സ്വാശ്രയത്വം, പരാശ്രയത്വം, പാരസ്പര്യം, വ്യക്തിപരത
by Santhosh Olympuss • August 30, 2013 • കൂട്ട് ജീവിതം • 0 Comments
പ്രകൃതിയിലെ എല്ലാ ജീവികളും ജീവല്‍ സംവിധാനങ്ങളുംസ്വയം സംഘടിപ്പിക്കപ്പെടുകയുംസ്വയം നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നഓരോ വ്യവസ്ഥകളാണ്.അതിനു ഘടകങ്ങളായത് അവയുടെ ചുറ്റുപാടുമുള്ളകൂട്ട് വ്യവസ്ഥകള്‍ തന്നെയാണ്.
സ്വയം വേണ്ടുന്നവ സ്വയം ചെയ്യുന്നതാണ് സ്വാശ്രയത്വം.അതിനു വേണ്ടുന്ന ഘടകങ്ങള്‍ ചുറ്റുപാട് നിന്നുംകൊടുത്തും വാങ്ങിയും നിര്‍വഹിക്കുന്നത് പാരസ്പര്യം.
സ്വയം ചെയ്യേണ്ടുന്നവയ്ക്ക് മറ്റുള്ളവയെ ആശ്രയിക്കുന്നത് പരാശ്രയത്വം.മറ്റുള്ളവയോടു കൊടുക്കാതെയും വാങ്ങാതെയും ഇരിക്കുന്നത് വ്യക്തിപരത.
നാം വ്യക്തിപരതയെ സ്വാശ്രയത്വം ആയും,പരാശ്രയത്വത്തെ പാരസ്പര്യമായും,വല്ലാതെ തെറ്റിദ്ധരിച്ചു പോയിരിക്കുന്നു..
സ്വാശ്രയത്വത്തെയും പാരസ്പര്യത്തെയും നഷ്ടപെടുത്തി,സുസ്ഥിരത ചോദ്യ ചിഹ്നമായ മനുഷ്യന്റെ ജീവിതവഴിയില്‍,നിങ്ങളെവിടെയാണ് നില്‍ക്കുന്നത്,എങ്ങോട്ട് പോകുവാനാണ് ശ്രമിക്കുന്നത്,എന്നൊന്ന് പറയാമോ?
https://www.facebook.com/notes/santhosh-olympuss/notes/466085386772740
1482total visits,1visits today