• സുസ്ഥിര ജീവനം (7) – പ്രപഞ്ച പഞ്ചകം

  by  • July 19, 2013 • പരിസ്ഥിതി • 0 Comments

  സുസ്ഥിതിക്കായി വ്യവസ്ഥയുടെ ബോധത്തെ നാം ക്രമം വിടാതെ നില നിര്‍ത്തുവാന്‍ വേണ്ടുന്ന വ്യവസ്ഥയുടെ ഇതര മാനങ്ങളെപ്പറ്റി പ്രപഞ്ച പഞ്ചകം പറയുന്നു.  അതാകട്ടെ അടുത്ത പാഠം.

   

  പ്രൈമറി ക്ലാസുകളില്‍ തന്നെ, ദ്രവ്യത്തിന്റെ പ്രാഥമിക അവസ്ഥകളെ പറ്റി നാം പഠിച്ചിട്ടുണ്ട്. ഖരം, ദ്രാവകം, വാതകം എന്നിങ്ങനെ നാം ഇപ്പോഴും ഓര്‍ക്കുന്നുണ്ടാകും. ശാസ്ത്രാവബോധമുള്ള ചിലര്‍ ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ നിന്നും കിട്ടിയ പ്ലാസ്മ എന്ന അവസ്ഥയും ഓര്‍ക്കുന്നുണ്ടാകും. പുതിയ സയന്‍സ് ജേര്‍ണലുകളില്‍ ദ്രവ്യത്തിന്റെ അടുത്ത അവസ്ഥകളായ ബോസ് ഐംസ്റ്റീന്‍ കണ്ടന്‍സേറ്റുകളെ കുറിച്ചും ഫെര്‍മിയോണിക് കണ്ടന്‍സേറ്റുകളെ കുറിച്ചും ഒക്കെ പ്രതിപാദനമുണ്ട്. ദ്രവ്യത്തിന്റെ ഭൌതിക രൂപത്തെ പോലും കടന്നു കൊണ്ടുള്ള ദ്രവ്യ സ്വഭാവങ്ങളെ പോലും, ആധുനിക ശാസ്ത്ര വിജ്ഞാനീയം, ദ്രവ്യാവസ്ഥകളില്‍ പെടുത്തി മനസ്സിലാക്കാന്‍ തുടങ്ങിയിട്ടുണ്ട്.

   

  ഒരു സത്തയ്ക്കുള്ള അഞ്ചു തരം രൂപങ്ങളെ പറ്റി അഞ്ചാം അദ്ധ്യായത്തില്‍ നാം പഠിച്ചിരുന്നു. ഒളിമ്പസ് അനുസരിച്ച് ഒരു വ്യവസ്ഥാ സത്തയ്ക്ക് ഭൌതികരൂപം, പ്രതിഭാസരൂപം, ധര്‍മരൂപം, ജ്ഞാനരൂപം, ബലരൂപം എന്നിങ്ങനെ അഞ്ചു മാനങ്ങള്‍ കാണും. (അവയില്‍ ഭൌതിക രൂപത്തെ മാത്രമാണ് ദ്രവ്യാവസ്ഥകളായി ക്ലാസ്സിക്കല്‍ ശാസ്ത്രം കണ്ടു പോന്നിരുന്നത്. ക്വാണ്ടം ഭൗതികത്തിന്റെ ആവിഷ്കാരത്തോടെ ഈ വീക്ഷണത്തിന് മാറ്റം കണ്ടു തുടങ്ങിയെങ്കിലും വ്യക്തമായ നിഗമനങ്ങളില്‍ വ്യവസ്ഥാപിത ശാസ്ത്ര ലോകം ഇനിയും എത്തി ചേര്‍ന്നിട്ടില്ല.)

   

  ഒളിമ്പസ്  അനുസരിച്ച് ദ്രവ്യം താഴെ പറയും വിധമൊക്കെയാണ്…

   

  ഭൌതിക രൂപം ആയി നമുക്ക് അറിയാന്‍ കഴിയുന്നത്‌ ഖരം, ദ്രാവകം, വാതകം, പ്ലാസ്മ, കണ്ടന്‍സേറ്റ് എന്നീ ക്രമത്തില്‍ ആണെന്ന് ഒളിമ്പസ് വര്‍ഗീകരിക്കുന്നു.. ഖരം ഉരുകി ദ്രാവകവും, ദ്രാവകം ബാഷ്പീകരിച്ചു വാതകവും, വാതകം ശാക്തീകരിച്ചു (അയോണീകരിച്ചു ) പ്ലാസ്മയും, പ്ലാസ്മ സ്വാതന്ത്രീകരിച്ചു കണ്ടന്‍സേറ്റും  (ഊര്‍ജസാന്ദ്രം) ഉണ്ടാകുന്നു.  ദ്രവ്യത്തിനും ഊര്‍ജ സാന്ദ്രത്തിനും ഇടെ പദാര്‍ഥത്തിന്റെ പ്രകടവും മാനീയവും ആയ അവസ്ഥകള്‍ ആണിവ.

   

  ഇതേ  പദാര്‍ത്ഥത്തിനു  പ്രതിഭാസപരമായി തത്തുല്യമായ അഞ്ചവസ്ഥകള്‍ ദര്‍ശിക്കാന്‍ ആകും.  സ്ഥിത സ്വഭാവത്തിന് ഇളക്കം തട്ടി ചലസ്ഥിത സ്വഭാവവും, അതിനു പ്രകടക്രമം ഇളകി ചല സ്വഭാവവും,  ചല സ്വഭാവത്തിന്മേല്‍ നിയത ശേഷികള്‍ കൈവന്നു ജൈവ സ്വഭാവവും, ജൈവ സ്വഭാവത്തിന്മേല്‍ വിശേഷ സ്വാതന്ത്ര്യം കൈവന്നു വിശ്വ സ്വഭാവവും കൈ വരുന്നു.

   

  പദാര്‍ഥത്തിന്റെ ധര്‍മങ്ങളില്‍ തത്തുല്യമായി കണ്ടെത്താവുന്ന ആദ്യ തലം നിഷ്ക്രിയത ആണ്. അവിടെ നിന്നും സഹവര്‍ത്തിത്വം, സഹകരണം, പാരസ്പര്യം, ഉത്സര്‍ജനം എന്നീ ധര്‍മങ്ങളില്‍ യഥാക്രമം ചെന്നെത്തുന്നു.

   

  ജ്ഞാന രൂപത്തില്‍ ദ്രവ്യത്തിന് അവബോധം, തഴക്കം, ധാരണ, സങ്കല്‍പം, പ്രേരണ  എന്നീ തലങ്ങള്‍ ആണ് യഥാക്രമം ഉണ്ടാകുക.

   

  ബല രൂപത്തില്‍ ദൃഢം, പശിമം, ഗുരുത്വം, കാന്തികം, അര്‍ത്ഥനം എന്നീ തലങ്ങള്‍ ഉണ്ടാകും.

   

  ഈ വിന്യാസ സമൂഹത്തെ വിശദീകരിക്കുന്ന സിദ്ധാന്തമാണ്‌ പ്രപഞ്ച പഞ്ചക സിദ്ധാന്തം. ഏകദേശ രൂപം കിട്ടാന്‍ പഴയൊരു ചിത്രം കാണുക. (അതില്‍ ചില ക്രമ നാമങ്ങള്‍ മാറിപ്പോയിട്ടുണ്ട്. പുതിയ ചിത്രം ഉടനെ പോസ്റ്റു ചെയ്യാം.)

   

  Cosmic pentacle

  Cosmic pentacle

   

   

  ഊര്‍ജസാന്ദ്ര അവസ്ഥയിലുള്ള ഭൌതിക പദാര്‍ത്ഥത്തിന്റെ വ്യവസ്ഥാ പരമായ വിഘടനമാണ് ഇതര രൂപങ്ങളായി, പുനര്‍ വിന്യസിക്കപ്പെടുന്നത്. അതായത് പ്രാഥമിക ഊര്‍ജ കണ വിന്യാസത്തിന്റെ പ്രത്യക്ഷമാകലുകള്‍ തന്നെയാണ് മുന്‍ വിവരിച്ച ഇരുപത്തി അഞ്ചു ഘടകങ്ങലായും നിലകൊള്ളുന്നത്. ഇവയോരോന്നിനും കാല, രൂപ, ഭാവ, ആകാശ (സ്ഥല), വിഷയ സംഭവങ്ങളുടെതായ  പഞ്ച മുഖങ്ങള്‍ കൂടി ചേരുമ്പോള്‍, വന്നു ചേരുന്ന നൂറ്റി ഇരുപത്തി അഞ്ചു മാനങ്ങളില്‍, ഊര്‍ജം പ്രത്യക്ഷമാകുന്നു.

   

  അതായത്, നമുക്കറിയാവുന്നതെല്ലാം  ഊര്‍ജം തന്നെ. അങ്ങോട്ടും ഇങ്ങോട്ടും രൂപ പരിണാമം നടത്താവുന്ന, എന്നാല്‍ എല്ലാം ഒന്നാവുന്ന ഒരു ബൃഹദ് പദ്ധതി. പ്രപഞ്ചത്തിന്റെ സര്‍വ സാരവും ഇവിടെ മേളിക്കുന്നു. ശരീരമായും, മനസ്സായും, ജീവനായും, കര്‍മമായും, സ്നേഹമായും, ആത്മമായും, ഈശ്വരീയമായും, സത്യമായും, നിഷേധമായും ഒക്കെ വിന്യസിക്ക പെട്ടിരിക്കുന്ന ഒന്ന്. അനന്യമായ ഒന്ന്.

   

  ചുരുക്കി പറയാന്‍ ശ്രമിക്കുമ്പോള്‍ ഇങ്ങിനെയൊക്കെ പറയാനേ എനിക്ക് കഴിയുന്നുള്ളൂ.. ഇവയോരോന്നിനേയും ഇഴപിരിച്ചും ഇഴചെര്തും പഠിക്കുമ്പോള്‍ മാത്രമേ ഈ ചിത്രം വ്യക്തമാകൂ.. ഇതിനൊക്കെ ആധാരമാകുന്നത് , പ്രപഞ്ചത്തിന്റെ നിയതമായ ചില നിയമങ്ങള്‍ ആണ്. അതാകട്ടെ അടുത്ത പാഠം.

   

  _______________________  ___________________________  ________________________

  തുടരും. ഇതൊരു ലേഖന പരമ്പര ആണ്. ഇഴ മുറിയാതെ വായിക്കുക. തോന്നുന്നത് താഴെ കുറിച്ചിടുക.

  ഈ പരമ്പരയിലെ ഇന്നുവരെയുള്ള മുഴുവന്‍ ലേഖനങ്ങളും

  https://www.facebook.com/note.php?note_id=282733531774594

  ………………………………………  ………………………………………………..  ……………………………………….

  ഈ വിഷയങ്ങള്‍ കൂടുതലറിയാന്‍  ഒളിമ്പസ് ദര്‍ശനം എന്ന ഫേസ്ബുക്ക്ഗ്രൂപ്പ് സന്ദര്‍ശിക്കുക.

  ലിങ്ക്  https://www.facebook.com/groups/olympussdarsanam/

  ………………………………………  ………………………………………………..  ……………………………………….

  ഒളിമ്പസ്സിന്റെ കൂട്ട് കുടുംബത്തില്‍ അംഗമാകാന്‍ എന്നെ വിളിക്കു(9497628007)കയും, ഒളിമ്പസ് സന്ദര്‍ശിക്കുകയും ചെയ്യുക.

   

  https://www.facebook.com/notes/santhosh-olympuss/notes/289555901092357

  Print Friendly

  477total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in