• നിലനില്പുള്ള ഭാവി :: ഒളിമ്പസ്സിന്റെ സുസ്ഥിര ജീവന പാഠങ്ങൾ

  by  • August 31, 2013 • പരിസ്ഥിതി • 0 Comments

  ഒളിമ്പസ് ദർശനം

   

  ആമുഖം

   

  ഹരിതാഭിവാദനങ്ങൾ,

   

  ഈ കൈ പുസ്തകം താങ്കൾ വായിക്കുന്നുവെങ്കിൽ മനുഷ്യരാശിയുടെ സുസ്ഥിതമായ ഒരു ഭാവിയെപറ്റി ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്ന ഒരാൾ ആണ് എന്ന് താങ്കളെ വിലയിരുത്താം എന്ന് തോന്നുന്നു. അഥവാ അങ്ങിനെ അല്ലെങ്കിലും, ഈ പുസ്തകത്തിന്റെ ഏടുകൾ കഴിയുന്ന വരെയെങ്കിലും ഞങ്ങൾ അങ്ങിനെ കരുതിക്കോട്ടെ.

   

  നമ്മുടെ ജീവിതത്തിന്റെ പാരിസ്ഥിതിക തുലനത നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുകയും, ജീവിതത്തിന്റെ സമത മേഖലകളിലും അപചയങ്ങൾ സംഭവിച്ചു കൊണ്ടിരിക്കയും ചെയ്യുകയാണല്ലോ.  അത് സ്വാഭാവികമായ ഒരു പ്രാപഞ്ചിക പ്രതിഭാസം ആണെന്ന് നമുക്ക് വിലയിരുത്താൻ കഴിയും. പ്രപഞ്ച പ്രകൃതിക്ക് അത് കൊണ്ട് നാശമുണ്ടാകില്ലെങ്കിലും, പ്രകൃതിയുടെ അസ്വസ്ഥതകൾ അധികമാകുമ്പോൾ ഉള്ള ഒരു പൊളിച്ചടുക്കൽ മാത്രം മതിയാകും, മനുഷ്യ രാശി ഇല്ലാതെയാകാൻ. അത്തരമൊരു സർവനാശത്തെ ചെറുക്കുവാനോ , അതിന്റെ വേഗം കുറയ്ക്കുവാനോ ഉള്ള ഒട്ടേറെ ശ്രമങ്ങൾ ഭൂഗോളത്തിന്റെ എല്ലാ മൂലകളിലും നടന്നു വരുന്നുമുണ്ട്. ദക്ഷിണേന്ത്യയിൽ നിന്നും അത്തരമൊരു ശ്രമമാണ്, ഒളിമ്പസ് എന്ന പ്രകൃതി ദർശനത്തെ ആധാരമാക്കി ഗ്രീൻക്രോസ് ഫൌണ്ടേഷനും നവഗോത്ര സമൂഹവും മുൻപോട്ടു വയ്ക്കുന്ന ഒളിമ്പസ് സുസ്ഥിര ജീവന ശൈലി.

   

  ഒളിമ്പസ് മുൻപോട്ടു വയ്ക്കുന്ന സുസ്ഥിര ജീവന ശൈലിയെ പറ്റിയും, അതിന്റെ പ്രായോഗിക തലങ്ങളെ പറ്റിയും, ഓരോ വ്യക്തികൾക്കും അവരവരുടെ ജീവിതത്തിൽ പ്രായോഗികമാക്കാവുന്ന വിവിധ പദ്ധതികളെ പറ്റിയും ഒക്കെ, ഒരു പ്രാഥമിക പരിചയം നല്കുക എന്നതാണ് ഈ കൈ പുസ്തകത്തിന്റെ ലക്ഷ്യം. മനസ്സിരുത്തി വായിക്കുകയും, സാദ്ധ്യമായ പ്രായോഗിക മാർഗങ്ങൾ ജീവിതത്തിലേക്ക് സ്വീകരിക്കയും, ചെയ്തു കൊണ്ട് ഒരു ലോക ബന്ധു ആയി മാറണമെന്നും അർത്ഥിക്കുന്നു.

   

  ഒളിമ്പസ്സിലെ ബന്ധുക്കൾ

  ============================

   

  എന്താണ് ഒളിമ്പസ്

  പ്രാഥമികമായി പറഞ്ഞാൽ ഒളിമ്പസ് എന്നത് പ്രാപഞ്ചിക ജീവിതത്തെപ്പറ്റി നമുക്ക് വിശദമാക്കി തരുന്ന ഒരു പ്രകൃതി തത്വശാസ്ത്ര ദർശനം ആണ്.   ഒരു ജീവന ശൈലി ആണ്,  ഞാൻ എന്ന പരിമിതമായ അറിവിൽ നിന്നും നാം എന്ന വിസ്തൃതമായ അറിവിലേക്കുള്ള ഒരു പരിവർത്തനമാണ് ,  നാം എന്ന പ്രപഞ്ച വിതാനത്തെ പറ്റി അങ്ങിനെയങ്ങനെ ചെന്നെത്തുന്ന ഒരു ബോദ്ധ്യപ്പെടൽ ആണ്.. ഒളിമ്പസ് ഒരു ദർശനവും, സംഘവും, പാഠവും, പ്രതിവിദ്യയും, പരിശീലനവും, പ്രതീക്ഷയും, ബോദ്ധ്യപ്പെടലും, വികാരവും, തഥാത്മാവസ്ഥയും ആണ്. എന്നാൽ ഒളിമ്പസ് ഒരു വസ്തുവോ, വ്യക്തിയോ, ദേശമോ, മതമോ, രാഷ്ട്രീയമോ, വാദമോ, വർഗമോ അല്ല.

   

  പ്രകൃതി എന്ത്,  പ്രപഞ്ചം എന്ത്, പരമാണു മുതൽ പ്രപഞ്ചം വരെ എങ്ങിനെ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു, അതിൽ എവിടെയാണ് നാം നില കൊള്ളുന്നത്, നമ്മുടെ ദൈനംദിന  ജീവിതത്തിന്റെ മുൻപോട്ടു പോക്ക് എങ്ങിനെയാണ് സംഭവിക്കുന്നത്‌, അതിനെ സുസ്ഥിരമായും വിജയകരമായും എങ്ങിനെ കൊണ്ട് പോകാം, എത്രത്തോളം കൊണ്ട് പോകാം എന്നിങ്ങനെ ജീവിതത്തിന്റെ അടിസ്ഥാന പ്രകൃതി നിയമങ്ങളെ ഒളിമ്പസ് പരിചയപ്പെടുത്തുന്നു. ഈ പരിചയം, നമ്മുടെ ശരീരത്തിന്റെ ഭാഷ (അവബോധം) ആക്കി മാറ്റുവാൻ വേണ്ടുന്ന അടിസ്ഥാന പരിശീലനങ്ങളിൽ കൂടിയാണ്  ഒളിമ്പസ് ഒരു വ്യക്തിയെ, അയാളിൽ ഉറങ്ങിയോ, ഉണർന്നോ കിടക്കുന്ന അടിസ്ഥാന സ്വത്ത്വത്തെ അയാൾക്ക്‌ തന്നെ പരിചയപ്പെടുത്തുന്നത്.  ഓരോ വ്യക്തിയിലും പ്രകൃതിയെ ബോദ്ധ്യപ്പെടാനുള്ള ശേഷിയും ബോദ്ധ്യപ്പെടാതെ നില്ക്കുന്ന പരിമിതിയും ബോദ്ധ്യപ്പെടാൻ ഒളിമ്പസ്  സഹായിക്കുന്നു.

   

  ഒളിമ്പസ് എന്നത് ബോദ്ധ്യപ്പെടലിനും ഏകാതാനതയ്ക്കും ഉള്ള കാലികമായ ഒരു ഉപകരണമാണെന്നും,  പ്രപഞ്ച വ്യാഖ്യാനത്തിൽ ഒളിമ്പസ് അവസാന വാക്കല്ല എന്നും, ഒളിമ്പസ്സിന്റെ സങ്കേതങ്ങളുടെ പ്രസക്തി, പ്രാപഞ്ചിക ഐചികതയെ ബോദ്ധ്യമാകും വരെ മാത്രമാണ് എന്നും, അത്തരമൊരു ബോദ്ധ്യപ്പെടൽ ഒരു വ്യക്തിയിൽ ഉരുവായാൽ, പിന്നീടു ഒളിമ്പസ്സിന്റെ സങ്കേതങ്ങളെ ഉപജീവിക്കേണ്ടതില്ലെന്നും ഒളിമ്പസ് കരുതുന്നു. സ്വയം തിരുത്തലിനും കാലികഭേദങ്ങൾക്കും ഒളിമ്പസ് എപ്പോഴും സന്നദ്ധമായിരിക്കണം എന്നും, ഒളിമ്പസ്സിനു പ്രസക്തിയില്ലാതെയാകുന്ന ഒരു ലോകക്രമത്തിൽ ഒളിമ്പസ് നില നില്ക്കേണ്ടതില്ല എന്നും കൂടി ഒളിമ്പസ് നിഷ്കർഷിക്കുന്നു.

  എന്താണ് ഒളിമ്പസ്
  പ്രാഥമികമായി പറഞ്ഞാൽ ഒളിമ്പസ് എന്നത് പ്രാപഞ്ചിക ജീവിതത്തെപ്പറ്റി നമുക്ക് വിശദമാക്കി തരുന്ന ഒരു പ്രകൃതി തത്വശാസ്ത്ര ദർശനം ആണ്.   ഒരു ജീവന ശൈലി ആണ്,  ഞാൻ എന്ന പരിമിതമായ അറിവിൽ നിന്നും നാം എന്ന വിസ്തൃതമായ അറിവിലേക്കുള്ള ഒരു പരിവർത്തനമാണ് ,  നാം എന്ന പ്രപഞ്ച വിതാനത്തെ പറ്റി അങ്ങിനെയങ്ങനെ ചെന്നെത്തുന്ന ഒരു ബോദ്ധ്യപ്പെടൽ ആണ്.. ഒളിമ്പസ് ഒരു ദർശനവും, സംഘവും, പാഠവും, പ്രതിവിദ്യയും, പരിശീലനവും, പ്രതീക്ഷയും, ബോദ്ധ്യപ്പെടലും, വികാരവും, തഥാത്മാവസ്ഥയും ആണ്. എന്നാൽ ഒളിമ്പസ് ഒരു വസ്തുവോ, വ്യക്തിയോ, ദേശമോ, മതമോ, രാഷ്ട്രീയമോ, വാദമോ, വർഗമോ അല്ല.
  പ്രകൃതി എന്ത്,  പ്രപഞ്ചം എന്ത്, പരമാണു മുതൽ പ്രപഞ്ചം വരെ എങ്ങിനെ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു, അതിൽ എവിടെയാണ് നാം നില കൊള്ളുന്നത്, നമ്മുടെ ദൈനംദിന  ജീവിതത്തിന്റെ മുൻപോട്ടു പോക്ക് എങ്ങിനെയാണ് സംഭവിക്കുന്നത്‌, അതിനെ സുസ്ഥിരമായും വിജയകരമായും എങ്ങിനെ കൊണ്ട് പോകാം, എത്രത്തോളം കൊണ്ട് പോകാം എന്നിങ്ങനെ ജീവിതത്തിന്റെ അടിസ്ഥാന പ്രകൃതി നിയമങ്ങളെ ഒളിമ്പസ് പരിചയപ്പെടുത്തുന്നു. ഈ പരിചയം, നമ്മുടെ ശരീരത്തിന്റെ ഭാഷ (അവബോധം) ആക്കി മാറ്റുവാൻ വേണ്ടുന്ന അടിസ്ഥാന പരിശീലനങ്ങളിൽ കൂടിയാണ്  ഒളിമ്പസ് ഒരു വ്യക്തിയെ, അയാളിൽ ഉറങ്ങിയോ, ഉണർന്നോ കിടക്കുന്ന അടിസ്ഥാന സ്വത്ത്വത്തെ അയാൾക്ക്‌ തന്നെ പരിചയപ്പെടുത്തുന്നത്.  ഓരോ വ്യക്തിയിലും പ്രകൃതിയെ ബോദ്ധ്യപ്പെടാനുള്ള ശേഷിയും ബോദ്ധ്യപ്പെടാതെ നില്ക്കുന്ന പരിമിതിയും ബോദ്ധ്യപ്പെടാൻ ഒളിമ്പസ്  സഹായിക്കുന്നു.
  ഒളിമ്പസ് എന്നത് ബോദ്ധ്യപ്പെടലിനും എകതാനതയ്ക്കും ഉള്ള കാലികമായ ഒരു ഉപകരണമാണെന്നും,  പ്രപഞ്ച വ്യാഖ്യാനത്തിൽ ഒളിമ്പസ് അവസാന വാക്കല്ല എന്നും, ഒളിമ്പസ്സിന്റെ സങ്കേതങ്ങളുടെ പ്രസക്തി, പ്രാപഞ്ചിക ഐചികതയെ ബോദ്ധ്യമാകും വരെ മാത്രമാണ് എന്നും, അത്തരമൊരു ബോദ്ധ്യപ്പെടൽ ഒരു വ്യക്തിയിൽ ഉരുവായാൽ, പിന്നീടു ഒളിമ്പസ്സിന്റെ സങ്കേതങ്ങളെ ഉപജീവിക്കേണ്ടതില്ലെന്നും ഒളിമ്പസ് കരുതുന്നു. സ്വയം തിരുത്തലിനും കാലികഭേദങ്ങൾക്കും ഒളിമ്പസ് എപ്പോഴും സന്നദ്ധമായിരിക്കണം എന്നും, ഒളിമ്പസ്സിനു പ്രസക്തിയില്ലാതെയാകുന്ന ഒരു ലോകക്രമത്തിൽ ഒളിമ്പസ് നില നില്ക്കേണ്ടതില്ല എന്നും കൂടി ഒളിമ്പസ് നിഷ്കർഷിക്കുന്നു.
  ഒളിമ്പസ്സിന്റെ ദ്രവ്യ വീക്ഷണം
  =======================
  നമുക്കറിയാവുന്നതും അല്ലാത്തതുമായി, നമ്മിലുള്ളതും, നമുക്ക് ചുറ്റുമുള്ളതും ആയ സർവ വസ്തുക്കളും പ്രതിഭാസങ്ങളും, ധർമങ്ങളും, ജ്ഞാനവും, ബലവും, സ്ഥലവും കാലവും, രൂപവും, ഭാവവും, സംഭവവും എല്ലാം തന്നെ പ്രപഞ്ചത്തിനു ആധാരമാകുന്ന അടിസ്ഥാന ഊർജത്തിന്റെ  വിവിധ മുഖങ്ങൾ ആണ്.
  കുറിപ്പ്
  (പ്രപഞ്ചം എന്നത് പരമവും മൗലികവും ആയ ഊർജത്തിന്റെ വിതാനിക്കലാണ്.
  ഊർജത്തിന്റെ  സാന്ദ്രീകരണമാണ് ദ്രവ്യത്തിന്റെ ഭൗതികം.
  ഊർജം ദ്രവ്യസ്വഭാവമായി തെളിയുന്നതാണ് പ്രതിഭാസം.
  പ്രതിഭാസാനുസൃതം നിയത പ്രവർത്തനമാകുന്നത് ധർമം.
  ധർമാർത്ഥം ഉരുവാകുന്ന ഏകതാനാവസ്ഥയാണ് ജ്ഞാനം.
  ധർമ ചാലനത്തിൽ പ്രകടമാകുന്ന ഊർജ സാന്നിദ്ധ്യമാണ് ബലം.
  ദ്രവ്യത്തിന്റെ ഈ അഞ്ചു രൂപങ്ങളുടെ വിവിധ സാന്ദ്രാവസ്ഥകളിൽ  കാലമായും സ്ഥലമായും രൂപമായും ഭാവമായും ഭവമായും തെളിയുന്നതാണ് നമുക്കറിയാവുന്ന പ്രാപഞ്ചികങ്ങളായ സർവവും.
  ഒളിമ്പസ്സിന്റെ പ്രപഞ്ച വീക്ഷണം
  ==========================
  വ്യവസ്ഥാ വിന്യാസം
  ഒളിമ്പസ് നമുക്ക് ചുറ്റുമുള്ള പ്രപഞ്ചത്തെ വ്യവസ്ഥകളായി ആണ് കാണുന്നത്. പ്രാഥമിക കണങ്ങൾ ചേർന്ന് കണങ്ങളും, കണങ്ങൾ  ചേർന്ന് അണുക്കളും, അണുക്കൾ ചേർന്നു തന്മാത്രകളും, തന്മാത്രകൾ ചേർന്ന് വസ്തുക്കളും, വസ്തുക്കൾ ചേർന്ന്  ചേർന്ന് സമൂഹവും, സമൂഹങ്ങൾ ചേർന്ന് ഭൂമിയാദി ഗോളങ്ങളും, അവ ചേർന്ന് ഗാലക്സികളും അവ ചേർന്ന് പ്രപഞ്ച(ങ്ങളും)വും ഉണ്ടാകുന്നു എന്ന് ഒളിമ്പസ് അനുമാനിക്കുന്നു. ഓരോ വ്യവസ്ഥയും അതിന്റെ ഘടക വ്യവസ്ഥ (ഉപവ്യവസ്ഥ) കളുടെ സവിശേഷമായ കൂടി ചേരലാൽ ഉരുവാക്കപ്പെടുന്നു. അതെ സമയം ഓരോ വ്യവസ്ഥയും ഒരു വലിയ വ്യവസ്ഥയുടെ (ഉപരിവ്യവസ്ഥ) ഒരു ചെറു ഘടകം മാത്രമായിരിക്കയും ചെയ്യും. പരമാണു മുതൽ പ്രപഞ്ചം വരെയുള്ള ഈ ക്രമമായ മാലയിൽ ഒരു കണ്ണി മാത്രമാണ് ഒരു വസ്തുക്കളും.. ഓരോ വ്യവസ്ഥയും അതിന്റെ ഉപ / ഉപരി / സഹ വ്യവസ്ഥകളുമായും നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു. അതിനാല തന്നെ ഒരു വ്യവസ്ഥയ്ക്കും സ്വതന്ത്രമായ അസ്തിത്വമില്ല.
  പ്രാഥമിക മൂല വസ്തു മുതൽ പ്രപഞ്ചം വരെയും ( അകം / പുറം  / സഹ ) വ്യവസ്ഥകളായി നില കൊള്ളുന്നു.
  പ്രകൃതി ഗുരുത്വ (അപകേന്ദ്ര) സ്വഭാവവും, പ്രപഞ്ചം വികാസ (അഭികേന്ദ്ര) സ്വഭാവവും ഓരോന്നിൻ മുകളിലും പ്രദർശിപ്പിക്കുന്നു.
  പ്രകൃതി, അടിസ്ഥാന സത്തയുടെ സഹജ സ്വഭാവത്തെ നില നിരത്തുവാൻ സദാ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു.
  പ്രപഞ്ചം അതിൽ ലീനമായ പ്രത്യാവർത്തി ധർമാനുസരണം നിരന്തരം വികസിച്ചു കൊണ്ടേ ഇരിക്കുന്നു.
  ഇവ തമ്മിലുള്ള ഗുരുത്വ പരമായ അന്യോന്യതയിൽ ഒന്നിന്റെ സുസ്ഥിതി സാദ്ധ്യമാകുന്നു.
  വ്യവസ്ഥകൾ തമ്മിൽ അർത്ഥനാ രൂപത്തിൽ വിനിമയം ചെയ്യുന്നു.
  ഓരോ വ്യവസ്ഥയും ഇതര വ്യവസ്ഥകളെ സ്വാധീനിക്കുന്നു.
  അടിസ്ഥാന പ്രമാണങ്ങൾ
  =====================

  പ്രാഥമിക വീക്ഷണങ്ങൾ

   

  എന്താണ് ഒളിമ്പസ്

  വീക്ഷണങ്ങൾ

  ഒളിമ്പസ്സിന്റെ പ്രപഞ്ച വീക്ഷണം

  ഒളിമ്പസ്സിന്റെ ദ്രവ്യ വീക്ഷണം

  ഒളിമ്പസ്സിന്റെ സാമ്പത്തിക വീക്ഷണം

  ഒളിമ്പസ്സിന്റെ വ്യക്തി  വീക്ഷണം

  ഒളിമ്പസ്സിന്റെ ആത്മീയ വീക്ഷണം

  ഒളിമ്പസ്സിന്റെ സാമൂഹ്യ വീക്ഷണം

  ഒളിമ്പസ്സിന്റെ കാർഷിക വീക്ഷണം

  ഒളിമ്പസ്സിന്റെ ഭരണ വീക്ഷണം

  ഒളിമ്പസ്സിന്റെ ആരോഗ്യ വീക്ഷണം

  ഒളിമ്പസ്സിന്റെ വിദ്യാഭ്യാസ വീക്ഷണം

  ഒളിമ്പസ്സിന്റെ കുടുംബ വീക്ഷണം

  ഒളിമ്പസ്സിന്റെ ഗോത്ര വീക്ഷണം

  ഒളിമ്പസ്സിന്റെ സംഘടനാ വീക്ഷണം

  ഒളിമ്പസ്സിന്റെ പൌരത്വ വീക്ഷണം

  ഒളിമ്പസ്സിന്റെ രക്ഷാകർതൃ വീക്ഷണം

  ഒളിമ്പസ്സിന്റെ സ്വാശ്രയത്വ വീക്ഷണം

  ഒളിമ്പസ്സിന്റെ പ്രപഞ്ച വീക്ഷണം

  ഒളിമ്പസ്സിന്റെ പ്രപഞ്ച വീക്ഷണം

  ഒളിമ്പസ്സിന്റെ പ്രപഞ്ച വീക്ഷണം

  ഒളിമ്പസ്സിന്റെ പ്രപഞ്ച വീക്ഷണം

   

  പ്രായോഗിക പരിപാടികൾ

   

  https://www.facebook.com/notes/santhosh-olympuss/notes/536335189747759

  Print Friendly

  661total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in