• ഒളിമ്പസ് മുന്‍പോട്ടു വയ്ക്കുന്ന പഠന / പ്രായോഗിക ഗ്രൂപ്പുകളിലെ അംഗങ്ങളോട്..

  by  • July 24, 2013 • പൊതുവായത്‌ • 0 Comments

  ഇടയ്ക്ക് ചില വിഷയങ്ങളോട് അതിര് കവിഞ്ഞ പ്രതികരണവും, ചിലതിനോട് നിസ്സംഗ ഭാവവും സ്ഥാനത്തല്ലാതെ കാണുന്നത് കൊണ്ട് ചിലത് പറയട്ടെ .

   

  മതം, മതപരത, ജാതീയത, അനാചാരങ്ങള്‍, അന്ധ വിശ്വാസം, ശാസ്ത്രീയത, ആധികാരികത, യുക്തി, സമത്വം, സോഷ്യലിസം…..പുരോഗമന ബുദ്ധി ജീവിത്തത്തിന്റെ, ഇന്നും അന്യം നില്‍ക്കാത്ത ചില വേലി പ്രയോഗങ്ങള്‍ ആണിവ.. ഒരു നൂറ്റാണ്ടിനു മുമ്പേ ചര്‍ച്ച ചെയ്തു  തീര്‍പ്പായ പലതിനും വീണ്ടും ആമുഖ ഭാഷ്യം ചമയ്ക്കുന്ന പോലെ  ഉണ്ട് ഇവയൊക്കെ എടുത്തും വീണും പറയേണ്ടി വരുമ്പോള്‍.. ഇവിടെ വരുന്നവര്‍ക്ക്, ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ക്ക് അതൊക്കെ മനസ്സിലാക്കാനുള്ള സാമാന്യ പക്വത നാം പ്രതീക്ഷിയ്ക്കുന്നുണ്ട് (ആമുഖവും ഡോകുമെന്ടുകളും ചര്‍ച്ചകള്‍ക്ക് മുമ്പായി വായിച്ചിരിക്കണം എന്ന നിബന്ധന ഏവര്‍ക്കും അറിയാമെന്നാണ് ഞങ്ങളുടെ വിശ്വാസം).

   

  നമുക്ക് അന്വേഷിച്ചു അനുഭവിക്കേണ്ടത് പാരിസ്ഥിതിക ആത്മീയതെയെ പറ്റിയും അത് വഴിയുള്ള ഒരു സഹജ ലോക ക്രമത്തെ പറ്റിയും ആണ്. അതിനുള്ള പടവുകള്‍ ഒളിമ്പസ് ഒരുക്കി വച്ചിട്ട്, അതിന്റെ പടി വാതിലില്‍ വിരിച്ച ഒരു ക്ഷണ വല ആണിത്. പലരും വല കണ്ടു ഇതാണ് ലക്ഷ്യമെന്നു കരുതി മറ്റെന്തൊക്കെയോ തെരഞ്ഞു മറ്റെങ്ങോ  പോകുന്നു.. ഇവിടെ നില്‍ക്കുന്നവരാകട്ടെ, കൂടുതലൊന്നും മിണ്ടുന്നും ഇല്ല. മിണ്ടണം എങ്കില്‍ ഒന്നില്‍ മതം അല്ലെങ്കില്‍ ധ്യാനം എന്നൊക്കെ പറയണം. അപ്പോള്‍ മറ്റൊരു വിഭാഗം ആരോടും പറയാതെ ഇവിടം വിട്ടു പോകും..  ഇത് ഫെസ് ബുക്കാണെന്നും, ഒരു ക്ലാസ് ജീവികളെ ഇവിടെ കാണാനാകൂ എന്നും ഈ ഗ്രൂപ്പില്‍ വന്നു  ചര്‍ച്ചകള്‍ക്ക് യോഗ്യരാകുന്നവര്‍ക്ക് അറിയാം. ആ പക്വത വന്നവരാണിവിടെ തുടരുന്നത്  എന്നാണെന്റെ വിശ്വാസം.

   

  ഇത് പുരോഗമന ബുദ്ധി ജീവിത്തത്തിന്റെ ഒരു ഗ്രൂപ്പല്ല എന്നതറിയാമല്ലോ.. നമുക്ക് സ്ഥിരം കൊളാഷുകളെ  വെറുതെ വിടാം.. നമുക്ക് സുസ്ഥിരതയുടെ പാഠങ്ങള്‍ ആണ് അറിയേണ്ടത്. അനുഭവിക്കേണ്ടത്.. പ്രയോഗിക്കേണ്ടത്.. തുറവികളില്‍  ഉറവെടുത്തു പതിറ്റാണ്ടുകള്‍ കൊണ്ട് പറഞ്ഞു അനുഭവിപ്പിച്ചു, പ്രയോഗിച്ചു പഠിപ്പിച്ച ഒരു വലിയ പാഠം ഇവിടെയുണ്ട്.. ഇതോ ഇത് പോലെ മറ്റൊന്നോ  എടുക്കുക മാത്രമേ ഇനിയുള്ള ഒരു നാലഞ്ചു  കൊല്ലത്തിനപ്പുറം ജീവിക്കണം എന്നാഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ വഴിയുള്ളൂ..  ഒളിമ്പസ്സിനെ, വായിച്ചു കളയാനുള്ള അനേക വരികളില്‍ ഒന്നായി കരുതുന്നവര്‍ ഈ ഏട് അടയ്ക്കുക, ഒരു പക്ഷെ എന്നെന്നേയ്ക്കുമായി. അതല്ലാത്തവര്‍, ഇതെടുത്ത് (അല്ലെങ്കില്‍ ഇത് പോലെ ഇതിനോത്ത ഒന്ന് എടുത്തു) ചൂടുക, പ്രയോഗിക്കുക.

   

  പക്വമായ മറുപടികള്‍ ഇതിനോടുണ്ടാകണമെന്നു ആഗ്രഹിക്കുന്നു. നിര്‍ദ്ദേശങ്ങളും.

   

  https://www.facebook.com/notes/santhosh-olympuss/notes/429864170394862

  Print Friendly

  400total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in