• ഹീരാ രത്തന്‍ മനേകിന്റെ വിജയം

  by  • August 31, 2013 • ആരോഗ്യം • 0 Comments

   

  ഹീരാ രത്തന്‍ മനേകിന്റെ വിജയം ഒരു ചരിത്ര സംഭവം തന്നെ ആണ്.. സൂര്യോപാസന നടത്തുന്ന മറ്റു ചില അവധൂതന്മാരും കേരളത്തില്‍ ഉണ്ട്.. എന്നൊക്കെ ആകിലും, ഇതിലൊരു വര്‍ഗ സമരത്തിന്റെ ചുവയോടെ കാണേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. ഭരണ വര്‍ഗമായാലും, ദരിദ്ര വര്‍ഗമായാലും ഭക്ഷണം ഒരു വികാരമാണ്. ആദര്‍ശത്തിന് വേണ്ടിയോ നിഷ്ഠ യ്ക്ക് വേണ്ടിയോ ചികല്സയ്ക്ക് വേണ്ടിയോ ഒക്കെ ചിലര്‍ ഭക്ഷണം ഉപേക്ഷിക്കുമ്പോള്‍ പോലും ഭക്ഷണം ഒരു ദൌര്‍ബല്യം തന്നെ. അതിനാല്‍ തന്നെ ആരും, സാധാരണ ഗതിയില്‍ ആ ശീലം മാറ്റാന്‍ താല്പര്യപ്പെടില്ല.. അത് കൊണ്ട് തന്നെ ഇത് വാര്‍ത്തകളില്‍ നിറയും എന്നല്ലാതെ സമൂഹം സ്വീകരിക്കില്ല. സാത്വിക ഭക്ഷണം നല്ലത് എന്ന് എത്രയൊക്കെ പ്രചാരണം ഉണ്ടെങ്കിലും അധികമാരും അത് പാലിക്കാത്തത്, ശീലത്തെ മാറ്റാനുള്ള മടി കൊണ്ടാണ്.

  ഭക്ഷണം ഉപേക്ഷിച്ചു ചിരകാലം ജീവിക്കുക എന്നത് ത്യാഗം ആണ് എന്ന് പറയാമെങ്കിലും, പ്രകൃതി വിരുദ്ധമാണ്. അത് കൊണ്ട് തന്നെ അത് (ചിരോപവാസം) വേണ്ടതില്ല എന്നാണ് ഒളിമ്പസിന്റെ നില. എന്നാല്‍ വാര്‍ദ്ധക്യത്തില്‍, അത്തരമൊരു ഉപവാസം, ശാന്തമായ മരണത്തിനു വേണ്ടി ഉപയോഗിക്കുന്നതില്‍ തെറ്റില്ല.

  സൂര്യോപാസന, നമുക്ക് ഊര്‍ജം പകരും എന്നത് ശരിതന്നെ. എന്നാല്‍, അത് ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി, ഭക്ഷണത്തില്‍ നിന്നും നമുക്ക് ലഭിക്കുന്ന ഊര്‍ജത്തിന് പകരം എന്ന നിലയില്‍ കാണുന്നതില്‍ ഒരു ശരികേടുണ്ട്. ഭക്ഷണം ഒരു ഊര്‍ജ ചാലകമായി പ്രവര്‍ത്തിക്കുമെങ്കിലും, ഭക്ഷണം പോഷകമാണ്.. അത് തന്നെയാണ് ഭക്ഷണത്തിന്റെ ധര്‍മം. ഭക്ഷണം, ശാരീരിക നിര്‍മാണത്തിന് വേണ്ടുന്ന ഭൌതിക ഘടകങ്ങളെ പ്രദാനം ചെയ്യും. പക്ഷെ ചിന്തയും ലൈംഗികതയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഊര്‍ജം ഉപയോഗിക്കുന്നത് ഭക്ഷണത്തിന്റെ ദഹന പ്രക്രിയയാണ്. ഭക്ഷണം ഉപേക്ഷിക്കുമ്പോള്‍ നമുക്ക് ലാഭമാകുന്നത് ഈ നിരന്തര ഊര്‍ജ നഷ്ടമാണ്. നമ്മുടെ ശരീരം തന്നെ, ഉയര്‍ന്ന ഊര്‍ജത്തിന്റെ സാന്ദ്രീകൃത രൂപമാണ്. അതിനെ ചാലനം ചെയ്യാനുള്ള പൊട്ടന്‍ഷ്യല്‍ വ്യതിയാനം ആകട്ടെ, ശ്വസനത്തിലെ അയോണീകൃത ഒക്സിജനില്‍ നിന്നും ആണ് സംഭരിക്കുന്നത്. സൂര്യോപാസനയില്‍, ശരീരത്തില്‍ നിലവിലുള്ള പോഷക ഘടകങ്ങളെ, പുനര്‍ ചംക്രമണം ചെയ്യാനുള്ള ശേഷി ആര്‍ജിക്കയാണ് ചെയ്യുന്നത്. സൂര്യോപാസന, നമ്മില്‍, ഈ പുനര്‍ ചംക്രമണത്തിനായുള്ള ഊര്‍ജവും, പ്രതിഭാസ സ്വഭാവങ്ങളും ആര്‍ജിക്കുകയാണ് ചെയ്യുന്നത്. അതില്‍ തെറ്റില്ല.. എന്നാല്‍ നിരന്തരമായി ചിരോപവാസം ചെയ്യുമ്പോള്‍ നാം നമ്മുടെ സമഗ്ര ധര്‍മങ്ങളെ വെടിയുന്നു.

  ഹീരാ രത്തന്‍ മനേക് അത് ചെയ്യട്ടെ. അത് നമുക്ക് പാഠം ആകട്ടെ, എന്നാല്‍ നിരന്തരമായി ആരും ചെയ്യാതിരിക്കുക. അത് സ്വധര്‍മങ്ങളെ തെറ്റിക്കും. അത് കൂടുതല്‍ പേര്‍ (നിരന്തരം) ചെയ്‌താല്‍, പ്രകൃതിയുടെ താളം തെറ്റിക്കും.

  ജീവിക്കുമ്പോള്‍ എല്ലാം അറിയുക, ചെയ്യുക, അതാണ്‌ പ്രകൃതിയുടെ താളം. എന്ന് വച്ച്, ധര്‍മമല്ലാത്തതൊക്കെ ചെയ്യുക എന്നല്ല. ധര്‍മമായതെല്ലാം ചെയ്യുക..

  വരികള്‍ക്കിടെ വായിക്കുക.

  Print Friendly

  729total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in