• പരിസ്ഥിതി സൌഹാര്‍ദ്ദ തൊഴിലുകളിലേക്ക്

  by  • September 2, 2013 • പരിസ്ഥിതി • 0 Comments

  പരിസ്ഥിതി സൌഹാര്‍ദ്ദ തൊഴിലുകളിലേക്ക് പ്രകൃതി സ്‌നേഹികളായ യുവതീ യുവാക്കളെ നേരിട്ട് തെരഞ്ഞെടുക്കുന്നു.

  പരിസ്ഥിതി യുവ വര്‍ഷാചരണത്തിന്റെ ഭാഗമായി, പ്രകൃതി പരിസ്ഥിതി വിജ്ഞാനത്തില്‍ ഊന്നിയ മൂല്യബോധവും, മാനെജുമെന്റ് നേതൃത്വ ശേഷികളും ഗുണങ്ങളും നിറഞ്ഞ യുവതീ യുവാക്കളെ പ്രകൃതി കേന്ദ്രിത തൊഴില്‍ പദ്ധതികളിലേക്ക് കാമ്പസ്സുകളില്‍ നിന്നും നേരിട്ട് തെരഞ്ഞെടുക്കുന്നു. പരിസ്ഥിതി ഗവേഷണ പ്രചാരണ സ്ഥാപനമായ ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍ ഇന്ത്യയാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത്. ഒരു വര്‍ഷത്തെ പ്രകൃതി അധിഷ്ഠിത വ്യക്തിത്വ നേതൃത്വ വികാസ മേഖലകളില്‍ പ്രത്യേക അവധിദിന പരിശീലനങ്ങള്‍ക്കു ശേഷമാണ് തെരഞ്ഞെടുപ്പ്. പാലക്കാട് വച്ചായിരിക്കും പരിശീലനങ്ങള്‍. നിലവില്‍ പ്ലസ് ടൂ കഴിഞ്ഞ പ്രകൃതി സ്‌നേഹികളായ യുവതീ യുവാക്കള്‍ക്ക് ഇപ്പോള്‍ പരിശീലനത്തിനായി അപേക്ഷിക്കാം. പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍റ്റിഫിക്കേറ്റുകളും വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക്ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍ നടപ്പിലാക്കുന്ന പരിസ്ഥിതി സൌഹാര്‍ദ്ദ തൊഴില്‍ ഗ്രാമത്തിലെ വിവിധങ്ങളായ തൊഴില്‍ പദ്ധതികളിലേക്ക് നിയമനവും ലഭിക്കും. പ്രസ്തുത പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍, ഫെബ്രുവരി 8 നു വൈകിട്ട് പന്ത്രണ്ടു മണിക്ക് മുമ്പായി http://neotribe.net/workshop/ എന്ന വെബ്‌സൈറ്റു വഴി ഓണ്‍ ലൈനായി അപേക്ഷകള്‍ നല്‍കേണ്ടതാണ്. വിവരങ്ങള്‍ക്ക് പൊന്നി ഒളിമ്പാ ഫോണ്‍ 9497 628 006

  പരിപാടിയുടെ വിശദാംശങ്ങള്‍ക്ക് ഈ ലിങ്ക് കാണുക,
  https://www.facebook.com/notes/santhosh-olympuss/notes/475468759167736

   

  https://www.facebook.com/photo.php?fbid=479847048729907

  Print Friendly

  377total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in