• സുസ്ഥിര ജീവനം (6) – വ്യവസ്ഥയുടെ വിഭ്രംശ നിയമം

  by  • July 19, 2013 • പരിസ്ഥിതി • 0 Comments

  കാരണ പൂര്‍വക വിഭ്രംശ നിയമം എന്ന  ഒരു പുതു പദ്ധതിയെ പരിചയപ്പെടലാകട്ടെ അടുത്ത പാഠം.

   

  വ്യവസ്ഥകള്‍ രൂപീകരിക്കപ്പെടുന്നതിന്റെ ഒരു പ്രാഥമിക മോഡല്‍ നാം കഴിഞ്ഞ പാഠത്തില്‍ കണ്ടു. Aയും Bയും ചേര്‍ന്ന് AB ഉണ്ടാകുന്ന വഴിയില്‍, അവയുടെ ധര്‍മ വ്യവസ്ഥ ഓരോ സാഹചര്യത്തില്‍ ഓരോന്നാകും എന്ന് ചിത്രത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.  അവ എന്താകും എന്നത് ദ്രവ്യ സംയോജനത്തിന്റെ ചില നിയത സ്വഭാവങ്ങള്‍ക്കു അനുസൃതമായാണ്. ആ നിയത സ്വഭാവങ്ങള്‍ എന്തെന്ന് നോക്കാം.

   

  ഏതൊരു പ്രാഥമിക കണത്തിനും, ഒരു നിഷ്കര്‍മ സ്വഭാവം ഉണ്ടാകും. ആ കണത്തിനു മറ്റൊന്നിനോടും സഹവര്‍ത്തിക്കേണ്ടതോ പോരുത്തപ്പെടെണ്ടതോ ആയ ഒരു ഉത്തരവാദിത്തം ഇല്ല തന്നെ. ഒരു ബസ്സില്‍ ഒറ്റയ്ക്കൊരു സീറ്റില്‍ ഇരുന്നു യാത്ര ചെയ്യുന്ന ഒരാളെ പോലെ  ആണിത്. ആ കണം തതുല്യമായൊരു കണവുമായി ചേര്‍ന്ന് പോകേണ്ടുന്ന ഒരു സാഹചര്യത്തില്‍, കണത്തിന്റെ സര്‍വ സ്വാതന്ത്ര്യം നഷ്ടമാകുകയും, അവിടെ സഹവര്‍ത്തിത്വം  എന്ന പുതിയ ഒരു യുക്തി സംജാതമാകുകയും ചെയ്യും. ഒരു സഹയാത്രികന്‍ വന്നു കയറുമ്പോള്‍, തന്റെ ഇരുപ്പു ഒന്നനങ്ങി ക്രമത്തിലാക്കി  പൊരുത്തമാകുന്ന ബസ്സ് യാത്രക്കാരനെ പോലെ ആണ് ഇത്.

   

  അതായത്, സ്വാഭാവികമായി പ്രവര്‍ത്തിച്ചു പോരുന്ന ഒരു സംവിധാനത്തിലേക്ക്, മറ്റൊരു സംവിധാനം കടന്നു വന്നാല്‍, അതൊരു കാരണമായി മാറുകയും, ആദ്യ സംവിധാനത്തിന് (രണ്ടാമത്തെതിനും..) അതിന്റെ സ്വാഭാവികമായ പ്രവര്‍ത്തന ദിശയില്‍  ഒരു വഴിത്തിരിവ് (വിഭ്രംശം) സംഭവിക്കുകയും ചെയ്യും. അതിനാല്‍ ഈ പ്രാപഞ്ചിക പ്രതിഭാസത്തെ കാരണ പൂര്‍വക വിഭ്രംശം എന്ന് വിളിക്കുന്നു. ഒരു അചാലകമായ ജര്‍മെനിയം കണത്തിലേക്ക്  ഒരു ഡോപ്പന്റ്  നിക്ഷേപിക്കുമ്പോള്‍ അത് ഒരു അര്‍ദ്ധ ചാലകം ആയി വര്‍ത്തിക്കും എന്ന് ഹൈസ്കൂള്‍ ഇലക്ട്രോണിക്സ്  പാഠങ്ങളില്‍ നാം പഠിച്ചിട്ടുണ്ട്. പകുതി സ്വഭാവത്തില്‍ തന്നെ മാറ്റം വരുത്താവുന്ന ഒന്നാണ്  ഈ നിക്ഷേപം എന്ന പ്രക്രിയ.

   

  മറ്റൊരു ഉദാഹരണത്തിലൂടെ ഒന്ന് പറയാന്‍ ശ്രമിക്കട്ടെ. ഒരു ചെറു നൂലരുവിയിലൂടെ നീരൊഴുകുന്നു എന്ന് കരുതുക. മറ്റൊരു സ്വാധീനവും ഇല്ലെങ്കില്‍, ആ അരുവി, അതിന്റെ സഹജമായ താളത്തില്‍ ഒഴുകിക്കൊണ്ടേ ഇരിക്കും. ഇതിനെ താളാത്മകത എന്ന് വിളിക്കാം. ആ അരുവിയില്‍, ഒരു കല്ലോ, മണ്‍കട്ടയോ വന്നു വീഴുന്നുവെങ്കില്‍, നീരൊഴുക്കിന്റെ ഗതിയില്‍ മാറ്റം വരുന്നത് കാണാം.  ഈ  ഗതിമാറ്റം എന്നത് നീരൊഴുക്കിന്റെ സുസ്ഥിതിയെ നില നിര്ത്തനായുള്ള വ്യവസ്ഥയുടെ യുക്തി ആണ്. തടസ്സത്തിന്റെ വലുപ്പത്തിനും, ഒഴുക്കിന്റെ  വലുപ്പത്തിനും,  ഒക്കെ അനുസരിച്ച് മാറിയൊഴുക്ക് സംഭവിക്കും.. ഗതി മാറുന്നത് ചെറുതായി ആണെങ്കില്‍, താളാത്മകത ചെറുതായി കുറയും. യുക്ത്യാത്മകത ചെറുതായി കൂടും.  താളം നന്നേ കുറയുമ്പോള്‍ യുക്തി നന്നേ കൂടും. ഇവയുടെ ഈ വിപരീത ക്രമത്തെ സൂചിപ്പിക്കുന്ന പട്ടികയാണ് താള രാജി.

   

   

  വ്യവസ്ഥാ തലങ്ങളുടെ ക്രമമായ വിന്യാസത്തില്‍, ഒരു ക്രമമായ മാറ്റം, താള യുക്തീ അനുപാതത്തില്‍ സംഭവിക്കുന്നത്‌ കാണാം..അഥവാ,  താള  യുക്തീ അനുപാത ക്രമം ആണ്, വ്യവസ്ഥാ തലങ്ങളെ സൃഷ്ടിക്കുന്നതിലെ പ്രാഥമിക അടിസ്ഥാനം.

   

  വ്യവസ്ഥാ നിയമത്തിലെ വിന്യാസ ക്രമത്തില്‍, ഓരോ പുതിയ തലങ്ങള്‍ ഉരുവാകുമ്പോഴും, താള യുക്തീ  അനുപാതത്തില്‍ മാറ്റം വരുമെന്ന് നാം  മനസ്സിലാക്കി. അതായത് താളം കുറഞ്ഞു യുക്തിയായി മാറുന്നു. ദ്രവ്യത്തിന്റെ ഭൌതിക രൂപം അപ്രത്യക്ഷമായി, പ്രതിഭാസ സ്വഭാവം പ്രത്യക്ഷമാകുന്നതിനു അനുബന്ധിതമാണ് ഈ വിഭ്രംശ പ്രതിഭാസം. യുക്തി വര്‍ദ്ധിക്കുന്തോറും അതിന്റെ പ്രവചനീയാത്മകത കുറയും. അതിനാല്‍ തന്നെ, യുക്തിയുടെ  പാരമ്യമായ പ്രപഞ്ചം,  പ്രവചനാതീതമാണ്.

   

  ഒരു വ്യവസ്ഥയുടെ സുസ്ഥിതി എന്നത് അതിന്റെ ബോധത്തിന്റെ മൂര്‍ത്തീകരണമാണ്. ഈ ബോധം എന്നത് സത്തയുടെ യുക്തി ആണ്. ജൈവ വസ്തുക്കളുടെ സ്ഥിതിക്ക് കാരണമാകുന്ന യുക്തിയാണ് ബോധം എന്നത്. ചിത്രം കാണുക.

   

  പ്രാഥമിക കണത്തിനു യുക്തി പൂജ്യം ആയിരിക്കും. (ഈ അവസ്ഥ ഒരു ആശയം മാത്രമാണെന്ന് മുന്‍ പാഠത്തില്‍ പറഞ്ഞിരുന്നു എന്നതോര്‍ക്കുക.) അവിടെ നിന്നും  ഒരു സംയുക്താവസ്ഥയെ പ്രാപിക്കുമ്പോള്‍, അവിടെ താളത്തില്‍ ഒരു ചെറു കുറവ് വരികയും തത്തുല്യമായ യുക്തി ഉരുവാകുകയും ചെയ്യും. ഈ യുക്തിയെ മന്ത്രബോധം/അവബോധം എന്ന് വിളിക്കാം. ഇങ്ങിനെ ചില തലങ്ങള്‍ കടന്നു ജീവന്‍ എന്ന തലത്തില്‍ എത്തുമ്പോള്‍, അവിടെ യുക്തിയുടെ അളവ് നന്നേ കൂടുതല്‍ ആയിരിക്കും. സ്വയം നിര്‍ദ്ധാരണ ശേഷിയുള്ള ഈ യുക്തിയെ ആണ് ബോധം (sense) എന്ന് പറയുന്നത്. ജൈവാവസ്ഥകളിലൂടെ കടന്നു പ്രാപഞ്ചികാവസ്ഥയിലെത്തുമ്പോള്‍ അത് പരിബോധം ആകുന്നു. അതിനെ പ്രേരണാ ശേഷിയും ബാഹ്യ നിയന്ത്രണ ശേഷിയും  ഉണ്ടാകും.

   

   

  ഈ ബോധങ്ങള്‍ ആണ് വ്യവസ്ഥയുടെ കാലത്തിനനുസൃതമായ വികാസങ്ങളെ നിര്‍ണയിക്കുക. ഒരു സുസ്ഥിത വ്യവസ്ഥയുടെ ഭാവി തീരുമാനിക്കുന്നത്, ആ വ്യവസ്ഥയുടെ ബോധം തന്നെ. അതിനാല്‍ സുസ്ഥിതിക്കായി വ്യവസ്ഥയുടെ ബോധത്തെ നാം ക്രമം വിടാതെ നില നിര്‍ത്തേണ്ടി വരും. അതിനു വ്യവസ്ഥയുടെ ഇതര മാനങ്ങളെ പരിചയപ്പെടെണ്ടിയിരിക്കുന്നു. പ്രപഞ്ച പഞ്ചകം അതെക്കുറിച്ച് പറയുന്നു.  അതാകട്ടെ അടുത്ത പാഠം.

  _______________________  ___________________________  ________________________

  തുടരും. ഇതൊരു ലേഖന പരമ്പര ആണ്. ഇഴ മുറിയാതെ വായിക്കുക. തോന്നുന്നത് താഴെ കുറിച്ചിടുക.

  ഈ പരമ്പരയിലെ ഇന്നുവരെയുള്ള മുഴുവന്‍ ലേഖനങ്ങളും

  https://www.facebook.com/note.php?note_id=282733531774594

  ………………………………………  ………………………………………………..  ……………………………………….

  ഈ വിഷയങ്ങള്‍ കൂടുതലറിയാന്‍  ഒളിമ്പസ് ദര്‍ശനം എന്ന ഫേസ്ബുക്ക്ഗ്രൂപ്പ് സന്ദര്‍ശിക്കുക.

  ലിങ്ക്  https://www.facebook.com/groups/olympussdarsanam/

  ………………………………………  ………………………………………………..  ……………………………………….

  ഒളിമ്പസ്സിന്റെ കൂട്ട് കുടുംബത്തില്‍ അംഗമാകാന്‍ എന്നെ വിളിക്കു(9497628007)കയും, ഒളിമ്പസ് സന്ദര്‍ശിക്കുകയും ചെയ്യുക.

   

  https://www.facebook.com/notes/santhosh-olympuss/notes/283496668364947

  Print Friendly

  434total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in