• സുസ്ഥിരത

  by  • August 31, 2013 • പരിസ്ഥിതി • 0 Comments

  ഒരു വ്യവസ്ഥ (അത് വസ്തുവോ, വസ്തുതയോ, ജീവിയോ, സംവിധാനമോ ആകട്ടെ) അതിന്റെ അടിസ്ഥാന സ്വഭാവവും വ്യക്തിത്വവും നഷ്ട്ടപ്പെടുത്താതെ, പരിണമിച്ചു കൊണ്ടോ, പരമ്പരയിലൂടെയോ തുടര്‍ന്ന് പോകുന്ന അവസ്ഥയെ, അതിന്റെ സുസ്ഥിരത എന്ന് പറയാം.

   

  ആരോഗ്യമുള്ള ഒരു വ്യവസ്ഥ സ്വാഭാവികമായി അതിന്റെ സുസ്ഥിതിയെ നില നിര്‍ത്തുന്ന അവസ്ഥയാണ് സ്വാഭാവിക സുസ്ഥിരത. അതില്ലാതെ പോയാല്‍ അസുസ്ഥിരത തന്നെ. അപഘടനകള്‍, അപകടങ്ങള്‍, പ്രായാധിക്യം എന്നിവ മൂലം, സുസ്ഥിരത നഷ്ടമാ യി കൊണ്ടിരിക്കുന്ന അവസ്ഥയെ അപസുസ്ഥിരത എന്ന് വിളിക്കാം. സ്വാഭാവിക സുസ്ഥിരത നഷ്ടമായെക്കാവുന്ന ചില പ്രതികൂല സാഹചര്യങ്ങളില്‍ കൂടി ജീവ സന്ധാരണം നടത്തി വരുന്ന ചില വ്യവസ്ഥകള്‍, അവയുടെ സുസ്ഥിതിക്കായി പ്രകടിപ്പിക്കുന്ന ചില അസ്വാഭാവിക അനുരൂപ പ്രക്രിയകളുടെ അവസ്ഥയാണ് അസ്വാഭാവിക സുസ്ഥിരത.

   

  ആരോഗ്യം സ്വാഭാവിക സുസ്ഥിരതയും നാശാത്മക രോഗം അപ സുസ്ഥിരതയും, ശമാനാത്മക രോഗം അസ്വാഭാവിക സുസ്ഥിരതയും മരണം അസുസ്ഥിരതയും ആണ്. ഒരു ജീവകോശത്തിനോ, ജീവിക്കോ, ജീവി വര്‍ഗത്തിനോ സമൂഹത്തിനോ, ഗോളത്തിനോ   ഒക്കെ ഇത് ബാധകമാണ്.

   

   

  ഭൂമിയിലെ ജീവരാശി, ഒരു അസുസ്ഥിരാവസ്ഥയിലേക്ക് നടന്നു കയറുകയാണ്.. ഇത് ഭൌമ വ്യവസ്ഥയിലെ ഒരു പരിണാമമോ സംക്രമണമോ ആണെങ്കിലും, മനുഷ്യ രാശിയുടെ നില നില്പിന് ഭീഷണി തന്നെയാണെന്ന്  കാണാം. അതിനാല്‍, ജീവ രാശിയുടെ സുസ്ഥിതിക്കായി, നാം ഒരു അസ്വാഭാവിക സുസ്ഥിരാവസ്ഥ യിലേക്ക്  വഴിതിരിഞ്ഞേ മതിയാകൂ.. അത്തരത്തിലുള്ള മനുഷ്യരാശിയുടെ നിലനില്പിനായുള്ള സമഗ്രവും അതിജീവനാത്മകവുമായ ശ്രമങ്ങളാണ് സുസ്ഥിര സാമൂഹ്യ നിര്‍മിതികള്‍. ഒരു പുതിയ സംസ്കൃതി തന്നെ.

   

   

  സുസ്ഥിര സമൂഹ നിര്‍മിതിയുടെ അടിസ്ഥാന ദര്‍ശനത്തിനു അനുസൃതം, ഉണ്ടാകുന്ന നവ സംസ്കൃതിയുടെ ആഴത്തിലും പരപ്പിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. അത്തരത്തില്‍ ഏറ്റക്കുറച്ചിലുകളോടെ ലോകമെങ്ങും സുസ്ഥിര സമൂഹങ്ങള്‍ ഉണ്ടായി വരുന്നതിന്റെ ഭാഗമായി ഭാരതത്തിലും  ഇപ്പോള്‍ ഒറ്റപ്പെട്ട ശ്രമങ്ങള്‍ നടന്നു വരുന്നു. ഒളിമ്പസ്, മഹാരാഷ്ട്രയിലെ സ്യൂലിന്‍സ് (സസ്റ്റൈനബിള്‍ ലിവിംഗ് ഇന്ത്യന്‍സ്), രാജസ്ഥാനിലെ വസുധൈവ കുടുംബകം എന്നിവ അവയില്‍ ചിലത് മാത്രം.

   

   

  ഒളിമ്പസ് അത്തരത്തില്‍ ഉള്ള ഒരു സുദീര്‍ഘ  ശ്രമത്തില്‍ ആണ്. നാളയെ മുന്നില്‍ കാണുന്ന ഹരിത ഹൃദയങ്ങളെ കൊണ്ട് മാത്രമേ ഈ ശ്രമം, സാക്ഷാത്കരിക്കപ്പെടുകയുള്ളൂ. ബോദ്ധ്യമുള്ളവര്‍ സഹകരിക്കുക.

   

  https://www.facebook.com/notes/santhosh-olympuss/notes/494966700551275

   

  Print Friendly

  463total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in