• ഒളിമ്പസ് കാമ്പസ്സിനു വേണ്ടിയുള്ള ഫണ്ട് റെയ്സിംഗ് : നിർദ്ദേശങ്ങളുടെ സംക്ഷിപ്തം

  by  • August 31, 2013 • സംഘ പരം • 0 Comments

   

  ഒളിമ്പസ് കാമ്പസ്സിനു വേണ്ടിയുള്ള ഫണ്ട് റെയ്സിംഗിനായി  ഒളിമ്പസ്സിന്റെ വീട് വിൽക്കുന്നു എന്നറിഞ്ഞു അതിനോട് വിയോജിക്കയും, മറ്റു  മാർഗങ്ങൾ നിർദ്ദേശിക്കയും ചെയ്ത എല്ലാവർക്കും നന്ദി.. ഒളിമ്പസ്സിനെ പ്രകീർത്തിക്കുകയും, സ്വന്തം പ്രശ്ന പരിഹാരങ്ങൾക്ക് അടിക്കടി ഒളിമ്പസ്സിലേക്ക്  വിളിക്കയും / വരികയും  ചെയ്യുന്ന പലരും, ഒളിമ്പസ്സിന്റെ വീട് വില്പനയോടു പലതരത്തിൽ  പ്രതികരിച്ചത് രസകരമായി തോന്നി. ചിലർ ഗൌരവമായി തന്നെ ചിന്തിക്കയും ഉപദേശിക്കയും വിവിധ മാർഗങ്ങൾ നിർദ്ദേശിക്കയും   ചെയ്തു. ചർച്ചകൾ പുരോഗമിക്കുന്നു. ചർച്ചക്കിടെ ഉരുത്തിരിഞ്ഞ ചില അഭിപ്രായങ്ങൾ,  വായനക്കാർ സമക്ഷം അവതരിപ്പിക്കയാണ്.

   

  Old ref
  https://www.facebook.com/notes/santhosh-olympuss/notes/519986858049259

   

  ഒളിമ്പസ്സിനെ അനുകൂലിക്കുകയോ പിന്തുടരുകയോ, ഉപയോഗിക്കുകയോ ഒളിമ്പസ് നിലനിൽക്കേണം എന്നാഗ്രഹിക്കയോ ചെയ്യുന്ന ബന്ധുക്കൾക്ക് ഒളിമ്പസ്സിന്റെ ഇക്കോ വില്ലജു / തൊഴിൽ ഗ്രാമ / ഗുരുകുല പദ്ധതികളിൽ പണം നിക്ഷേപിക്കാനും പങ്കാളികൾ ആകാനും കഴിയും.  തുകകൾ നിക്ഷേപിക്കുന്നവർക്കുള്ള  വ്യത്യസ്ത തരം നിക്ഷേപ സാദ്ധ്യതകൾ താഴെ ചേർക്കുന്നു. ഇതിലേതു ഓപ്ഷൻ നിങ്ങൾക്ക് സ്വീകാര്യമാകും എന്ന് നിരീക്ഷിക്കുക. സാധ്യമായ രീതിയിൽ ഉടൻ തന്നെ ഞങ്ങളോട് അവതരിപ്പിക്കുക.

   

  ഓപ്ഷനുകൾ  

   

  1. ഒളിമ്പസ്സിന്റെ കാംപസ് ഫണ്ടിലേക്ക് ഒരു ചെറിയ തുക സംഭാവന ചെയ്യുക.
  2. ഒളിമ്പസ്സിന്റെ കാമ്പസ്സിൽ വന്നു താമസിക്കാവുന്ന വെൽനസ് റിട്രീറ്റ് പാകേജു (അങ്ങിനെയൊന്നു കുറച്ചായി ചർച്ചയിലുണ്ട്. വിറ്റാലെ ജനം സ്വീകരിക്കൂ..) പതിനായിരത്തിന്റെ ഗുണിതങ്ങൾ ആയി നിക്ഷേപിക്കാം. അതിനനുസരിച്ച് പത്തു വർഷത്തോളം വർഷത്തിൽ   ഒരു തവണ വീതം കുടുംബ സമേതം ഒളിമ്പസ്സിന്റെ കാമ്പസ്സിൽ വന്നു താമസിക്കാം. വെൽനസ് റിട്രീറ്റ് പരിപാടിയുടെ ഭാഗമാകാം. ആരോഗ്യ കുടുംബമായി  തിരികെ പോകാം.
  3. ഒളിമ്പസ് തൊഴിൽ ഗ്രാമ പദ്ധതിയുടെ ഷെയർ ഹോൾടെർ ആകാം. തൊഴിൽ ഗ്രാമത്തിന്റെ ലാഭത്തിന്റെ വിഹിതം, നിക്ഷേപ തുകയുടെ തിരിച്ചടവ് കഴിയുന്നത്‌ വരെ സ്വീകരിക്കാം.
  4. ഒളിമ്പസ് ഗ്രാമപദ്ധതിയിൽ നിക്ഷേപിക്കുക. ഗ്രാമവാസിയാകുക.
  5. ഒളിമ്പസ്സിന്റെ സ്ഥലത്തിനു ചുറ്റുമുള്ള സമീപസ്ഥ  സ്ഥലങ്ങൾ, സ്വന്തം പേരിൽ വാങ്ങുകയും, പ്രസ്തുത സ്ഥലം ഒളിമ്പസ്സിന്റെ ഉപയോഗത്തിനായി ഇരുപതു വർഷത്തേക്ക് എങ്കിലും വിട്ടു തരികയും ചെയ്യുക.
  6. ഒളിമ്പസ്സിനായി, സ്ഥലമോ, പണമോ നിരുപാധികം സംഭാവന ചെയ്യുക.
  7. ഒരു വൻ തുക നിക്ഷേപിച്ചു കൊണ്ട് ഗ്രീൻക്രോസ് ഫൌണ്ടേഷൻ, നവഗോത്ര സമൂഹം എന്നിവയുടെ ഭാഗം ആയി, നിയമപരമായി തന്നെ മാറുക. ഒളിമ്പസ്സിനെ സുവ്യക്തമായി ബോദ്ധ്യാമായവർക്കെ ഈ ഓപ്ഷൻ പ്രയോജനപ്പെടുകയുള്ളൂ.. അതിനു, ഒളിമ്പസ്സിന്റെ പകുതിയെങ്കിലും പരിശീലനം നേടേണ്ടതുണ്ട്. ഒളിമ്പസ്സിനു അവരെ ബോദ്ധ്യപ്പെടെണ്ടതുണ്ട്. അസാദ്ധ്യം അല്ലെങ്കിലും, പെട്ടെന്നോ, സുഗമമായൊ നടക്കുന്ന ഒരു പ്രക്രിയ അല്ല ഇത് എന്നതിനാൽ നന്നേ കാല വിളമ്പം വന്നു ചേരും. താല്പര്യമുള്ളവർക്ക് പഠിക്കാൻ കൂടാം. പഠനം കഴിഞ്ഞു ഒളിമ്പസ് അവരെ സ്വീകരിക്കുമെങ്കിൽ മാത്രം ഈ നിക്ഷേപത്തെ പറ്റി ചിന്തിച്ചാൽ മതിയാകും.

  Phone :

  9497 628 006 (Ponni)
  9497 628 007 (Santhosh)

   

  https://www.facebook.com/notes/santhosh-olympuss/notes/521698504544761

  Print Friendly

  604total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in