വെള്ളപ്പൊക്കം തീരുവോളം താമസിക്കുവാന്‍ ഇടം വേണ്ടവര്‍ക്ക്
by Santhosh Olympuss • August 16, 2018 • ചാരിറ്റി • 0 Comments
പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലുള്ള *തത്തമംഗലം*. ഇവിടെ ആഘാതങ്ങള്‍ ഇല്ല, അറിഞ്ഞിടത്തോളം ഈ സീസണില്‍ വരില്ല. ദുരിത ബാധിത പ്രദേശങ്ങളില്‍ നിന്നും ബഹു ദൂരത്താണ് തത്തമംഗലം.
എങ്കിലും വെള്ളപ്പൊക്കം തീരുവോളം താമസിക്കുവാന്‍ ഇടം വേണ്ടവര്‍ക്ക് ഞങ്ങളുടെ വീട്ടിലേയ്ക്ക് പോരാം.
90 വര്‍ഷം പഴക്കമുള്ള ചെറിയ വീടാണ്. സ്ഥലം കുറവ്. എങ്കിലും ഹൃദയത്തില്‍ ആവോളം ഇടമുണ്ട്. ഒരു പത്ത് പേര്‍ക്കു വരെ ഞെങ്ങി ഞെരുങ്ങി കൂട്ടായി കഴിയാം. ഭക്ഷണവും കിടപ്പിടവും പങ്കിടാം. 💚
സ്നേഹത്തോടെ,
അന്തേവാസികള്‍
നവഗോത്ര പ്രകൃത്യാത്മീയ ഗുരുകുലം,
നീലിക്കാട്,
തത്തമംഗലം,
പാലക്കാട് ജില്ല,
ഫോണ്‍ :
9497 628 006 (Ponni)
9497 628 007 (Santhosh)
9656 640 590 (Prasad M. K.)
ഓര്‍ക്കുക,
*നിനക്ക് ഞാനുണ്ട് ; നിങ്ങള്‍ക്ക് ഞങ്ങളുണ്ട്* .
3543total visits,2visits today