• സുസ്ഥിര ജീവനം (1) – ആമുഖം

  by  • July 19, 2013 • പരിസ്ഥിതി • 0 Comments

  ഉയര്‍ന്ന പ്രകൃതി സമ്പത്തുള്ള നാടാണ് ഭാരതം. ഇരുപതാം നൂറ്റാണ്ട്  ഇന്ത്യയുടെ പരമ്പരാഗതമായ വികാസത്തില്‍ വലിയ മുന്നേറ്റം കുറിച്ചു.  നമ്മുടെ നാട്, വല്ലാതെ വികസിക്കുകയാണ്. ലോക വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് നമ്മുടെ നാടും ചെര്‍ക്കപ്പെടുകയാണ്. വന്‍ വ്യവസായങ്ങള്‍, സാങ്കേതികതകള്‍, ഭരണ സംവിധാനങ്ങള്‍, ഊര്‍ജ സ്രോതസ്സുകള്‍, ഇറക്കു മതികള്‍, ബൌധിക തൊഴിലവസരങ്ങള്‍, ലോകോത്തര ജീവിത ശൈലി, ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം, വാഹനങ്ങള്‍, സാംസ്കാരിക സംഘങ്ങള്‍, ധര്‍മ സ്ഥാപനങ്ങള്‍, എന്ന് തുടങ്ങി എല്ലാം വികസിക്കയാണ്. എന്ന് വച്ചാല്‍, ജനസംഖ്യ , ആവശ്യങ്ങള്‍,  രോഗങ്ങള്‍,  കുറ്റകൃത്യങ്ങള്‍, അപകടങ്ങള്‍, ആഭ്യന്തര കലാപങ്ങള്‍, ഭീകര വാദങ്ങള്‍, അപകട ഭീഷണികള്‍ എല്ലാം വര്‍ദ്ധിക്കുന്നു എന്നര്‍ത്ഥം.

   

  1960 കളില്‍ ആണ് മനുഷ്യന്റെ പ്രകൃതി നശീകരണ സ്വഭാവത്തിന്റെ ദൂരവ്യാപകമായ തിരിച്ചടികളെ പറ്റി, ലോകം കാര്യമായി ശ്രദ്ധിച്ചു തുടങ്ങിയത്. അതിനായി പ്രത്യേക ശാസ്ത്രങ്ങളും സ്ഥാപനങ്ങളും  മുന്നേറ്റങ്ങളും ഉണ്ടായി. ആഗോള താപനവും, വനനശീകരണവും, രാസകൃഷിയും, ഡാമുകളും, ഒക്കെ നമ്മെ കാര്യമായി ബാധിക്കും എന്ന പല തരം മുന്നറിയിപ്പുകള്‍ ഉണ്ടായി. സൂര്യാതപത്തില്‍, എല്ലാ വര്‍ഷവും കുറെയേറെ ആളുകള്‍ മരിച്ചു പോകുന്നതായി കണ്ടെത്തി. മണ്ണ് കൃഷി യോഗ്യമല്ലാതെ ആകുന്നതു നാം കണ്ടു നിന്നു. മഴ വെള്ളം പിടിച്ചു വയ്ക്കാന്‍ മണ്ണിനു കഴിയാതെ ആയി. കുടി വെള്ളം കിട്ടതെയാകുന്ന കാഴ്ചയും നാം കണ്ടു. വെള്ളത്തിന്‌ വേണ്ടി യുദ്ധങ്ങള്‍ ഉണ്ടാകുന്ന പ്രവചനങ്ങള്‍ക്കു ഫലം കണ്ടു തുടങ്ങി.  നിത്യേന ശരാശരി 144 ജീവി വര്‍ഗങ്ങള്‍ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാകുന്നു എന്ന് വരെ നാം കണ്ടെത്തി.. അത് മനുഷ്യന്‍ എന്ന ജീവി വര്‍ഗത്തില്‍ എത്താന്‍ ഏതാനും ദശകങ്ങളെ ആവശ്യമുള്ളൂ എന്ന് മാത്രം നാം മനസ്സിലാക്കുന്നില്ല.

   

  പണത്തിന്റെ മൂല്യത്തെ ആധാരമാകിയുള്ള തൊഴില്‍ സംസ്കാരം, നമ്മെ കാര്‍ഷിക വൃത്തിയില്‍ നിന്നും അകറ്റി. നമുക്ക് വേണ്ടതെല്ലാം, ഇറക്കുമതി ചെയ്യുന്ന പരാശ്രയ സംവിധാനങ്ങളിലേക്ക്  നാം ഒഴുകിയെത്തി..സര്‍ക്കാര്‍ ജോലി നേടുക എന്നോ, ബൌദ്ധിക വ്യവസായങ്ങള്‍ മാത്രം ചെയ്യുക എന്ന രീതിയിലേക്ക്, പുതു തലമുറ ചെന്നെത്തി. കടം വാങ്ങിയും, ഉദ്യോഗസ്ഥ  സംവിധാനത്തെ നിലനിര്‍ത്താന്‍ ഭരണകൂടങ്ങള്‍ നിര്‍ബന്ധിതമായി. സമ്പത്ത് എന്നത് സമൂഹത്തിലെ ഒരുകൂട്ടം ആളുകള്‍ക്ക് ചെന്നെത്താന്‍ തന്നെ ബുദ്ധിമുട്ടായി മാറി. ഒടുവില്‍  വ്യവസായത്തിന്റെ നിലനില്‍പ്പും പണത്തിന്റെ മൂല്യവും വരെ ഇപ്പോള്‍ അപകടത്തില്‍  ആകുന്നു.

   

  ഇങ്ങനെ നോക്കിയാല്‍ പരിസ്ഥിതി, ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, സമ്പദ് വ്യവസ്ഥ, ഭരണം, അന്യോന്യത, എന്ന് തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലയിലും അപകടങ്ങളിലേക്കാണ്  നാം നടന്നു കയറുന്നത് എന്ന് കാണാം. ഇനി ഒരു ഒരു പത്ത് കൊല്ലം കൂടി നമുക്ക് ഇങ്ങനെ പോകാന്‍  കഴിയില്ല തന്നെ. സമൂഹം പല വന്‍ ദുരന്തങ്ങള്‍ക്കും സാക്ഷിയാകാന്‍ പോകുകയാണ്. അതിനു മനുഷ്യന്‍ ശ്രദ്ധിക്കാത്ത പല കാരണങ്ങളും ഉണ്ട്. അത് മുല്ലപ്പെരിയാറിന്റെയും,  എന്‍ഡോസള്‍ഫാന്റെയും,  “പത്തു രൂപാ” അയല്‍കൂട്ടത്തിന്റെയും, പോളിയോ വാക്സിനേഷന്റെയും, ഐ റ്റീ  പാര്‍ക്കിന്റെയും, ഹരിത വിപ്ലവത്തിന്റെയും, വിദ്യാ വിപ്ലവത്തിന്റെയും, സദാചാര പാലകരുടെയും, കപട ഭക്തി – യുക്തി കളുടെയും ഒക്കെ രൂപത്തില്‍ നമ്മെ വിലയം ചെയ്യുകയാണ്.

   

  ഇതിനു പരിഹാരങ്ങള്‍ ഉണ്ടായേ പറ്റൂ.. അല്ലെങ്കില്‍, നമ്മുടെ മക്കള്‍, നരക സമാനമായി കരഞ്ഞു ചത്തൊടുങ്ങുന്നത് നാം കാണേണ്ടി വരും. ഇതൊക്കെ പറയുന്ന സിനിമകളിലെ  ഗ്രാഫിക്സ് കൊണ്ട് പോലും ചിത്രീകരിക്കാന്‍ കഴിയാത്തവിധം ഭീകരമാണ്, നാം ചെന്നെത്താന്‍ പോകുന്ന ദുരവസ്ഥ. ഇത്തരുണത്തില്‍ നാം വഴി മാറിയെ പറ്റൂ.. കച്ചവടം മാത്രം ഉള്ളില്‍ വച്ചുള്ള ഗവര്‍മെന്റുകള്‍ക്ക്, ഇതിലെന്തെങ്കിലും  ചെയ്യാന്‍ ആകും എന്ന് നാം പ്രതീക്ഷിച്ചിരുന്നിട്ടു  കാര്യമില്ല തന്നെ. ആരെങ്കിലും ഇതിനൊക്കെ പരിഹാരം ഉണ്ടാക്കി തരും എന്നും കരുതിക്കൂടാ.. പരിഹാരം, നാം തന്നെ കണ്ടെത്തണം. അത്തരം വ്യക്തിതല പരിഹാരങ്ങള്‍ എകോപിക്കണം. അവ ചേര്‍ന്ന്  സുസ്ഥിര ജീവിത സംവിധാനങ്ങള്‍ ഉണ്ടാക്കണം.  അതും യുദ്ധകാലാടിസ്ഥാനത്തില്‍..

   

  ഒളിമ്പസ്   എന്നത് മേല്‍പ്പറഞ്ഞ സുസ്ഥിര ജീവന സംവിധാനത്തെ വളരെ ആഴത്തില്‍ അറിയാനും, പഠിച്ചു പ്രയോഗിക്കാനും ഉള്ള ഒരു സുസ്ഥിര സ്വാശ്രയ ജീവന സംവിധാനമാണ്. ഒളിമ്പസ്സിനെ ആധാരമാക്കി, സുസ്ഥിര ജീവനത്തെ പരിചയപ്പെടുത്താന്‍  ആണ് എന്റെ ശ്രമം. ഒളിമ്പസ്സിനെ അറിയുക, പഠിക്കുക, പ്രയോഗിക്കുക, നമ്മുടെ ജീവിതത്തെ സംരക്ഷിക്കുക.

   

  (തുടരും. ഇതൊരു ലേഖന പരമ്പര ആണ്. ഇഴ മുറിയാതെ വായിക്കുക. തോന്നുന്നത് താഴെ കുറിച്ചിടുക. കൂടുതല്‍ അറിയാന്‍ എന്നെ വിളിക്കു(9497628007)കയും, ഒളിമ്പസ് സന്ദര്‍ശിക്കുകയും ചെയ്യുക.)

   

  https://www.facebook.com/notes/santhosh-olympuss/notes/279517972096150

  Print Friendly

  807total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in