• നാളെ നിങ്ങളറിയും അതും ഒരു ശരിയായിരുന്നു എന്ന്.

  by  • August 31, 2013 • ആത്മീയത • 0 Comments

  • വിശ്വാസം ആത്മീയതയിലെക്കുള്ള ഒരു സ്വയം ക്ഷണമാണ്‌. ചേച്ചിയോടൊപ്പം സ്കൂളില്‍ പോണമെന്ന് ഒരു കുഞ്ഞു ആശിക്കുമ്പോലെ..
  • ഭക്തിവാദം ആത്മീയതയിലെക്കുള്ള ഒരു ബ്രോഷര്‍ ആണ്. അക്ഷരമറിയാത്ത നഴ്സറി കുട്ടിയുടെ കയ്യിലെ വര്‍ണ ചിത്രപുസ്തകം പോലെ…
  • യുക്തിചിന്ത ആത്മീയതയിലെക്കുള്ള യാത്രാ വഴി ആണ്. മാര്‍ഗം മാത്രം. ലക്ഷ്യത്തിലെത്തിയേക്കാവുന്ന മാര്‍ഗം മാത്രം. അക്ഷരം വായിച്ചു തുടങ്ങിയ പ്രൈമറി വിദ്യാര്‍ഥിയെ പോലെ..
  • യുക്തിവാദം ആത്മീയതയില്‍ നിന്നും പിന്തിരിയലാണ്,  ഗുരുത്വവും അനുസരണയും, ക്രമവും ഇല്ലാതെ, പ്രൈമറി ക്ലാസ്സില്‍ തോറ്റു സ്കൂള്‍ വിട്ട വികൃതിയെ പോലെ..
  • സത്യവിശ്വാസം ആത്മീയതയെന്ന  സത്യത്തെ അംഗീകരിക്കലാണ്. സൂര്യന്‍ നക്ഷത്രമാണെന്ന് വിശ്വസിക്കുംപോലെ..
  • സത്യവാദം ആത്മീയതയെന്ന സത്യത്തെ കാണാന്‍ തുടങ്ങി എന്നറിയുന്നവന്റെ,  കാണാതെയുള്ള ഉത്സാഹമാണ്.
  • ഭക്തി, ആത്മീയതയെ അറിയുന്നവന്റെ ആദര പൂര്‍ണമായ അവസ്ഥയാണ്. ഗുരുത്വം ആധാരവും ധര്‍മം ഭൂഷണവും അര്‍ത്ഥന കാംക്ഷയും ആണവനില്‍.
  • തഥാവസ്ഥ  എന്നത് ആത്മീയമായിരിക്കലാണ്. സര്‍വ ചരാചരങ്ങളും, ഏക ആകാശത്തില്‍ പ്രജ്ഞയുടെ ധിഷണയില്‍ ഉദി ച്ച ദ്രവ്യ – പ്രഭാവ – ധര്‍മ – ജ്ഞാന – ബലങ്ങള്‍ ആണെന്ന ബോദ്ധ്യം. മേല്പരഞ്ഞവയെല്ലാം, ഈ വിദ്യാലയത്തിലെ ഗൃഹാതുര മണ്ഡലങ്ങള്‍ ആണെന്ന ബോദ്ധ്യം

   

  ഇതിലേതിനെ നാം പേറുന്നുവോ അതാണ്‌ നമ്മുടെ ലോകം. നാം കാണുന്ന ശരിയും, സത്യവും, ധര്‍മവും നീതിയും ഒക്കെ. അതിനാല്‍ മറ്റൊന്നിനെയും പുഛിക്കാതിരിക്കുക. നാളെ നിങ്ങളറിയും അതും ഒരു ശരിയായിരുന്നു എന്ന്.

   

  https://www.facebook.com/notes/santhosh-olympuss/notes/471928186188460

  Print Friendly

  678total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in