• പരിസ്ഥിതി സൌഹാര്‍ദ്ദ തൊഴിലുകളിലേക്ക്

  by  • August 31, 2013 • പരിസ്ഥിതി • 0 Comments

  പ്രകൃതി സ്‌നേഹികളായ യുവതീ യുവാക്കളെ നേരിട്ട് തെരഞ്ഞെടുക്കുന്നു.

   

   

  പരിസ്ഥിതി യുവ വര്‍ഷാചരണത്തിന്റെ ഭാഗമായി, പ്രകൃതി  പരിസ്ഥിതി വിജ്ഞാനത്തില്‍ ഊന്നിയ മൂല്യബോധവും, മാനെജുമെന്റ്  നേതൃത്വ ശേഷികളും ഗുണങ്ങളും നിറഞ്ഞ യുവതീ യുവാക്കളെ പ്രകൃതി കേന്ദ്രിത തൊഴില്‍ പദ്ധതികളിലേക്ക് കാമ്പസ്സുകളില്‍ നിന്നും നേരിട്ട്  തെരഞ്ഞെടുക്കുന്നു.  പരിസ്ഥിതി ഗവേഷണ പ്രചാരണ സ്ഥാപനമായ ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍ ഇന്ത്യയാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത്. ഒരു വര്‍ഷത്തെ  പ്രകൃതി അധിഷ്ഠിത വ്യക്തിത്വ നേതൃത്വ വികാസ മേഖലകളില്‍ പ്രത്യേക അവധിദിന പരിശീലനങ്ങള്‍ക്കു ശേഷമാണ് തെരഞ്ഞെടുപ്പ്. പാലക്കാട് വച്ചായിരിക്കും പരിശീലനങ്ങള്‍. നിലവില്‍ പ്ലസ് ടൂ കഴിഞ്ഞ പ്രകൃതി സ്‌നേഹികളായ യുവതീ യുവാക്കള്‍ക്ക് ഇപ്പോള്‍ പരിശീലനത്തിനായി അപേക്ഷിക്കാം. പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍റ്റിഫിക്കേറ്റുകളും വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗ്രീന്‍ക്രോസ്   ഫൌണ്ടേഷന്‍ നടപ്പിലാക്കുന്ന പരിസ്ഥിതി സൌഹാര്‍ദ്ദ തൊഴില്‍  ഗ്രാമത്തിലെ വിവിധങ്ങളായ തൊഴില്‍ പദ്ധതികളിലേക്ക്  നിയമനവും  ലഭിക്കും. പ്രസ്തുത പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍, http://neotribe.net/workshop/ എന്ന വെബ്‌സൈറ്റു വഴി ഓണ്‍ ലൈനായി അപേക്ഷകള്‍ നല്‍കേണ്ടതാണ്.

   

  പരിപാടിയുടെ വിശദാംശങ്ങള്‍

   

   

   

  തൊഴില്‍ ഗ്രാമ പദ്ധതിയുടെ ലക്ഷ്യം

  ഭാരതത്തില്‍, പരിസ്ഥിതി കാര്യങ്ങളില്‍ തികഞ്ഞ താല്പര്യമുള്ള മിക്കവരും, സാമ്പത്തിക നിലനില്പിനായി വ്യവസ്ഥാപിത തൊഴില്‍ സംവിധാനങ്ങളില്‍ കഴിച്ചു കൂട്ടേണ്ടുന്ന ഒരു അവസ്ഥ നമുക്കുണ്ട്.  അതിനു ബദലായി, ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍  വിഭാവനം ചെയ്തു നടപ്പിലാക്കുന്ന ഒന്നാണ് നിയോ ട്രൈബ് തൊഴില്‍ ഗ്രാമ പദ്ധതി. 2008 ല്‍ പ്രാരംഭ പ്രവര്‍ത്തനങ്ങളും പരിശീലനങ്ങളും തയ്യാറാക്കിയ ഈ പദ്ധതി ഇന്ന് കൈ വിരലിലെണ്ണാവുന്ന കുറച്ചു പേരിലൂടെ കേരളത്തിലെ പലയിടങ്ങളിലായി റ്റെലി കമ്യൂട്ട്  രീതിയില്‍ പ്രവര്‍ത്തിച്ചു പോരുന്നു. മലിനീകരണം ഇല്ലാത്ത വിന്‍ഡ് പവേര്‍ഡു വെബ്‌സൈറ്റുകള്‍, ജൈവ ഉത്പന്നങ്ങള്‍, ഗ്രിഡ് ഫ്രീ ബദല്‍ ഉപകരണങ്ങള്‍ എന്നിവയുടെ ഗവേഷണ ഉത്പാദന വിപണന മേഖലകളില്‍ ആണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചു പോരുന്നത്. ഒട്ടേറെ തൊഴിലവസരങ്ങള്‍ ഉള്ള ഈ മേഖലയില്‍, പരിശീലിതരായ ഉദ്യോഗസ്ഥരുടെ  അഭാവം പരിഹരിക്കുക എന്നതാണ് ഈ പരിശീലന പരിപാടി സംഘടിപ്പിക്കുന്നതിലൂടെ ഞങ്ങള്‍ ലക്ഷ്യമാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. http://neotribe.net/vocational-village/

   

   

  പരിശീലനങ്ങള്‍

  • 2013 ഫെബ്രുവരി മുതല്‍ 2014 ജനുവരി വരെ ആയിരിക്കും പരിശീലനം.
  • എല്ലാ മാസവും രണ്ടാം ശനിയാഴ്ചകളില്‍  പാലക്കാട്ട് വച്ചായിരിക്കും പരിശീലനം.
  • 10 ക്ലാസ് റൂം സെഷനുകളും, 7 പുറം സെഷനുകളും (ക്ലാസ് റൂം, ഫീല്‍ഡു സ്റ്റഡി, യാത്രകള്‍, സഹവാസങ്ങള്‍ എന്നിവ) ഉണ്ടായിരിക്കും.
  • 70 % പങ്കാളിത്തം ഉള്ളവര്‍ക്ക് സര്‍റ്റിഫിക്കേറ്റുകള്‍ സമ്മാനിക്കും.
  • പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരില്‍ നിന്നും, ഓരോ വര്‍ഷവും ചുരുങ്ങിയത് 50 പേര്‍ എന്ന മുറയ്ക്ക് പദ്ധതികളില്‍ തൊഴിലവസരം നല്‍കും.

  വിഷയങ്ങള്‍

  • നമ്മുടെ തെറ്റായ പല വിശ്വാസങ്ങളെയും, ധാരണകളെയും, ശീലങ്ങളെയും, നിലപാടുകളെയും തിരുത്തിയെഴുതുവാനുള്ള പ്രായോഗിക പരിശീലനങ്ങള്‍.
  • ജീവിത വിജയം കണ്ടെത്താന്‍ പ്രകൃതി നിയമങ്ങളെ എങ്ങിനെ ഫലവത്തായി ഉപയോഗിക്കാം എന്ന് തുടങ്ങിയുള്ള മാനെജുമെന്റ്, ആരോഗ്യം , കൃഷി, സമ്പദ് ശാസ്ത്ര, വ്യക്തിത്വ / നേതൃത്വ വികസന വിഷയങ്ങള്‍.
  • മസ്തിഷ്‌കത്തെയും, നാഡികളെയും വസ്തു  വസ്തുതാ ബോധങ്ങള്‍ക്ക് അനുസൃതം വഴക്കാനുള്ള കായിക പരിശീലനങ്ങള്‍, · വൈകാരിക ബുദ്ധി, സമ്മര്‍ദ്ദ മാനെജുമെന്റ്, ദുരന്ത മാനെജുമെന്റ്, എന്ന്  തുടങ്ങി, ആധുനിക ലോകത്ത് ധാര്‍മികമായി പരമമായ വിജയം കണ്ടെത്താന്‍ വേണ്ടുന്ന പരിശീലനങ്ങള്‍.
  • ഇക്കൊസഫി, ഡീപ് ഇക്കോളജി, ക്വാണ്ടം വീക്ഷണം, ചയോഗ്, ക്യൂ ലൈഫ് തുടങ്ങി ജീവനെയും ജീവിതത്തെയും ഭൂമിയെയും ധനത്തെയും, ധര്‍മത്തെയും തൊട്ടറിയാനുള്ള ആധുനിക വിജ്ഞാനീയങ്ങളും, മാനെജ്‌മെന്റ് സങ്കേതങ്ങളും.

   

  രീതികള്‍

  • അവതരണങ്ങള്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍, ചര്‍ച്ചാ സെഷനുകള്‍, പങ്കാളിത്ത ആസൂത്രണം, കായിക പരിശീലനങ്ങള്‍, സഹവാസങ്ങള്‍, ഫീല്‍ഡു പഠനങ്ങള്‍,  പ്രകൃതി പഠനങ്ങള്‍, കലാ സൃഷ്ടികള്‍  തുടങ്ങി, സര്‍ഗ ശേഷികളെ വര്‍ദ്ധിപ്പിക്കുന്ന വഴികള്‍.

   

   

  ചെലവ്

  • ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍ യാതൊരു പ്രവര്‍ത്തനങ്ങള്‍ക്കും ഒരു സര്‍ക്കാര്‍ / സര്‍ക്കാര്‍ ഇതര ഏജന്‍സിയുടെയും സാമ്പത്തിക സഹായം സ്വീകരിക്കുന്നില്ല.
  • അതിനാല്‍ പരിശീലന കാലത്തെ ഭക്ഷണ, യാത്രാ, സ്‌റ്റേഷനറി ചെലവുകള്‍ പങ്കാളികള്‍ നിര്‍വഹിക്കേണ്ടതാണ്.
  • ഭക്ഷണ, സ്‌റ്റേഷനറി ചെലവുകള്‍ക്കായി ഓരോ സെഷനും നൂറു രൂപ വീതം പങ്കാളികള്‍ വഹിക്കേണ്ടതുണ്ട്.
  • ക്ലാസുകള്‍, കെട്ടിടം, വിനിമയം, ഓണറേറിയം, വൈദ്യുതി, ശബ്ദം, കമ്പ്യൂട്ടറുകള്‍, വാഹനങ്ങള്‍ എന്നിവയുടെ സംഘാടനവും  ചെലവും ഗ്രീന്‍ക്രോസ്  ഫൌണ്ടേഷനും നവഗോത്ര സമൂഹവും നിര്‍വഹിക്കും.
  • പരിശീലന ക്ലാസ്സുകള്‍ പങ്കാളികള്‍ക്ക് സൌജന്യം ആയിരിക്കും.

   

   

  യോഗ്യത

  • പ്ലസ്ടൂ കഴിഞ്ഞിരിക്കണം.
  • ഏതെങ്കിലും വിദ്യാലയത്തില്‍ ഇപ്പോള്‍ പഠിക്കുന്നുണ്ടാകണം  എന്ന് നിര്‍ബന്ധമില്ല.
  • പ്രകൃതി പരിസ്ഥിതി വിഷയങ്ങളില്‍ താല്പര്യം, പ്രകൃതി സൌഹാര്‍ദ്ദ തൊഴിലുകളോടും   ജീവിതത്തോടും ഉള്ള അഭിവാഞ്ഛ.
  • മലയാള ഭാഷ എഴുതാനു വായിക്കാനും അറിഞ്ഞിരിക്കണം.
  • ആദ്യം അപേക്ഷിക്കുന്ന നൂറു പേര്‍ക്ക് മാത്രമാണ് പ്രവേശനം ഉണ്ടാകുക.

   

   

  പരിശീലനം

  • പരിശീലന പരിപാടിയുടെ പേര് : പ്രകൃതി പാഠശാല.
  • സ്ഥലം : പാലക്കാട് റോബിന്‍സണ്‍ റോഡിലുള്ള ബാങ്ക്  എംപ്ലോയീസ് ഹാളില്‍.
  • സമയം : രാവിലെ ഒമ്പതര മുതല്‍ വൈകീട്ട് നാലര വരെ.
  • ദിവസം : EVERY MONTH രണ്ടാം ശനിയാഴ്ച.

   

   

  എങ്ങിനെ അപേക്ഷിക്കാം

  • ഓണ്‍ ലൈനായി മാത്രമാണ് അപേക്ഷ സ്വീകരിക്കുക.
  • കമ്പ്യൂട്ടറുകള്‍ വഴിയോ ഫോണുകള്‍ വഴിയോ അപേക്ഷ പൂരിപ്പിക്കാവുന്നതാണ്.
  • സ്വന്തം സംവിധാനങ്ങള്‍ ഇല്ലാത്തവര്‍ നെറ്റ് കഫെകളേയോ അക്ഷയ കേന്ദ്രങ്ങളേയോ ആശ്രയിക്കാവുന്നതാണ്.
  • http://neotribe.net/workshop/ എന്ന വെബ് പേജിലൂടെ ആണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

   

  ഹരിത ഹൃദയങ്ങളെ ക്ഷണിക്കുന്നു.

  • നമ്മുടെ നാടിന്റെയും, ജീവരാശിയുടെയും  സുസ്ഥിതിയ്ക്കായി, മനുഷ്യരാശിയിലെ ഓരോരുത്തര്‍ക്കും പൂര്‍ണമായ ഉത്തരവാദിത്തം ഉണ്ടെന്നു ബോദ്ധ്യമുള്ള സര്‍വ ഹരിത ഹൃദയങ്ങളെയും ഈ പദ്ധതിയെ പിന്തുണയ്ക്കാന്‍ ക്ഷണിക്കുന്നു. തൊഴില്‍ എന്നാല്‍ പണം ഉണ്ടാക്കുക മാത്രമല്ല എന്നും ഓരോ തൊഴിലും പ്രകൃതി സൌഹാര്‍ദ്ദ പൂര്‍വ്വം എങ്ങിനെ ചെയ്യാമെന്നും, ജ്ഞാനത്തിനും, ആരോഗ്യത്തിനും, ജീവിത വിജയത്തിനും, സമ്പന്നതയ്ക്കും, ശാന്തിയ്ക്കും, മാനേജുമെന്റിനും ഒക്കെ നാം ഉപയോഗിക്കുന്ന പൊതു നിയമങ്ങളെല്ലാം, പ്രകൃതിയുടെ അടിസ്ഥാന നിയമങ്ങളെ ഉപജീവിച്ചുള്ളവ  ആണെന്നും  തൊട്ടറിയാന്‍, ഈ പ്രകൃതി പാഠശാലയിലും തുടര്‍ന്ന് പരിസ്ഥിതി സൌഹാര്‍ദ്ദ തൊഴില്‍ ഗ്രാമത്തിലും അണി ചേരുവാന്‍ ഏവരെയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു..

   

  • പൊന്നി ഒളിമ്പാ, ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍, ponnica@gmail.com, 9497 628 006

   

  https://www.facebook.com/notes/santhosh-olympuss/notes/475468759167736

   

  Print Friendly

  407total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in