• ഒളിമ്പസ്സിന്റെ പ്രചാരണാര്‍ത്ഥമുള്ള ഗ്രൂപുകളിലെ അംഗങ്ങളോട്

  by  • July 23, 2013 • പൊതുവായത്‌ • 0 Comments

  മുല്ലപ്പെരിയാറിന് വേണ്ടി നാം പ്രചാരണങ്ങള്‍ ചെയ്യുന്നു.. നല്ലത്. ഡാം പൊട്ടാം, പൊട്ടാതിരിക്കാം. ഇപ്പോഴേ താങ്ങാനാകാത്ത ആ ഭൂമിയില്‍ വീണ്ടുമൊരു ഡാമു കൂടി കെട്ടാം..  ദുരന്തങ്ങളുടെ എണ്ണവും സാദ്ധ്യതയും അറിഞ്ഞു കൊണ്ട് തന്നെ കൂട്ടാം. ഇത് കാലാ കാലങ്ങളായി നാം ചെയ്തു പോരുന്നത്..

  അതിനു പരിഹാരമായാണ് ഒളിമ്പസ്സിന്റെ സുസ്ഥിര ജീവന ശൈലികള്‍ ഇവിടെ പരിചയപ്പെടുത്തുന്നത്. ജീവിതത്തിലെ സമസ്ത വിഷയങ്ങളും തമ്മിലുള്ള ഒരു തരത്തിലും നിഷേധിക്കാന്‍ ആകാത്ത പരസ്പര ബന്ധത്തെ സൂചിപ്പിക്കുന്നതിന് മുന്‍പ്, അവയോരോ വിഷയങ്ങളിലും, ഒളിമ്പസ്സിന്റെ നിലപാടുകളെ പരിചയപ്പെടുത്താനാണ്, വിവിധങ്ങളായ വിഷയങ്ങള്‍ പോസ്റ്റു ചെയ്തു വന്നത്. എന്റെ കയ്യില്‍ ലളിതമായി അവതരിപ്പിക്കാനുള്ള വിഷയങ്ങള്‍ തീര്‍ന്നു. ഇനിയുമുള്ള വിഷയങ്ങള്‍ ഒളിമ്പസ് ആഴത്തില്‍ പഠിക്കാന്‍ വരുന്നവര്‍ക്ക് കൊടുക്കാന്‍ പാകത്തില്‍ ഉള്ളതെയുള്ളൂ.. അത് കൊണ്ട് തന്നെ സ്ഥിരമായി വെറുതെ വിഷയങ്ങള്‍ കോറുന്ന പരിപാടി ഞാന്‍ തത്കാലം നിറുത്തുകയാണ്.

  ഇത് വരെ നിത്യവും ഓരോ വിഷയങ്ങള്‍ ആയി നൂറോളം ഗ്രൂപ്പുകളില്‍ പോസ്റ്റു ചെയ്തു കൊണ്ടിരുന്നത്, ആളുകളെ വിഷയങ്ങളിലേക്കും, അത് വഴി ഈ ഗ്രൂപ്പിലേക്കും ആകര്‍ഷിക്കാനാണ ്. മറ്റു ഗ്രൂപ്പുകളിലെ എന്റെ പോസ്റ്റിനു ലൈക്കോ, കമന്റോ ചെയ്യുന്നവര്‍ക്ക് ഞാന്‍ ഫ്രെണ്ട്ഷിപ് റിക്വസ്റ്റു അയക്കുകയും, തുടര്‍ന്ന് റിക്വസ്റ്റു സ്വീകരിക്കുന്നവരുടെ വാളില്‍ ഈ ഗ്രൂപിലേക്ക് ഉള്ള ക്ഷണം പോസ്ടുചെയ്യുകയും ആയിരുന്നു എന്റെ രീതി. (വാളില്‍ പോസ്റ്റ് ചെയ്യുമ്പോള്‍, സുഹൃത്തുക്കളുടെ സുഹൃത്തുക്കളും ക്ഷണം കാണും എന്ന ഒരു മേന്മ അതിനുണ്ട്).  അങ്ങിനെ അഞ്ഞൂറോളം മെമ്പര്‍മാരെ കണ്ടെത്താന്‍ നമുക്കായി. ഇത് ലോകത്തിന്റെ ആവശ്യമാണെന്നും ഉത്തരവാദിത്തം ആണെന്നും ഞാന്‍ കരുതുന്നു. ഇനിയും കൂടുതല്‍ പേരെ കൊണ്ട് വരേണ്ടത് ഇപ്പോഴുള്ള അംഗങ്ങള്‍ ആണ്.  എന്റെ രീതി തന്നെ പിന്തുടരാം, മറ്റു പ്രചാരണ തന്ത്രങ്ങള്‍ സ്വീകരിക്കാം, ഒന്നും ചെയ്യാതെയും ഇരിക്കാം. ഒന്നും നിര്‍ബന്ധമല്ല.

  ഇവിടെ വന്നു ചേര്‍ന്നവര്‍ ഒളിമ്പസ് പരിചയപ്പെടാനും പഠിക്കാനും ശ്രമിക്കണം എന്നൊരു അപേക്ഷ ഉണ്ട്. ഡോകുമെന്റുകള്‍ കാല്‍ ഭാഗമെങ്കിലും വായിച്ചു കഴിഞ്ഞവര്‍ പഠനാര്‍ത്ഥമുള്ള  ചോദ്യങ്ങളുമായി മുന്‍പോട്ടു വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പഠനം തുടങ്ങുന്നവര്‍, മലയാളിയുടെ തനതു സ്വഭാവമായ അക്ഷരരതിയായി ഇതൊക്കെ വായിച്ചു രസിക്കുന്നതിനു പകരം, ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ ശ്രമിക്കയും തുടര്‍ന്ന്, ഒളിമ്പസ്സിന്റെ  പ്രായോഗിക പദ്ധതികളിലേക്ക് കടക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു..

  മാതൃകാ ഗ്രാമം, അതിനെ മാതൃകയാക്കിയുള്ള നിലവിലുള്ള ഗ്രാമ / സംഘ / കുടുംബ സുസ്ഥിരതാ പരിപാടി (ഗ്രമോദയ), വ്യക്തികള്‍ക്ക് പരിശീലിക്കാവുന്ന ശുദ്ധജീവന ശൈലി, താത്വിക പഠന പരിശീലനം ആഗ്രഹിക്കുന്നവര്‍ക്കുള്ള, ഗുരുകുല പദ്ധതി, ലോക സുസ്ഥിരതയെ ലാക്കാക്കി ലോക വിഷയങ്ങളിലുള്ള ഇടപെടല്‍ എന്നിവയാണ്, ഒളിമ്പസ് മുന്നോട്ടു വയ്ക്കുന്ന പ്രായോഗിക  പരിപാടികള്‍. അതില്‍ ആദ്യ നാലും ഒളിമ്പസ്സിന്റെ രീതിയിലുള്ളതായതിനാല്‍ ഒളിമ്പസ് സില്‍ നിന്നും പഠിക്കാനേ കഴിയൂ.. ഇനി നമുക്കൊരു അവസരമുണ്ടായെന്നു വരില്ല, ഇത്തരമൊരു വഴി തിരിയലിന്. അതിനാല്‍ നമുക്ക് തുടങ്ങാം, തുടങ്ങിയെ പറ്റൂ.. ഇത് മറ്റാരെങ്കിലും ചെയ്തു വിജയിപ്പിക്കുമ്പോള്‍ നന്നായി വരുന്നുവെങ്കില്‍ ഒപ്പം കൂടാം എന്ന് ധരിക്കരുത്. നമ്മിലെ യാത്ര നാമാണ് തുടങ്ങേണ്ടത്.

  മുല്ലപ്പെരിയാര്‍, ഒരു സൂചനയാണ്. അതിലും വലിയ പലതും വരാനിരിക്കുന്നു. അടുത്ത തലമുറയെ ഓര്‍ത്തെങ്കിലും അനങ്ങി തുടങ്ങുക. അതിനു താല്പര്യമില്ലതവര്‍ക്കായി, ഒരു LEAVE ബട്ടണ്‍ മുകളില്‍ ഉണ്ടെന്ന കാര്യം കൂടി ഓര്‍മിപ്പിക്കട്ടെ.. അതല്ലാതെ സഹകരിക്കാന്‍ തയ്യാറുള്ളവര്‍ പറഞ്ഞു തുടങ്ങുക. ദയവായി, ഇപ്പോള്‍ തന്നെ..

  https://www.facebook.com/notes/santhosh-olympuss/notes/296246960423251

  Print Friendly

  356total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in