• നാം ദരിദ്രരായി ജീവിക്കേണ്ടതുണ്ടോ?

  by  • July 19, 2013 • സമ്പദ്ശാസ്ത്രം • 0 Comments

  നമ്മുടെ സൌഖ്യമായ ജീവ സന്ധാരണത്തിനു വേണ്ടുന്ന സര്‍വവും സമ്പത്താണ്‌. ജീവ വായുവും, വെള്ളവും, നില്‍ക്കാനുള്ള തറയും, ഭക്ഷണവും, വസ്ത്രവും, പാര്‍പ്പിടവും, ആരോഗ്യവും, ഉപകരണങ്ങളും, സങ്കേതങ്ങളും, ബന്ധങ്ങളും, പണവും വരെ സമ്പത്ത് തന്നെ.. സമ്പത്തിന്റെ അടിസ്ഥാന ശില തന്നെ പ്രകൃതി ആണ്. ഒരു ഉപഭോഗാവശ്യം വന്നു ചേരുമ്പോള്‍, ഏവരും പ്രകൃതിയെ ആണ് ആശ്രയിക്കുക. പ്രകൃതി അത് സ്വാഭാവികമായി നല്‍കും. മനുഷ്യന്‍ ആകട്ടെ, പ്രകൃതിയുടെ മേല്‍, അവന്റെ ധിഷണയോ, അദ്ധ്വാനമോ കൊണ്ട് പ്രേരണ ചെലുത്തി അത് നേടുന്നു..

  നമ്മുടെ ആവശ്യങ്ങളാല്‍ പ്രകൃതി വിഭവങ്ങളിന്മേല്‍ അദ്ധ്വാനത്താല്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ ആണ് പൊതുവേ സമ്പത്തുണ്ടാകുന്നത് എന്ന് മനുഷ്യന്‍ കരുതുകയും അതിനനുസൃതമുള്ള സംവിധാനങ്ങള്‍ വഴി അവന്‍ സമ്പത്തുണ്ടാക്കുകയും ചെയ്തു കൊണ്ടേ ഇരിക്കുന്നു. ഇതിനെ സമ്മര്‍ദിതഫലം (Pressured Result) എന്ന് വിളിക്കാം.എന്നാല്‍ പ്രകൃതി ജാലത്തിന്റെ ഒരു സമ്പൂര്‍ണ ഭാഗം ആയ മനുഷ്യന്‍ (ഏതു ജീവിയും) അവന്റെ ആവശ്യങ്ങളെ പ്രകൃതിക്ക് മുന്‍ നിര്‍ത്തി മുന്നോട്ടു പോയാല്‍ അത് സാക്ഷാത്കരിക്കാന്‍ പ്രകൃതി ബാദ്ധ്യസ്ഥമാണ്. ഇതാണ് ശൂന്യവത്കൃതഫലം (Vaccumed Result). ഈ പ്രപഞ്ച നിയമം മനുഷ്യന്‍ പൊതുവേ അറിയാതെ പോകുന്നു. സമ്മര്‍ദിതഫലം ശ്രമകരവും, ശൂന്യവത്കൃതഫലം സുഗമവും ആണ്.

  സമ്മര്‍ദിത രീതി അനുസരിച്ച് മനുഷ്യന്‍ അവന്റെ അദ്ധ്വാനം (കര്‍മ ഊര്‍ജം) പ്രകൃതി വിഭവങ്ങളിന്‍ (സ്ഥിത ഊര്‍ജം) മേല്‍ ചെലവഴിക്കുന്നു. അങ്ങിനെ ഉത്പാദനം ഉണ്ടാകുന്നു. അത് ഉപഭോഗത്തെ തൃപ്തിപ്പെടുത്തുന്നു. അതിലും അധികമുള്ള ഉത്പാദനം ഉണ്ടാക്കുന്ന മിച്ചത്തെ, ക്രയ വിക്രയം ചെയ്യുമ്പോള്‍ ലാഭം ഉണ്ടാകുകയായി. ലാഭം ഉപയോഗിച്ച് ജീവസന്ധാരണം നടത്തിക്കഴിഞ്ഞു മിച്ചം വരുമ്പോള്‍ സമ്പത്ത് ഉണ്ടാകുകയായി. സമ്പത്ത് ജീവിത ഭാരത്തെ ലഘൂകരിക്കുകയും വിനോദാദികള്‍ ഉണ്ടാകുകയും അതിന്റെ സംസ്കരണത്തില്‍, സാംസ്കാരികതയും അത് വഴി തത്വവിചാരവും ഉണ്ടാകുന്നു. തത്വവിചാരം, പ്രകൃതിയുമായുള്ള നമ്മുടെ വിനിമയത്തെ മെച്ചപ്പെടുത്തുന്നു..ഇതാണ് സമ്പത്ത് വ്യവസ്ഥയുടെ പ്രാഥമിക ചക്രം. (വികസിതലോകം, സമ്പത്തിന്റെ ഒട്ടേറെ ചക്രങ്ങള്‍ തുടര്‍ന്ന് സൃഷ്ടിച്ചു കഴിഞ്ഞു..)

  ഇങ്ങനെ ചില കൃത്യമായ ഘട്ടങ്ങളിലൂടെയാണ് സമ്പത്തിന്റെ വികാസം. ഓരോ ഘട്ടങ്ങളിലും, ഓരോ തരം ഊര്‍ജമാണ് ഉള്ളത്. ഊര്‍ജത്തിന്റെ ഒരു രൂപമാണ് ഓരോ ഘട്ടത്തില്‍ നിന്നും മറ്റൊന്നായി പരിണമിക്കപ്പെടുന്നത്. നമ്മുടെ ശരീരവ്യവസ്ഥയെ വച്ച് നോക്കുമ്പോള്‍, ഊര്‍ജം സംഭരിക്കപ്പെടുന്നത് പേശികളില്‍ ആണ്. വ്യായാമമുറകള്‍ കൊണ്ട് നാമൊരുക്കുന്ന വലിയ പേശികള്‍ക്ക് വലിയ തോതില്‍ ഊര്‍ജത്തെ സംഭരിക്കാനും, അത് ചെലവഴിക്കാനും കഴിയും. അതായത് എവിടെ ബോധപൂര്‍വമുള്ള ഒരുശൂന്യസ്ഥലം / സംഭരണ സ്ഥലം നമുക്ക് സൃഷ്ടിക്കാന്‍ കഴിയുമോ, അവിടെ ഉയര്‍ന്ന ഊര്‍ജം കുമിഞ്ഞുകൂടും.. അതു കൊണ്ട് തന്നെ, സമ്പത്ത് ചക്രത്തിലെ ഓരോഘട്ടങ്ങളിലും, ഇത് പോലെ ഉയര്‍ന്ന ശൂന്യസ്ഥലം സൃഷ്ടിക്കാനും ഊര്‍ജത്തെ കുമിച്ചു കൂട്ടാനും സാധിക്കും. ഈ മഹാ നിയമം എവിടെ പാലിച്ചാലും,അവിടെ ഊര്‍ജം കുമിഞ്ഞുകൂടും. അവികസിതരാജ്യങ്ങളും, ദാരിദ്രം നില നില്‍ക്കുന്ന വ്യക്തി / കുടുംബ / രാഷ്ട്ര സംവിധാനങ്ങളിലും, ഈ മഹാ നിയമം പാലിക്കപ്പെടുന്നില്ല. അവിടുത്തെ സാംസ്കാരിക പശ്ചാത്തലം അതിനു പാകപ്പെടുന്നില്ല.. ഈ മാഹാനിയമം പാലിച്ചാല്‍, ദാരിദ്ര്യം ഇല്ലാതാകും. ഇനി ആലോചിക്കൂ, നാം ഇനി ദരിദ്രരായി ജീവിക്കെണ്ടതുണ്ടോ?

   

  https://www.facebook.com/notes/santhosh-olympuss/notes/296215593759721

  Print Friendly

  572total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in