• നമ്മുടെ അകം / പുറം ലോകങ്ങളുമായുള്ള സമഗ്ര സുതാര്യത

  by  • September 1, 2013 • തത്വചിന്ത • 0 Comments

  നമ്മുടെ അകം / പുറം ലോകങ്ങളുമായുള്ള സമഗ്ര സുതാര്യത

  പ്രകൃതി തത്വ ശാസ്ത്രം പ്രകാരം നമുക്കറിയാവുന്ന ഓരോന്നിനും ഭൌതികം, പ്രാതിഭാസികം ധാര്‍മികം, ജ്ഞാനീയം, ബലപരം എന്നിങ്ങനെ അഞ്ചു മുഖങ്ങള്‍ / അവസ്ഥകള്‍ ഒരേ സമയം ഉണ്ടായിരിക്കും.

  മനുഷ്യനെ അപേക്ഷിച്ച് പറഞ്ഞാല്‍, ശരീരം, ജീവന്‍ (ആരോഗ്യം), മനസ്സ്, ബോധം, ശക്തി എന്നിങ്ങനെ ചുരുക്കി പറയാം. ഇവ എല്ലാം പരസ്പര പൂരകങ്ങള്‍ ആയിരിക്കും.

  ഇവയോരോന്നും, അകം ശരീരത്തിനും, (ഓരോ കോശത്തിനും, കലയ്ക്കും, അവയവത്തിനും…) പുറം ശരീരത്തിനും, (ജീവിരാശി, ജീവ രാശി, ഭൂമി, പ്രപഞ്ചം.. ) ഉണ്ടായിരിക്കും.

  അവയോരോന്നും ഇപ്പോഴും അന്യോന്യ ബന്ധത്തില്‍ ഏര്‍പ്പെട്ടു കൊണ്ടാണ് നില്‍ക്കുന്നതും..

  ഇവയിലോന്നിനെ “ഇറുത്ത്” പഠിച്ചു പരിഹാരം കണ്ടാല്‍… അതൊരു പരിഹാരമല്ല തന്നെ. എല്ലാം ചേര്‍ത്ത് കാണുമ്പോഴാണ് കാഴ്ച സമഗ്രമാകുക.

  അകം ശരീരം സമ്പുഷ്ടമാക്കാന്‍, പുറം ശരീരവും, പുറം ശരീരം സമ്പുഷ്ടമാക്കാന്‍, അകം ശരീരവും നന്നായി ഇരിക്കണം. അതിനു സമഗ്രമായ കാഴ്ച വേണം, അന്യോന്യതയെപറ്റിയുള്ള ബോദ്ധ്യം വേണം, ശരീര ചര്‍മാതീതമായ ഒരു ബോധം (അഹാതീത ബോദ്ധ്യം) വേണം. അതിനു അകം പുറം ലോകവുമായി ഒരു സുതാര്യ ബന്ധം വേണം. ആ സുതാര്യത നമ്മുടെ ധര്‍മമത്രേ..

  അങ്ങിനെ, വിവിധ മുഖ / തല സമഗ്ര സുതാര്യത കൊണ്ടേ നാം പ്രപഞ്ച പൌരത്വം സിദ്ധിക്കൂ.. ഈ സമഗ്ര സുതാര്യത, യുക്തിയാല്‍ നഷ്ട്ടമാകുന്നു. ബോദ്ധ്യത്താല്‍ പുന: സ്ഥാപിക്കപ്പെടുന്നു.

  എല്ലാരും ഇത് നേടും എന്ന് കരുതലും ആഗ്രഹവും ഉണ്ടാകേണ്ടതില്ല . എന്നാല്‍ ഇങ്ങനെ ഒന്ന് ഉണ്ട് എന്ന ബോദ്ധ്യം ഉള്ളത്, സഹിഷ്ണുതയ്ക്കും, സമയമനത്തിനും വഴി മരുന്നാകും..

   

  https://www.facebook.com/photo.php?fbid=446738505374095

  Print Friendly

  418total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in