• ഗുരുകുലത്തില്‍ സന്ദര്‍ശകര്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍

  by  • August 30, 2013 • പൊതുവായത്‌ • 0 Comments

   

   

  ഈ ഗുരുകുലത്തില്‍ എത്തുന്ന സന്ദര്‍ശകര്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍ 

   

  വന്നു ചേരുമ്പോള്‍ 

  • വന്ന പാടെ ലോഗ് ബുക്കില്‍ പേര്‍ ചേര്‍ക്കുക, പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കുക.
  • ഇത് സ്വന്തം ഗൃഹം എന്ന് കരുതുക.
  • സാധാരണ വസ്ത്രങ്ങള്‍ ധരിക്കുക.വരുന്ന നേരം മുതല്‍ ഇവിടുത്തെ ഒരാളാവുക.
  • സമഗ്രമായൊരു പ്രപഞ്ച് വീക്ഷണമാണ് ഒളിമ്പസ്സിനു ആധാരം എന്നത് മുന്നറിയുക.
  • നവഗോത്ര ഗുരുകുലം ഒരു വിനോദ വിശ്രമ കേന്ദ്രം അല്ല എന്നത് എപ്പോഴും ഓര്‍ക്കുക. കര്‍മ നിരതരായി ഇരിക്കുക.
  • വ്യവസ്ഥാപിത സമൂഹത്തില്‍ നിന്നും പലതു കൊണ്ടും പാടെ വ്യത്യസ്തമാണ് ഇവിടം എന്ന് മുന്നറിയുക.
  • നിങ്ങളിലെ അഹമോ, മുന്‍വിധികളോ, പുരോഗമന ചിന്തകളോ, യാഥാസ്ഥിതിക ചിന്തകളോ, യുക്തി ഭക്തി വാദങ്ങളോ  നമുക്കിടയില്‍ തടസ്സങ്ങള്‍ ആകാതിരിക്കാന്‍ ശ്രദ്ധിക്കുക.
  • പുകവലി, മദ്യപാനം എന്നിവ പാടെ ഒഴിവാക്കുക.
  • സുഗന്ധ ദ്രവ്യങ്ങള്‍, പുകയില, അനിഷ്ട്ട പാനീയങ്ങള്‍  എന്നിവയുടെ ഗന്ധം വിളമ്പാതിരിക്കുക.
  • മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നവര്‍ കെട്ടിടത്തിനു വെളിയില്‍ പോകുക.
  • ഒരു മിനിട്ടിലധികം മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നവര്‍ കാമ്പസ്സിനു വെളിയില്‍ പോകുക.
  • ഗ്രൂപ്പായി വന്നവര്‍ കൂട്ടം പിരിയുക, മറ്റുള്ളവരുമായി ഇടപഴകുക.
  • ഒളിമ്പസ്സിന്റെ അടിസ്ഥാന മൂല്യങ്ങള്‍ സര്‍വാത്മനാ, സദാ ഓര്‍ക്കുക, പാലിക്കുക.
  • നമ്മുടെ ആഗ്രഹങ്ങള്‍ പൊതു ആവശ്യങ്ങള്‍ക്ക്  നിരക്കുന്നതായിരിക്കാന്‍ ശ്രദ്ധിക്കുക.
  • ഇവിടെ ചെയ്യുന്ന ഏതു കാര്യങ്ങളിലും ഉള്ള സംശയങ്ങള്‍ അപ്പപ്പോള്‍ തന്നെ ദുരീകരിക്കുക.
  • യാതൊരു കാര്യം ചെയ്യുമ്പോഴും അതിന്റെ ഉദേശ ശുദ്ധി അറിഞ്ഞു ചെയ്യുക.
  • ബന്ധങ്ങള്‍ എപ്പോഴും നിലനിര്‍ത്തിക്കൊണ്ട് പോകുന്ന വിധത്തില്‍ നമ്മുടെ ഓരോ ചലനങ്ങളെയും ശ്രദ്ധിക്കുക.
  • നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ വിലക്കേണ്ടി വരികയാണെങ്കില്‍ അതിനു സംഘാടകരോട് സഹവര്‍ത്തിക്കുക.
  • കൂട്ടമായി ചെയ്യുന്ന ഏതു കാര്യങ്ങളിലും ഇഴചേരുക.
  • സൗമ്യ ഭാഷണം ചെയ്യാന്‍  ശ്രദ്ധിക്കുക. (പ്രത്യേകിച്ച് കുട്ടികളുടെ മുന്നില്‍ വച്ച്)

   

  ഗുരു കുലത്തിലെ ജോലികള്‍ 

  • ഒളിമ്പസ്സിന്റെ കാമ്പസ്സുകളിലെ ജോലികള്‍ ഇവയാണ് .
  1. ശുചിത്വപാലനം   (കാമ്പസ് , കെട്ടിടം, പറമ്പ്, മുറ്റം, കക്കൂസും കുളിമുറിയും എന്നിവ ശുചിയായും ഭംഗിയായും സൂക്ഷിക്കല്‍)
  2. അടുക്കള ജോലികള്‍ (പച്ചക്കറി വാങ്ങല്‍, കഷണം മുറിക്കല്‍,  വെള്ളം കോരല്‍, പാചകം, വിളമ്പല്‍, പാത്രം കഴുകല്‍),
  3. പുറം ജോലികള്‍ (റ്റാങ്കുകള്‍ നിറക്കല്‍, ചെടികളെ പരിപാലിക്കല്‍, വീട് തട്ടി അടിച്ചു വൃത്തിയാക്കല്‍),
  4. ഔദ്യോകിക കാര്യങ്ങളില്‍ സഹായിക്കല്‍ (അതിഥികളെ സ്വീകരിക്കല്‍, പോസ്റ്ററുകള്‍ വിശദീകരിക്കല്‍, പോസ്റ്ററുകള്‍ തയ്യാറാക്കല്‍, മീറ്റിംഗുകളും മറ്റും ഒരുക്കല്‍..)
  5. കുഞ്ഞുങ്ങളുടെ കാര്യങ്ങള്‍ (അവര്‍ നിരത്തുന്നത് ശരിയാക്കല്‍, അവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കല്‍…)
  • ഈ ഗുരുകുലത്തില്‍ സന്ദര്‍ശകരോ, താമസക്കാരോ ആയി വന്നെത്തുന്നവര്‍,  ഇവിടുത്തെ ജോലികള്‍ ചെയ്യുവാന്‍ ബാദ്ധ്യസ്ഥരാണ്‌. (അതിനു തയ്യാറല്ലാത്തവര്‍ ദയവായി വരാതെ സഹകരിക്കുക.)
  • കാമ്പസ്, അടുക്കള, പച്ചക്കറിത്തോട്ടം, മുറ്റം, പഠന മുറി എന്നിവയെല്ലാം കര്‍മ മേഖലകള്‍ ആണ്.
  • ഇവിടുത്തെ ജോലികള്‍ വേണ്ടും വിധം ഇടപെട്ടു ചെയ്യുക.. ജോലികള്‍ കണ്ടറിഞ്ഞു അപ്പപ്പോള്‍ ചെയ്യുക.
  • ഇവിടെ ചെയ്യുന്ന ഏതു തരം പ്രവര്‍ത്തനങ്ങളിലും ഓരോരുത്തര്‍ക്കും ഏതു തരത്തില്‍ പങ്കാളിത്തം നിര്‍വഹിക്കാന്‍ കഴിയുമെന്നു സ്വയം കണ്ടെത്തക
  • പാചകത്തില്‍, തുടക്കം മുതല്‍ ഒടുക്കം വരെ പൂര്‍ണമായും പങ്കെടുക്കുക.
  • കഴുകേണ്ടുന്ന പാത്രങ്ങള്‍ കണ്ടാല്‍ (അതാരു ഉപയോഗിച്ചതാണെങ്കിലും) ഉടന്‍ കഴുകി വയ്ക്കുക.
  • ഭക്ഷണം കളയാതിരിക്കുക.ഭക്ഷണം, വെള്ളം,  വൈദ്യുതി, ഫോണ്‍, സമയം, യാത്ര എന്നിവയില്‍ വ്യായ മിതത്വം പാലിക്കുക.
  • കുഞ്ഞുങ്ങളുമായി ഇടപഴകുക.
  • എല്ലാരുടെയും കാര്യങ്ങള്‍ ശ്രദ്ധിക്കുക.
  •  പുതിയതായി വരുന്നവര്‍ക്ക് നിങ്ങള്‍ ആതിഥേയരാകുക.

  ഒളിമ്പസ്സിലെ കുഞ്ഞുങ്ങളോട് ഇടപെടുന്ന രീതികളില്‍ ശ്രദ്ധിക്കേണ്ടത്.

  • ആദ്യത്തെ ഗുരു അമ്മയും രണ്ടാമത്തെ ഗുരു അച്ഛനും മൂന്നാമത്തെ ഗുരു അയല്‍ക്കാരനും ആയിരിക്കണമെന്ന്  ഒളിമ്പസ് നിഷ്കര്‍ഷിക്കുന്നു.
  • മുതിര്‍ന്നവരെ കണ്ടുകൊണ്ടു, അവരെ അനുകരിച്ചാണ് കുഞ്ഞുങ്ങള്‍ വളരുന്നത്‌. അത് എപ്പോഴും ഓര്‍ക്കുക.
  • കുഞ്ഞുങ്ങള്‍ എപ്പോഴും കണ്ടു കൊണ്ടേയിരിക്കുന്നു, നിരീക്ഷിച്ചു കൊണ്ടേയിരിക്കുന്നു, നിങ്ങളുടെ ഒരു ചലനം പോലും അവര്‍ക്ക് ജീവിതം മുഴുവന്‍ നീണ്ടു നില്‍കുന്ന ഒരു മനോ  ബിംബം നല്‍കുന്നുണ്ട്, അത് നല്ലതാണെങ്കിലും ചീത്തയാണെങ്കിലും.
  • കുഞ്ഞുങ്ങള്‍ അത് ഒളിമ്പസ്സിലെതായാലും അല്ലെങ്കിലും, അവരോടു സൌമ്യമായി ഇടപെടുക.
  • കുഞ്ഞുങ്ങളുമായുള്ള സംഭാഷണവും അവരോടുള്ള ചോദ്യങ്ങളും അവര്‍ക്ക് നല്‍കുന്ന ഉത്തരങ്ങളും ക്രിയാത്മകമായിരിക്കാന്‍ ശ്രദ്ധിക്കുക.
  • കുഞ്ഞുങ്ങളുമായുള്ള സന്ദര്‍ശകരുടെ ഇടപെടലുകളിലെ സദ്‌ ഭാവത്തിനു  ഒളിമ്പസ് നന്നേ പ്രാധാന്യം നല്‍കുന്നു. അത് ശരിയാം വിധം മാത്രംആയിരിക്കാന്‍ ശ്രദ്ധിക്കുക…

   

  ഗുരുകുലത്തിലെ  ദിനചര്യകള്‍ 

  • പ്രഭാത നിഷ്ഠകള്‍ കിടക്കയില്‍ നിന്നും ആരംഭിക്കുന്നു.
  • പ്രഭാത വന്ദനം കിടക്ക വിട്ടു പോരുന്നതിനു മുമ്പായി ചെയ്യാം.
  • രാവിലെ ആറു മണിക്ക്, കെട്ടിടത്തിനു വെളിയില്‍ കാമ്പസ്സിലെ എല്ലാരും ഒത്തു കൂടിയാണ് പ്രകൃതി ധ്യാനം ചെയ്യുക.
  • പ്രകൃതി ധ്യാനാവസാനം മൂല്യ വിചാരം.
  • മൂല്യ വിചാര ശേഷം അന്നന്നത്തെ കാര്യങ്ങള്‍ തീരുമാനിക്കുന്നു.
  • പിന്നീട് പാചക – ശുചീകരണ – ഒരുക്കല്‍ – പരിപാലന കര്‍മങ്ങളിലേക്ക്.
  • പൂര്‍വാഹ്നം ഔദ്യോഗിക ജോലികള്‍ക്കുള്ളതാണ്.
  • മദ്ധ്യാഹ്നം, പറമ്പിലെ ജോലികള്‍ക്ക് ഉപയോഗിക്കാം..
  • സായാഹ്നം, സായാഹ്ന വന്ദനം, കോര്‍റ്റേകാര്‍വ്, ചലയോഗാ എന്നിവയില്‍ ആരംഭിക്കാം.
  • കുഞ്ഞുങ്ങളുമൊത്തുള്ള കളികളും , പാട്ടുകളും, നൃത്തങ്ങളും ഒക്കെയാകാം..
  • പിന്നീട് വിഷയ വിചാരം,ഒടുവില്‍ ആ ദിവസത്തെ / അത് വരെയുള്ള വിലയിരുത്തലോടെ ദിനം അവസാനിക്കുന്നു.
  • ഈ ചര്യകളുടെ സമയത്തിലും ക്രമത്തിലും , പൊതു ദിനങ്ങളിലും മറ്റും അന്തേ വാസികളുടെ സൌകര്യാത്ഥവും  പരിപാടികളുടെ  ദിനങ്ങളില്‍, അതിനു വേണ്ടുന്ന പോലെയും ചെറിയ ഭേദ ഗതികള്‍ വരുത്താറുണ്ട്.  

   

   

  ഒളിമ്പസ്സിന്റെ അടിസ്ഥാന മൂല്യങ്ങള്‍ 

  • സുതാര്യത,
  • പാരസ്പര്യം,
  • സഹവര്‍ത്തിത്വം,
  • സുസ്തിത ധാര്‍മികത,
  • ധര്‍മ മയമായ കരുണ,
  • സ്വീകാര്യത,
  • സഹിഷ്ണുത,
  • വിശ്വാസ്യത,
  • ഏകതാനത,
  • മാന്യത,
  • നിര്‍മലത,
  • ക്ലുപ്തത,

  Print Friendly

  625total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in