• നാം അറിയാതെ പോകുന്ന ആത്മീയത

  by  • September 2, 2013 • ആത്മീയത • 0 Comments

  ആത്മം എന്ന പേര് എങ്ങിനെ വന്നു എന്ന് നമുക്ക് വ്യക്തമല്ല. എന്നാൽ അങ്ങിനെ ഒന്ന് (ആത്മം) മറഞ്ഞു കിടക്കുന്ന ഭൌതിക വസ്തുക്കൾക്ക്, ഒരു ആത്മാവ് (spirit) ഉണ്ടെന്നു നമ്മുടെ പൂർവികർ വിശ്വസിച്ചു തുടങ്ങി. അങ്ങിനെ ആത്മീയത (spirituality) ഉണ്ടായി. ഓരോന്നിലും (പ്രതി) തെളിഞ്ഞു നില്ക്കുന്നത് (ഭാസം) ആയ വിശേഷ സ്വഭാവ ത്തെ ആണ് അങ്ങിനെ വിളിച്ചതെന്ന് അന്നേ ചിലരെങ്കിലുംമനസ്സിലാക്കിയിരുന്നു. ഓരോന്നിലും തെളിഞ്ഞു നില്ക്കുന്ന വിശേഷ സ്വഭാവം എന്നതിനെ സാധാരണ മനുഷ്യന് മനസ്സിലാകാൻ വേണ്ടി, അവർ അതിനെ വ്യക്തികളിലും ബിംബങ്ങളിലും ആരോപിച്ചു. കാര്യം മനസ്സിലാക്കാതെ പിൻതുടർന്നവർ, ഭക്തിയ്ക്ക് കഥനങ്ങൾ ഉണ്ടാക്കി, ഭക്തി വാദികൾ ആയി. ആത്മീയ ബിംബങ്ങളുടെ അസ്തിത്വത്തെ തെളിയിക്കാൻ കഴിയാത്തത് കൊണ്ട്, കാര്യം അറിയാത്ത ചിലർ അസ്തിത്വമില്ലായ്കയ്ക്ക് കഥനങ്ങൾ ഉണ്ടാക്കി നാസ്തിക വാദികൾ ആയി. അവർ തമ്മിലടിയായി, വ്യാഖ്യാനങ്ങൾ ആയി.. യഥാർത്ഥ ആത്മീയതയുടെ സാംഗത്യം, പ്രപഞ്ച പ്രതിഭാസങ്ങൾ എന്നോ പ്രപഞ്ച നിയമങ്ങള എന്നോ ഒക്കെ വിളിക്കപ്പെട്ടും, തെറ്റിദ്ധരിക്കപ്പെട്ടും, ദ്രവ്യത്തിന്റെ ഭൌതിക രൂപത്തിനും അപ്പുറം ഉള്ള പ്രതിഭാസവും, ധർമവും, ജ്ഞാനവും, ബലവും ഒക്കെത്തന്നെയാണ് സ്ഥലമായും, കാലമായും, രൂപമായും, ഭാവമായും, ചോദനയായും വർത്തിക്കപ്പെടുതു എന്നത് മനസ്സിലാക്കപ്പെടാതെ മറ്റെങ്ങോ മറഞ്ഞിരിക്കുന്നു.

   

  https://www.facebook.com/photo.php?fbid=534342946613650

  Print Friendly

  387total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in