• സുസ്ഥിര ജീവനം (5) – വ്യവസ്ഥയുടെ രൂപീകരണം

  by  • July 19, 2013 • പരിസ്ഥിതി • 0 Comments

  പ്രകൃതീ പുരുഷ പ്രക്രിയകളെ ആധാരമാക്കി,  വ്യവസ്ഥാ രൂപീകരണത്തെ നമുക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാം. അതാകട്ടെ അടുത്ത പാഠം.

   

  എല്ലാ സത്തകള്‍ക്കും, ഭൌതിക (പ്രകൃതി) മായും, പ്രതിഭാസ (പുരുഷ) പരമായും, ധര്‍മ (പ്രക്രിയാ) പരമായും ഉള്ള രൂപങ്ങള്‍ കാണും എന്ന് നാം മനസ്സിലാക്കി.. നമുക്ക് പരിചയമുള്ള പദാര്‍ത്ഥങ്ങളെ വിഭജിച്ചു വിഭജിച്ചു പോകുകയാണെങ്കില്‍, ഒടുവില്‍, വിഭജിക്കാന്‍ കഴിയാത്ത വണ്ണം ഏറ്റവും ചെറുതായ (പ്രാഥമിക) കണങ്ങളില്‍ എത്തിച്ചേരും. (പ്രാഥമിക കണം: ഒരു കാലത്തു ആറ്റം എന്നും സബാറ്റൊമിക കണങ്ങള്‍ എന്നും പിന്നീട് ക്വാക്കുകള്‍ എന്നും കമ്പിത സ്തരങ്ങള്‍ എന്നും ഒക്കെ വിളിച്ചു പോരുന്ന ഒന്ന്). വീണ്ടും വിഭജിക്കാന്‍ കഴിയാത്തത് എന്നത് കൊണ്ടാണ് പ്രാഥമിക  കണങ്ങള്‍  എന്ന് പറയുന്നത്. സാങ്കേതിക ലോകം വികസിക്കുമ്പോള്‍ തെളിവുകളില്‍ മാറ്റം വരുമെങ്കിലും,  ഏറ്റവും ചെറിയത് ആയി അറിയുന്നതിനെ ആ കാലത്തെ പ്രാഥമിക കണങ്ങള്‍ എന്ന് നമുക്ക് വിളിക്കാം.

   

  പ്രാഥമിക കണങ്ങള്‍ക്കും, പ്രകൃതീ പുരുഷ പ്രക്രിയകള്‍ ഉണ്ടായിരിക്കും… തികച്ചും മറ്റൊന്നും കലരാത്ത ഒരു ഭൌതിക രൂപവും, മറ്റൊരു സ്വഭാവവുമില്ലെന്ന പ്രതിഭാസവും മറ്റൊന്നിനോടും ഒന്നും പാലിക്കേണ്ടതില്ലാത്ത ധര്‍മവും ഒക്കെ ഉണ്ടെന്നു പറയാവുന്ന ഒരവസ്ഥയാണ് പ്രാഥമിക കണങ്ങള്‍ക്ക് ഉള്ളത്.  അത്തരമൊരു അവസ്ഥ പ്രപഞ്ചത്തില്‍ ആശയപരമായി മാത്രമേ സാധ്യമാകൂ; യഥാര്‍ത്ഥത്തില്‍ ഇല്ല തന്നെ.. എന്ന് നാം മനസ്സിലാക്കണം.

  Formation of Systems

  Formation of Systems

   

   

  ഒരു പ്രാഥമിക കണം, മറ്റൊരു പ്രാഥമിക കണവുമായി ഒരു പ്രത്യേക സാഹചര്യത്തില്‍ കൂടിചേരുന്നു എന്നിരിക്കട്ടെ.. അപ്പോള്‍ ഇരു പ്രാഥമിക കണങ്ങളുടെയും പ്രകൃതികളും, പുരുഷങ്ങളും, പ്രക്രിയകളും ഒത്തു ചേരുമല്ലോ.. ഇരു സത്തകളിലും ഇവ മൂന്നിന്റെയും അളവ്  നൂറു യൂനിറ്റ് വീതം ആണെന്ന് കരുതുക.  അതായത് A എന്ന പ്രാഥമിക കണത്തിനു 100 പ്രകൃതീ പുരുഷ പ്രക്രിയകള്‍ വീതവും, B എന്ന പ്രാഥമിക കണത്തിനു 100 പ്രകൃതീ പുരുഷ പ്രക്രിയകള്‍ വീതവും, ഉണ്ടെന്നു കരുതുക. Aയും Bയും ഒരുമിക്കുമ്പോള്‍ ആ സംയുക്തത്തിനു, അവയുടെ പ്രകൃതികള്‍ കൂടി ചേര്‍ന്ന് 200 യൂനിറ്റ് പൊതു പ്രകൃതിയും,  പുരുഷങ്ങള്‍  കൂടി ചേര്‍ന്ന് 200 യൂനിറ്റ് പൊതു പുരുഷവും, പ്രക്രിയകള്‍  കൂടി ചേര്‍ന്ന് 200 യൂനിറ്റ് പൊതു പ്രക്രിയയും ആയിത്തീരണം എന്നാണ് പൊതുവേ കണക്കാക്കാന്‍ നമുക്ക് തോന്നുക. എന്നാല്‍ പുതിയ സംയുക്തത്തിനു 198 പ്രകൃതിയും 201 പുരുഷവും 201 പ്രക്രിയയും ആണുണ്ടാകുക.  (ഈ യൂനിറ്റ് ഒരു ഉദാഹരണം ആണെന്നത്  ഓര്‍ക്കുക. ഒരു ലിറ്റര്‍ വെള്ളവും, കാല്‍ ലിറ്റര്‍ ഉപ്പും ചേര്‍ന്നാല്‍, ഒരു ലിറ്റര്‍ മാത്രം ഉപ്പുവെള്ളം ഉണ്ടാകുന്നത് പോലെ ഈ സംയോജനത്തെ ഉദാഹരിക്കാവുന്നതാണ്) അങ്ങിനെ പ്രകൃതിയില്‍ (ഭൌതിക ദ്രവ്യത്തില്‍) വരുന്ന കുറവിനെ ദ്രവ്യമാന ദോഷം (Mass Defect) എന്ന് വിളിക്കാം. പുരുഷ-പ്രക്രിയകളില്‍ വരുന്ന ആധിക്യത്തെ അവയുടെ പ്രത്യക്ഷമാകല്‍ (Manifestation) എന്നും വിളിക്കാം. ദ്രവ്യത്തിന്റെ ഭൌതിക അളവില്‍ വരുന്ന കുറവ്,  അതിന്റെ സ്വഭാവമായി മാറുന്നു എന്ന് നമുക്ക് മനസ്സിലാക്കാം.

   

  ഇതില്‍ നിന്നും മനസ്സിലാക്കെണ്ടുന്ന പ്രധാന ആശയം, ഭൌതിക ദ്രവ്യം തന്നെയാണ്, സംയുക്തങ്ങളില്‍ പ്രതിഭാസമായും, പ്രക്രിയയായും ഒക്കെ പ്രത്യക്ഷമാകുന്നത് എന്നതാണ്. ജ്ഞാനമായും, ബലമായും മാറി മുന്നിലെത്തുന്നതും ഭൌതിക ദ്രവ്യം തന്നെ എന്നത് കൂട്ടി വയ്ക്കുക. അതായത് ഒരു കൂട്ടം ഭൌതിക ഘടകങ്ങളും അവയുടെ ഭാവ ത്തില്‍ മാറ്റം വന്നു കൊണ്ടുള്ള മറ്റു ചിലതും ഒരുമിച്ചു ചേരുന്ന ഒന്നാണ് ഒരു വ്യവസ്ഥ എന്നത്.  അത് കൊണ്ട് തന്നെ, ഒരു കൂട്ടം ഘടകങ്ങള്‍ കൂടി ചേര്‍ന്നത്‌ (മാത്രം) എന്ന അര്‍ത്ഥത്തില്‍ ഒരു വ്യവസ്ഥയെ കണ്ടുകൂടാ..

   

  System ranking

  System ranking

   

  പ്രാഥമിക കണങ്ങള്‍ സംയുക്തമാകുമ്പോള്‍ അവയില്‍ പുതു പ്രതിഭാസ ധര്‍മ ജ്ഞാന ബലങ്ങള്‍ പ്രത്യക്ഷമാകുന്നു.  പ്രാഥമിക കണങ്ങള്‍, സംയുക്തങ്ങള്‍, സംയുക്തങ്ങളുടെ സംയുക്തങ്ങള്‍ എന്നിങ്ങനെ ഒരു ക്രമത്തില്‍ (വ്യവസ്ഥാ തലങ്ങള്‍) സംയോജനങ്ങളിലൂടെ  ബൃഹദ് സംയോജനങ്ങളിലേക്ക് പ്രയാണം ചെയ്യുന്നു. ഇങ്ങിനെ ഓരോ ബൃഹദ്  സംയോജനങ്ങള്‍ കഴിയുമ്പോഴും ഓരോ ഭൌതിക മാനങ്ങള്‍ക്ക് ദ്രവ്യമാന ദോഷം സംഭവിക്കുകയും ഒപ്പം ഭൌതികമല്ലാത്ത പുതു മാനങ്ങള്‍ പ്രത്യക്ഷമാകുകയും ചെയ്യും.   ഇങ്ങിനെ ഒരു  പ്രത്യേക വ്യവസ്ഥാ തലത്തിലാണ് സ്വയം പരിചരണ സംവിധാനത്തോട് കൂടിയ ഒരു വിശേഷ വ്യവസ്ഥ (ജീവന്‍) സംജാതമാകുന്നത്. ജീവന്റെ വിശേഷ സ്വഭാവത്തിലും വലുതാണ്‌ ജീവിക്കുണ്ടാകുന്ന വിശേഷ സ്വഭാവങ്ങള്‍.. ഇങ്ങിനെ പ്രപഞ്ച വ്യവസ്ഥ എത്ത്മ്പോഴേക്കും, വിശേഷ സ്വഭാവം എന്നത്  പ്രവചിക്കാന്‍ കഴിയാത്തത് ആണെന്ന് കാണാം.

   

  പ്രവചിക്കാന്‍ കഴിയാവുന്നതും, പ്രവചിക്കാന്‍ കഴിയാത്തതും ആയ ദ്രവ്യത്തിന്റെ ദ്വന്ദ സ്വഭാവത്തെ കുറിച്ച് കൂടി ചിലത് നാം അറിയേണ്ടതുണ്ട്. അതിനായി കാരണ  പൂര്‍വക വിഭ്രംശ നിയമം  എന്ന   ഒരു പുതു പദ്ധതിയെ പരിചയപ്പെടലാകട്ടെ അടുത്ത പാഠം.

  _______________________  ___________________________  ________________________

  തുടരും. ഇതൊരു ലേഖന പരമ്പര ആണ്. ഇഴ മുറിയാതെ വായിക്കുക. തോന്നുന്നത് താഴെ കുറിച്ചിടുക.

  ഈ പരമ്പരയിലെ ഇന്നുവരെയുള്ള മുഴുവന്‍ ലേഖനങ്ങളും

  https://www.facebook.com/note.php?note_id=282733531774594

  _______________________  ___________________________  ________________________

  ഈ വിഷയങ്ങള്‍ കൂടുതലറിയാന്‍  ഒളിമ്പസ് ദര്‍ശനം എന്ന ഫേസ്ബുക്ക്ഗ്രൂപ്പ് സന്ദര്‍ശിക്കുക.

  ലിങ്ക്  https://www.facebook.com/groups/olympussdarsanam/

  _______________________  ___________________________  ________________________

  ഒളിമ്പസ്സിന്റെ കൂട്ട് കുടുംബത്തില്‍ അംഗമാകാന്‍ എന്നെ വിളിക്കു(9497628007)കയും, ഒളിമ്പസ് സന്ദര്‍ശിക്കുകയും ചെയ്യുക.

   

  https://www.facebook.com/notes/santhosh-olympuss/notes/283496668364947

  Print Friendly

  428total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in