• ഒളിമ്പസ് പഠിക്കാന്‍ ക്ഷണിക്കുന്നതു എന്തുകൊണ്ട്?

  by  • August 31, 2013 • പൊതുവായത്‌ • 0 Comments

  പ്രപഞ്ച സന്ധാരണത്തിനു  നിയതമായ നിയമങ്ങള്‍ ഉണ്ട്. അതില്‍  ഒതുങ്ങുന്നതാണ് , മനുഷ്യനും അവന്റെ യുക്തിയും. യുക്തി വിചാരം കേവല വര്‍ത്തമാന സ്ഥിതികളെയും യൌക്തിക സ്മൃതികളെയും   ഊന്നുമ്പോള്‍,  യുക്തി ബോധം സമഗ്രമായ കാല / വസ്തു / വസ്തുതാ ബോധത്തില്‍ ഊന്നുന്നു. യുക്തി വിചാരവും യുക്തി ബോധവും, പ്രപഞ്ച സംവിധാനത്തിന് അധീനം തന്നെ.  അവയിലേതു വേണമെന്ന്, ഓരോ വ്യക്തിയും അവനവന്റെ ശേഷിയില്‍ നിന്നും ആണ് തീരുമാനിക്കുന്നത്. പക്വമായി, പ്രപഞ്ച സംവിധാനത്തെയും, സാമൂഹ്യ സംവിധാനത്തെയും മാറ്റിയെടുക്കാന്‍, പ്രവര്‍ത്തന പരിചയവും വൈകാരികമായ യുക്തി ബോധവും (യുക്തി വാദമല്ല ) വേണം (EQ). സമഗ്രമായ യുക്തിബോധം പ്രായോഗിക പക്വതയില്‍ നിന്നുമാണ് വരിക. പ്രക്ഷുബ്ദ്ധത പ്രക്ഷുബ്ദ്ധതയാണ് സൃഷ്ടിക്കുക. ശാന്തി ശാന്തിയും. പ്രശ്നങ്ങള്‍ ഒതുക്കാന്‍ പ്രശ്നങ്ങള്‍ തന്നെ വേണം എന്നത്, പ്രപഞ്ച  സംവിധാനത്തെ പറ്റിയുള്ള ബോധത്തിന്റെ അപര്യാപ്തതയില്‍ നിന്നും വരുന്നതാണ്. യുക്ത്യാധിക്യം കൂടുതലായ മസ്തിഷ്കങ്ങളില്‍, ഈ ബോധം ഊറി  വരികയുമില്ല. ഇഴപിരിച്ചുള്ള പഠന സമ്പ്രദായം, ചില വസ്തുതകള്‍ മുന്നില്‍ വ്യക്തമാക്കുമെങ്കിലും, ഇതര യാഥാര്‍ത്യങ്ങളെ കണ്ണില്‍ നിന്നും മറയ്ക്കും. സമഗ്രമായൊരു അന്വേഷണവും പക്വതയും വേണമെന്ന് തിരിച്ചറിയും വരെയും, ഈ പറഞ്ഞതെല്ലാം, വായിക്കുന്നവര്‍ക്ക് ജല ചിത്രം തന്നെ.. അതിനുള്ള ഒരു മാനസ ചിത്രം ഒളിമ്പസ്സിനു തരാന്‍ പറ്റും എന്നത് കൊണ്ടാണ് ഒളിമ്പസ് പഠിക്കാന്‍ ക്ഷണിക്കുന്നതും.

   

  https://www.facebook.com/groups/olympussdarsanam/doc/258218757542602/

  Print Friendly

  735total visits,3visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in