• അപകട മുന്നറിയിപ്പിനുള്ള സമയമായി

  by  • July 19, 2013 • സാമൂഹികം • 0 Comments

  ഇത് കാണുന്ന ഓരോരുത്തരും ദയവായി മുഴുവനും വായിക്കുക, ശുഭമായി പ്രതികരിക്കുക.

  പ്രിയരേ,

  രണ്ടായിരത്തി പതിനൊന്നു ആഗസ്റ്റ്‌ മാസം മുതല്‍ നമ്മുടെ ഈ ഗ്രൂപ്പുകളിലൂടെ ഞാന്‍ ഒരു ശ്രമത്തിലാണ്. പലര്‍ക്കും അറിയില്ലെന്ന്  തോന്നുന്നു, എനിക്ക് ചിലത് പറയാനുണ്ടെന്നും, അത് കേട്ടിരിക്കാനുള്ള മനോപാകം നിങ്ങളില്‍ വരുത്താനാണ് വൈവിധ്യമാര്‍ന്ന ഒട്ടേറെ പോസ്റ്റുകള്‍ കൊടുത്തതെന്നും.. വൈകിക്കാതെ അത് പറഞ്ഞോട്ടെ..

  ലോകം നില നില്പിന്റെ വലിയൊരു ഭീഷണിയുടെ വക്കിലാണ്. പരിസ്ഥിതി, നമ്മുടെ നില നില്‍പ്പിനു പറ്റാത്തതായി  ത്തീരുകയാണ്, പതിയെ..  എണ്ണ തീരാറാകുന്നു. ഭക്ഷ്യ വിതരണം തകരാറില്‍  ആകുന്നു. ഇക്കോണമി കൂപ്പു കുത്തുന്നു. കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത രോഗങ്ങള്‍ വന്നു ചേരുന്നു. അഭ്യന്തരത്തിലും , ആഗോളത്തിലും  കലാപങ്ങളും, ഭീകര വാദവും പടരുന്നു. സാംസ്കാരിക അപചയം വല്ലാതങ്ങ് കൂടുന്നു. ഇതിനൊക്കെ പുറമേ, മനുഷ്യസൃഷ്ടിതമാല്ലാത്ത, പ്രപഞ്ച ഹേതുവായ വന്‍ ദുരന്തങ്ങള്‍ നമുക്ക് നേരെ ആഞ്ഞടിക്കുന്നു.

  ഇതൊക്കെ അടുത്തെത്തിയിട്ടും, ജീവിക്കാന് ‍ വേണ്ടി പണിയെടുക്കാന്‍ പഠിച്ച നമ്മുടെ ജനത പണമുണ്ടാക്കാന്‍ വേണ്ടി മാത്രം ജീവിക്കുകയാണ്. അല്പം സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ വരെ മാത്രം പോയി അവിടം കൊണ്ട് സാമൂഹ്യ ധര്‍മം അവസാനിപ്പിക്കുകയാണ് മലയാളി ഇന്ന്.. അത് മതിയാകില്ല, ഒരു തരത്തിലും. ഇനി എല്ലാം താറുമാറാകാന്‍ ഇനി ദശകങ്ങളോ വര്‍ഷങ്ങളോ ഇല്ല, ദിനങ്ങള്‍ മാത്രം. എല്ലാം തീരുമെങ്കില്‍ നമ്മളും തീരുമല്ലോ എന്ന സുഖപശ്ചാതല (Comfort Zone)  ചിന്ത പലര്‍ക്കും ഇന്നുണ്ട്. എല്ലാം തീരില്ല എന്നിടത്താണ് പ്രശ്നം.

  ഇതൊക്കെ മുന്‍പേ കൂട്ടി, പല ലോക സമൂഹങ്ങളും സുസ്ഥിര ജീവന പശ്ചാത്തലം ഒരുക്കി വരുന്നുണ്ട്, ഇക്കോ വില്ലേജുകള്‍ ആയും  സുസ്ഥിര ജീവന കൂട്ടയ്മകലായും ഒക്കെ..  ലോകമെമ്പാടും 2500 ഇല്‍ അധികം സുസ്ഥിര കൂട്ട്ജീവിതങ്ങള്‍ ഇന്നുണ്ട്. (ic.org) പുതിയവ ഒട്ടേറെ വന്നു കൊണ്ടിരിക്കുന്നു. ഭാരതത്തില്‍ അത്തരമൊന്നു ഉള്ളത് വിദേശികളാണ് നടത്തുന്നത്. (പോണ്ടിച്ചേരിയിലെ ആരോവില്ലേ) ഇക്കോ വില്ലേജ് ഒരു സുസ്ഥിര ജീവിത മാതൃകകളാണ്. ജീവിതം സമഗ്രമായത് കൊണ്ട്, ജീവിതത്തിന്റെ സമസ്ത മേഖലകളും ഏകോപിപ്പിക്കുന്ന സമഗ്രമായ ഒരു വീക്ഷണവും യോഗികതയും ആയിരിക്കും ഇക്കോ വില്ലെജുകള്‍ക്ക് ഉണ്ടാകുക. പൂര്‍ണമായുംസുസ്ഥിരവും, സ്വാശ്രിതവും ആയിരിക്കും. (എന്റെ പോസ്റ്റുകളിലെ വിഷയ വൈവിധ്യത്തിന്റെ കാരണവും അത് തന്നെ.) എന്നാല്‍ സങ്കീര്‍ണമായ ഭാരത പശ്ചാത്തലത്തില്‍ മാതൃകാ ഗ്രാമമെന്ന ഏകമുഖ പരിപാടി കൊണ്ട്  മതിയാകില്ല താനും. അപ്പോള്‍ എന്ത് ചെയ്യാം? ഓരോ വ്യക്തിക്കും, അവനവന്റെ  വ്യക്തി ജീവിതത്തിലും, കുടുംബങ്ങളിലും / കൂട്ടായ്മകളിലും, നിലവിലുള്ള ഗ്രാമങ്ങളിലും ഒപ്പം മാതൃകയായും നടത്താവുന്ന ബഹു മുഖ പരിപാടി തന്നെ വേണ്ടി വരും.  അത് യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യാന്‍ കഴിഞ്ഞാലെ, നമുക്കിവിടെ നില നില്കാനാകൂ.. നമ്മുടെ അടുത്ത തലമുറയ്ക്ക്, ഈ ലോകത്തെ കാണാന്‍ പോലും ആകൂ..

  ഇസങ്ങളും, രാഷ്ട്രീയവും, മതവും,  ഒക്കെ നമ്മെ ഭരിച്ചിട്ടുണ്ടാകാം. അവയ്ക്കൊന്നും, ഈയൊരു പ്രതി സന്ധിയില്‍ നമ്മെ തുണയ്ക്കാനാകില്ല. സമ്പാദിച്ചു കൂട്ടിയ ധനവും നമ്മെ തുണയ്ക്കില്ല.  എല്ലാ ഭേദങ്ങളും മറന്നു,നാം ഒറ്റകെട്ടായി മുന്‍പോട്ടു പോകുകയേ മാര്‍ഗമുള്ളൂ..  നമ്മുടെ ഈഗോയും വിധേയത്വമില്ലയ്മയും അതിരുകടന്ന യുക്തിബോധവും,ഇതിനായ ഇറങ്ങി തിരിക്കാനുള്ള മലയാളിയുടെ സന്നദ്ധതയെ മൂടിക്കെട്ടുമെന്നു അറിയാം.അതിനാല്‍, ഞാന്‍ നേതൃത്വം നല്‍കുന്ന ഒരു സംവിധാനത്തില്‍ ഒതുങ്ങണമെന്ന് ഞാന്‍ നിങ്ങളോട് പറയില്ല, എന്നാല്‍, ഉടന്‍ ഏവരും സാധ്യമായ വഴികളിലേക്ക് നീങ്ങുകയും, പ്രതിവിധികളെ പറ്റി അന്വേഷിച്ചും ചര്‍ച്ച  ചെയ്തും  സമയം കളയാതെ, ഉടനടി ചെയ്യേണ്ടത് ചെയ്യുകയും വേണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

  എന്തെങ്കിലും ചെയ്യാന്‍ ചെറിയ മനസ്സുകള്‍ എങ്കിലും ഉള്ളവര്‍ ഈ പോസ്റ്റിനു താഴെ പ്രതികരിച്ചു കൊണ്ട് പ്രവര്‍ത്തിച്ചു തുടങ്ങുക. വ്യക്തത വേണ്ടവര്‍ വിളിക്കുക, സഹകരിക്കാവുന്നവര്‍  കൈ കോര്‍ക്കുക. ഈ കുറിപ്പ് കഴിയാവുന്നത്ര പേരില്‍ എത്തിക്കുക. കഴിയുമെങ്കില്‍ ഇത് നിങ്ങളുടെ വാള്‍പോസ്റ്റായി ചേര്‍ക്കുക..

  ഹരിതാഭിവാദനങ്ങളോടെ,

  സന്തോഷ്‌ ഒളിമ്പസ്,

  0091 – 9497628007 , 9497628006

  ഗ്രീന്ക്രോസ് ഫൌണ്ടേഷന്‍ ഇന്ത്യ & നേപാള്‍

   

  https://www.facebook.com/notes/santhosh-olympuss/notes/257780870936527

  Print Friendly

  347total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in