• സുസ്ഥിര ജീവനം (2) – സുസ്ഥിരത

  by  • July 19, 2013 • പരിസ്ഥിതി • 0 Comments

  എന്താണ് സുസ്ഥിരത എന്ന് നമുക്ക് നോക്കാം.

   

  ഒരു ജീവിക്കുന്ന വസ്തുവോ സംവിധാനമോ, അതിന്റെ നില നില്പ്  നഷ്ടമാകാതെ ജീവിച്ചു പോകുന്ന ഒരു സംവിധാനം ആണത്.  ഒരു ശരീരത്തിലെ കോശങ്ങള്‍ ഉണ്ടാകുയും കുറച്ചുകാലം നിലനില്‍ക്കുകയും പിന്നീടു വിഘടിച്ചു പോകുകയും ചെയ്തു കൊണ്ടാണ് ഒരു ആരോഗ്യമുള്ള ശരീരം നില നില്‍ക്കുന്നത്. അതായത് കുറച്ചു കോശങ്ങളുടെ വിഘടനം അഥവാ നാശം എന്നത് മറ്റു കുറെ കോശങ്ങളുടെ രൂപപ്പെടലോടെയാണ്. ഈ രൂപ വിഘടനങ്ങള്‍ നടക്കുമ്പോഴും ജീവ ശരീരം നശിക്കുന്നില്ല. രൂപപ്പെടുകയും വിഘടിക്കുകയും ചെയ്യുന്ന കോശങ്ങളുടെ എണ്ണം ഏതാണ്ട് സമം ആയി നില നിര്‍ത്തുന്ന അവസ്ഥ ആണത്. കോശങ്ങളില്‍ നിന്നും കോശങ്ങളിലേക്ക് സ്വന്തം ഉത്തരവാദിത്തങ്ങള്‍ (ധര്‍മങ്ങള്‍) കൈമാറി ക്കൊണ്ടാണ് ഒരു ജീവിയുടെ ശരീരം നില നിലക്കുന്നതു. അത് ആരോഗ്യമുള്ള നില നില്‍പ്പാണ്.

   

  ഒരു ജീവ ശരീരത്തിന്റെ ചെറുപ്പത്തില്‍, രൂപപ്പെടുന്ന കോശങ്ങളുടെ എണ്ണം കൂടുതലും, വിഘടിക്കുന്ന കോശങ്ങളുടെ എണ്ണം കുറവായിരിക്കയും ചെയ്യുന്നത് കൊണ്ടാണ് വളര്‍ച്ച ഉണ്ടാകുന്നത്.  അതെ പോലെ പുതുതായി രൂപപ്പെടുന്ന കോശങ്ങളുടെ എണ്ണം കുറയുകയും, വിഘടിക്കുന്ന കോശങ്ങളുടെ എണ്ണം കൂടുകയും ചെയ്യുമ്പോള്‍, ജീവ ശരീരത്തിന് മുന്‍പോട്ടു പോകാന്‍ കഴിയാതെ വരികയും, ജീവിതന്നെ മരിച്ചു പോവുകയും ചെയ്യും. അത് ജീവല്‍ വ്യവസ്ഥയുടെ മരണം ആണ്. (മരിക്കുന്നതിനു മുമ്പ്, പുതു തല മുറയെ സൃസ്ടിക്കുന്നത് വഴി തന്റെ ഉത്തരവാദിത്തങ്ങള്‍ (ധര്‍മങ്ങള്‍) പകരുന്ന സംവിധാനം, ആ ജീവി വര്‍ഗ്ഗത്തിന്റെ നിലനില്പ് സാദ്ധ്യമാക്കുകയാണ്)

  ഏതെങ്കിലും ഒരു കൂട്ടം കോശങ്ങള്‍ മാത്രം, അസാധാരണമായി പെരുകുകയുയോ (കാന്‍സര്‍) ഒരു വിഭാഗം അസാധാരണമായി നശിക്കുകയോ ചെയ്യുന്ന സ്ഥിതി തുടര്‍ന്നാല്‍, അസാധാരണ മരണവും സംഭവിക്കും. അതായതു ആ ജീവിയുടെ സുസ്ഥിതി നഷ്ടമാകും. ജീവ ശരീരത്തിന്റെ സുസ്ഥിതി നഷ്ടമാകാതിരിക്കാന്‍, കോശങ്ങളെല്ലാം, അവയവയുടെ ധര്‍മങ്ങള്‍ ഇഴതെറ്റാതെ പാലിച്ചു പോകുക തന്നെ ആണ് വേണ്ടത്.

   

  പ്രകൃതിയിലെ ജീവ ജാലങ്ങളുടെ വ്യവസ്ഥയും ഈ വിധം തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ജീവ ജാലങ്ങളുടെ എണ്ണവും മറ്റും സ്വയം നിയന്ത്രിച്ചു തുലനത (balance) നില നിര്‍ത്തി പോകുന്ന ഒരു സംവിധാനം പ്രകൃതിക്കുണ്ട്.  മനുഷ്യ വര്‍ഗം പെരുകുകയും, മറ്റു ജീവ ജാലങ്ങള്‍ കൂട്ടത്തോടെ ഇല്ലാതാകുകയും ചെയ്‌താല്‍ ഭൂമിയിലെ ജൈവ സംവിധാനം തകിടം മറിയുകയും, അധികമായി ഉണ്ടായ ജീവിവര്‍ഗത്തെ ഇല്ലാതെയാക്കി ഭൂമിയുടെ ജീവല്‍ സംവിധാനത്തെ പുനര്‍ വിന്യാസം ചെയ്യാന്‍ പ്രകൃതി ശ്രമിക്കുകയും ചെയ്യും. ഇത് മനുഷ്യ രാശിയുടെ തന്നെ ഇല്ലാതാകലിലേക്ക് നയിക്കും എന്നത് തന്നെയാണ് സുസ്ഥിരതയെ ക്കുറിച്ച് നാം അറിയേണ്ടുന്നതിന്റെ ആവശ്യം.

   

  മനുഷ്യ രാശിക്ക്, ഭൂമിയിലെ മറ്റു ജീവ രാശികല്‍ക്കിടെ ഉള്ള സ്ഥാനം അറിയാന്‍ നാം പരിസ്ഥിതിയെ അറിയേണ്ടി വരുന്നു.. അതിനാല്‍ പരിസ്ഥിതി എന്ത് എന്ന് നോക്കാം.

   

  _______________________ ___________________________ ________________________

  (തുടരും. ഇതൊരു ലേഖന പരമ്പര ആണ്. ഇഴ മുറിയാതെ വായിക്കുക. തോന്നുന്നത് താഴെ കുറിച്ചിടുക. കൂടുതല്‍ അറിയാന്‍ എന്നെ വിളിക്കു(9497628007)കയും, ഒളിമ്പസ് സന്ദര്‍ശിക്കുകയും ചെയ്യുക. ഈ വിഷയങ്ങള്‍ കൂടുതലറിയാന്‍  ഒളിമ്പസ് ദര്‍ശനം എന്ന ഫെസ് ബുക്ക്ഗ്രൂപ്പ് സന്ദര്‍ശിക്കുക. ലിങ്ക് https://www.facebook.com/groups/olympussdarsanam/)

   

  https://www.facebook.com/notes/santhosh-olympuss/notes/280096648704949

  Print Friendly

  621total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in