• സുസ്ഥിര ജീവ കാരുണ്യം (Sustainable Charity)

  by  • February 19, 2014 • പരിസ്ഥിതി • 0 Comments

  സുസ്ഥിര ജീവ കാരുണ്യം (Sustainable Charity) എന്നാൽ മീൻ പിടിച്ചു കൊടുക്കലല്ല, മീൻ പിടിക്കാൻ പഠിപ്പിച്ചു കൊടുക്കൽ ആണെന്ന് ഒരു ചൊല്ലുണ്ടല്ലോ. ആവശ്യക്കാരെ സഹായിക്കുക എന്നാൽ, അവരെ എന്നും കൈനീട്ടാൻ സജ്ജരാക്കുകയല്ല, അവരെ കൈ നീട്ടാതെ ജീവിക്കാനുള്ള സാഹചര്യത്തിലെത്തിക്കുകയാണ്.

  എന്നാൽ ദരിദ്രരെ പുനരധിവസിപ്പിക്കാനുള്ള ഒരു പദ്ധതിയാണ് സ്ഥാപനവൽകരിക്കുന്നതെങ്കിൽ, ഏതു കാലത്തും ദരിദ്രർ ഉണ്ടാകുമെന്നും അവരെ പരിവർത്തിപ്പിക്കേണ്ടുന്ന ഒരു സംവിധാനം എന്നാളും ഇവിടെ വേണ്ടി വരും എന്നും നാം ഉപരി വ്യവസ്ഥകളോട് പറയുന്നു എന്നാണു മനസ്സിലാക്കേണ്ടത്. ( Ref: വ്യവസ്ഥ നിയമം) അപ്പോൾ, ഈ ആവശ്യങ്ങൾക്ക് മുന്നിൽ സ്വാശ്രിതരാകാനുള്ള ഒരു സാമൂഹ്യ പശ്ചാത്തലം ഉണ്ടാകുകയാണ് വേണ്ടത്. ഈ പറഞ്ഞതിന്റെ വ്യക്തതയ്ക്കായി  ഈ മൂന്നു രീതികളും മറ്റൊരു രൂപത്തിൽ ഒന്ന് കൂടി ആവർത്തിക്കാം.

   

  1. നേർ / തൽക്ഷണ  ജീവ കാരുണ്യം (ഒന്നാം രീതി).: ഭക്ഷണം വേണ്ടവന് ഭക്ഷണം എത്തിച്ചു കൊടുക്കൽ. ഒരിക്കലും ഈ കർമം തീരില്ല. ഭക്ഷണം വേണ്ടവനും, ഭക്ഷണം കൊടുക്കുന്നവനും, പെരുകും, ഇത്  ഒരു  വ്യവസായമായി വളരും.
  2. പരോക്ഷ / ദീർഘ കാല ജീവ കാരുണ്യം (രണ്ടാം രീതി) : ഭക്ഷണം വേണ്ടവന് സ്വന്തം തൊഴിൽ ചെയ്യാനുള്ള  / ധനാഗമന മാർഗങ്ങൾ ആർജിക്കുവാനുള്ള സഹായം പരിശീലനമായോ, വായ്പയായോ, സബ്സിഡിയായൊ നല്കുക. ഈ വ്യവസായവും പടരും, എന്നാൽ ദാരിദ്രം വളരുന്നത്‌ പോലെ ഭീകരമാകില്ല, എന്നാൽ വ്യവസായവൽകരണത്തിന്റെ   അനന്തര മാർഗങ്ങളെ അവലംബിക്കുന്നത് കൊണ്ട്, കാർബണ്‍ ബേസ്ഡ്  ഇക്കോണമി തകരുമ്പോൾ, ഇതൊക്കെ ഇടിച്ചു നില്ക്കും. ഇതിലെ  അടിസ്ഥാന സങ്കല്പമായ സമ്പാദനം വഴിമുട്ടൽ, എപ്പോഴും, കാതലായ ഒരു സാമൂഹ്യ പ്രതിസന്ധി ആയി തുടരും.
  3. വ്യവസ്ഥാധിഷ്ടിത   / സുസ്ഥിര ജീവ കാരുണ്യം (മൂന്നാം രീതി) : ഒരു വ്യക്തിയുടെ നിലനില്പും ജീവ സന്ധാരണവും  സാമൂഹിക ആവശ്യമെന്ന രീതിയിലേക്ക് എത്തുന്ന ഒരു സുസ്ഥിര സ്വാശ്രയ സുരക്ഷിത സാമൂഹിക വ്യവസ്ഥ, സമഗ്ര വീക്ഷണത്തോടെ ഭാവന ചെയ്തു സ്വാശ്രയ സമൂഹങ്ങളും, കൂട്ടായ്മകളും, ഗ്രാമങ്ങളും സൃഷ്ട്ടിക്കുക.. ഈ രീതി സുസ്ഥിരമാണ്. അടിസ്ഥാന പ്രശ്നങ്ങളെ എല്ലാത്തിനെയും സംബോധന ചെയ്യുകയും എന്നാൽ അവയെ സ്ഥാപനവൽക്കരിക്കാതിരിക്കുകയും   ചെയ്യുന്നു.

  നാം ചെയ്യേണ്ടുന്നത് മൂന്നാം രീതിയാണെന്ന് ഒളിമ്പസ് കരുതുന്നു.

  https://www.facebook.com/notes/612830778764866

  Print Friendly

  652total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in