• കൂട്ട് ജീവിതത്തിന്റെ നന്മകള്‍..

  by  • July 24, 2013 • കൂട്ട് ജീവിതം • 0 Comments

  ഒരു നിമിഷമായാലും ഒരു ജീവിതകാലം തന്നെ ആയാലും, കൂട്ട് ജീവിതം ഒരു ചാരുതയാര്‍ന്ന അനുഭവവും പ്രതിഭാസവും ആണ്.. ഒറ്റയ്ക്ക് നില നില്‍ക്കുന്ന ഒന്നും  ഒറ്റയ്ക്കല്ല എന്നും, ഒറ്റയ്ക്ക് എന്നൊരു അവസ്ഥ ഇല്ല  എന്നും, ബോദ്ധ്യമാകുന്നിടത്ത് കൂട്ട് ജീവിതം തുടങ്ങുന്നു..

   

  എനിക്ക് ഞാനും എന്റെ ജീവിതവും എന്റെ മാത്രം സാന്നിദ്ധ്യവും മതി എന്ന് കരുതുന്ന വ്യക്തിപരതയ്ക്കും, എനിക്ക് നിന്നെയും നിന്റെ ജീവിതത്തേയും നിന്റെ സാന്നിദ്ധ്യത്തേയും വേണം എന്ന് കരുതുന്ന മേലാളത്തത്തിനും, നിനക്ക് ഞാനും എന്റെ  ജീവിതവും, എന്റെ സാന്നിദ്ധ്യവും ഉണ്ടാകണം എന്ന് കരുതുന്ന ജീവ കാരുണ്യത്വത്തിനും,  മേലെയാണ്   നമുക്ക്, നാമും, നമ്മുടെ   ജീവിതവും, നമ്മുടെ സാന്നിദ്ധ്യവും ഉള്ള ഒരു ഏക ജീവിതം ആണ് വേണ്ടതെന്ന തിരിച്ചറിവും, അറിഞ്ഞോ അറിയാതെയോ അതിലാണ് ജീവിക്കുന്നത് എന്ന ബോദ്ധ്യവും, അങ്ങിനെ ബോദ്ധ്യമുള്ളവരുടെ കൂടെയുള്ള ഒരുമിച്ചാകലും..

   

  കൂട്ട് ജീവിതത്തെ അനുഭവ വേദ്യമാകാന്‍ വേണ്ടി,  എല്ലാ മാസവും മൂന്നാം ഞായറാഴ്ചകളില്‍  പാലക്കാടുള്ള നവഗോത്ര ഗുരുകുലത്തില്‍ വച്ച്  നടത്തി വരുന്ന ഒളിമ്പസ് സഹവാസങ്ങളില്‍ പങ്കെടുക്കാന്‍ ഈ കുറിപ്പ് ഇഷ്ടമാകുന്ന ഓരോരുത്തരെയും ഞങ്ങള്‍ ഹൃദയ പൂര്‍വ്വം ക്ഷണിക്കുന്നു..

  ഒളിമ്പസ് സഹവാസത്തിന്റെ വിശദാംശങ്ങള്‍ക്കും മറുപടി പ്രതീക്ഷിക്കുന്ന കമന്റുകള്‍ക്കും താഴെ ഉള്ള ലിങ്ക് കാണുക.

   

  https://www.facebook.com/notes/santhosh-olympuss/notes/430383683676244

   

  ഇത്തവണ പങ്കാളിയാകാന്‍ ഈ മാസത്തെ കുറിക്കുന്ന ഫേസ്ബുക്ക് ഈവന്റില്‍ (കമന്റു വിഭാഗത്തില്‍ ഏറ്റവും താഴെ കാണുക) രജിസ്റ്റര്‍ ചെയ്യുക. PHONE : 9497628007

   

  https://www.facebook.com/notes/santhosh-olympuss/notes/433072303407382

  Print Friendly

  451total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in