിദര്‍ശിതമായ  ഒരു ചെറിയ ഭാഗത്തെ മേല്പറഞ്ഞ പലതായി നാം അറിയുകയും അനുഭവിക്കയും  വ്യാഖ്യാനിക്കയും വാദിക്കയും ഒക്കെ ചെയ്യുന്നു. പലപ്പോഴും, ഈ നിയമങ്ങള്‍ കാണുന്നവന്റെയും കൈ കാര്യം ചെയ്യുന്നവന്റെയും ഒക്കെ സൌകര്യാര്‍ത്ഥം വഴങ്ങുകയും ചെയ്യും

  എന്നാല്‍ വെളിയില്‍ കാണാത്ത ഒരു വളരെ വലിയ അകം ഭാഗം കൂടി ഈ പ്രപഞ്ച നിയമങ്ങള്‍ക്കുണ്ട്. അവ നമ്മുടെ  സര്‍വശ്വാസങ്ങളെയും സ്പന്ദനങ്ങളെയും പേറുന്നു, നിയന്ത്രിക്കുന്നു.. നമ്മുടെ വിശ്വാസങ്ങളും കാഴ്ചപ്പാടുകളും എന്ത് തന്നെ ആണെങ്കിലും…..

  പലപ്പോഴും ഈ മഹാ നിയമങ്ങളെ അറിഞ്ഞോ അറിയാതെയോ നാം ലംഘിച്ചു പോരുന്നു.. ലംഘനങ്ങള്‍ എത്രയോ അത്രയും തന്നെ ജീവിതഘട്ടങ്ങള്‍ ഓരോന്നും, സങ്കീര്‍ണമാകുന്നു.. സുസ്ഥിരത നഷ്ട്ടമാകുന്നു, ശാന്തി അന്യമാകുന്നു.. നാം ഏതു രൂപത്തില്‍ മനസ്സിലാക്കിയാലും, നമുക്ക് നഷ്ട്ടമാകുന്ന സ്വാസ്ഥ്യം, ജ്ഞാനം, ആരോഗ്യം, നന്മ ഒക്കെ തിരികെ ലഭിക്കുവാന്‍, പ്രപഞ്ച നിയമങ്ങളെ പാലിച്ചേ പറ്റൂ..

  https://www.facebook.com/notes/santhosh-olympuss/notes/428983950482884

  Print Friendly

  424total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in