• ഭാഷയെ വിമര്‍ശിക്കുന്നവരോട്

  by  • July 19, 2013 • പൊതുവായത്‌ • 0 Comments

  ഈ വെബ്സൈറ്റിലെ പ്രധാന ലേഖകനായ സന്തോഷ്‌ ഒളിമ്പസ്സിന്റെ ഭാഷാ പരിമിതിയെ അതിജീവിക്കണം എന്ന് ആവശ്യപ്പെടുന്ന ഒരുപാട് നിര്‍ദേശങ്ങള്‍ വരാറുണ്ട്. അവര്‍ക്കുള്ള ഒരു പൊതു മറുപടി..

  കുറച്ചു വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം എന്റെ ഒരു ക്ലാസ്സ് കേള്‍ക്കാന്‍ വന്ന, ഞങ്ങളുടെ കൂട്ടത്തിലെ തന്നെ പണ്ടുണ്ടായിരുന്ന ഒരു പെണ്‍കുട്ടി ക്ലാസ്സിനു ശേഷമുള്ള വിലയിരുത്തലിന്റെ സമയത്ത് ജെബ്ബരിഷ് (കേട്ടാല്‍ മനസ്സിലാകാത്ത) ഭാഷയില്‍ എന്നോട് സംസാരിച്ചിട്ടു ഇതേ പോലെ എന്ത് മനസ്സിലായെന്നു ചോദിച്ചു. ഞാന്‍ ഉറക്കെ ചിരിച്ചു പോയി. എന്റെ കൂടെയുള്ള, അല്ലെങ്കില്‍ എന്നെ സ്ഥിരം കേള്‍ക്കുന്ന കുട്ടികള്‍ക്ക് എന്റെ ഭാഷയുടെ പരിമിതി അറിയാം. അതറിയാത്ത്തവര്‍ ഇങ്ങനെ പറയുമ്പോള്‍ ഞാനത് കേള്‍ക്കുകയെ നിവൃത്തിയുള്ളൂ..

  എങ്കിലും പറയട്ടെ.. മനുഷ്യന് മനസ്സിലാകാവുന്ന ഭാഷയില്‍, ഒളിമ്പസ്സിലെ വിഷയങ്ങള്‍ പുനരവതരിപ്പിക്കാന്‍ വാലന്റീര്‍ മാര്‍ വേണമെന്ന് ഞാന്‍ മുന്‍പ് പലവുരു കൊടുത്ത പോസ്റ്റുകള്‍  കണ്ടു കാണുമല്ലോ. അതില്‍ നിന്ന് തന്നെ എന്റെ ദയവായി പരിമിതി മനസിലാക്കുക.

  എങ്കിലും, ഇത് വായിച്ചു, വിഷയത്തെ ഉള്‍ക്കൊണ്ടു, എന്നോട് ചര്‍ച്ച ചെയ്യുന്നവരും ഈ കൂട്ടത്തില്‍ ഉണ്ടെന്നത് എന്റെ അനുഭവം. ആശയത്തിന്റെ കൃത്യത തേടി പോകുന്നത് കൊണ്ടാണിത് എന്ന് ചില ഫേസ്ബുക്ക് സുഹൃത്തുക്കള്‍ തിരിച്ചറിയുന്നു. ഉദ്ദേശിക്കുന്ന ആശയം വ്യക്തമാകാതെ , അതിനോട് സാമ്യമുള്ളത് ദ്യോദിപ്പിക്കുന്ന കാവ്യ ഭാഷ എനിക്ക് വശമില്ല. തത്വ ചിന്തയും ശാസ്ത്രവും ഒരു തീസിസ്സായോ സിദ്ധാന്തമായോ നേരിട്ടവതരിപ്പിക്കുമ്പോള്‍ പദങ്ങള്‍ കൃത്യമായിരിക്കണം. അത്തരമൊരു തീസിസിന്റെ ഒരു റിപ്പോര്‍ട്ട്‌ ആണെങ്കില്‍ പത്രങ്ങളില്‍ കാണുന്ന ഭാഷ മതിയാകും. ഞാന്‍ മറ്റാരെങ്കിലും പറഞ്ഞത് റിപ്പോര്‍ട്ട്‌ ചെയ്യുകയല്ല ചെയ്യുന്നത്. വ്യവസ്ഥ എന്നതിനെ വ്യൂഹം എന്ന് വെള്ളം ചേര്‍ക്കുമ്പോള്‍, അതിലെ പകുതി സാംഗത്യം ചോര്‍ന്നു പോകും. വ്യൂഹത്തെ കൂട്ടം എന്ന് പറയുമ്പോള്‍ പിന്നെയും അതിന്റെ അര്‍ത്ഥത്തിന്റെ ജീവന്‍ പോകും. റിപ്പോര്‍ട്ട് ചെയ്യാന്‍ കൂട്ടം എന്ന വാക്ക് മതിയാകും. കൃത്യമായ അര്‍ഥം വേണമെന്ന ഒരാള്‍ക്ക്‌ (പറയുന്ന ആളായാലും, കേള്‍ക്കുന്ന ആളായാലും) ഒരിക്കലും കൂട്ടം എന്നത് ഒരു വ്യവസ്ഥ അല്ല. അയാളോട് വ്യവസ്ഥ എന്ന് തന്നെ പറഞ്ഞെ പറ്റൂ.. ഫേസ്ബുക്കില്‍ അന്വേഷിയായ ഒരാള്‍ ഇത് കാണുകയും പദങ്ങള്‍ / ഭാഷ മനസ്സിലാകാതിരിക്കുകയും ചെയ്‌താല്‍ പൊതുവില്‍ ആദ്യമായി അയാള്‍ ചെയ്യുക / ചെയ്യേണ്ടത് ഒരു ഗൂഗിള്‍ സേര്‍ച്ച്‌ ആയിരിക്കും. അല്ലെങ്കില്‍ എന്നോട് ആ വാചകത്തിന്‍ മേല്‍ ഒരു വിശദീകരണം ചോദിക്കുകയാണ്. ഞാന്‍ അത് കൊടുക്കും. അപ്പോള്‍ അയാള്‍ അടുത്തത് ചോദിക്കും. അപ്പോള്‍ അടുത്ത മറുപടി..അങ്ങിനെ ചര്‍ച്ച പുരോഗമിക്കുന്നിടതാണ്, ആശയം വ്യക്തമാകുക. ഇത്തരം പോസ്റ്റുകള്‍ കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നതും അത്തരമൊരു ചര്‍ച്ച തന്നെ.

  ഫെസ്ബുക്കിന്റെ നിര്‍മാണ ഘടന ഇത്തരം ഒരു അദ്ധ്യാപന /പഠനത്തിനു അനുയോജ്യമായത് കൊണ്ടാണ് എന്നെപോലുള്ള ഒട്ടേറെ പേര്‍ ഇവിടെ വന്നിട്ടുള്ളത്. നെറ്റിലെ ഒരുപാട് ഡിസ്കഷന്‍ ഫോറമുകളില്‍ പരിശീലിച്ചിട്ടാണ് ഞങ്ങള്‍ ഇങ്ങോട്ട് വന്നിട്ടുമുള്ളത്. ഈ സംവിധാനത്തെ പത്രത്തിലെ ഒരു വാര്‍ത്തയെ ചായക്കടയിലിരുന്നു വായിക്കുന്ന ലഘവത്വത്തില്‍ കാണുന്ന ഒരാള്‍ക്ക്‌ ഇതൊരു അനാവശ്യവും, ആഡംബരവും ആണ്. അത്തരമൊരു വിനിമയത്തിന് ഇത്രയും സങ്കീര്‍ണമായ ഒരു സംവിധാനം ആവശ്യവുമില്ല. എന്റെ ഈ മറുപടിയുടെ ഉദ്ദേശ്യം ക്രിയാത്മകമാണ് എന്നത് കൊണ്ട് സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലെ പെരുമാറ്റപരമായ പ്രോട്ടോകോളുകളെ പറ്റി ഇവിടെ പ്രതിപാദിക്കുന്നില്ല.

  കഴിഞ്ഞ പതിനേഴു കൊല്ലമായി, ഒരു ഇക്കൊസഫിക്കള്‍ ഗുരുകുലത്തില്‍ ഇത്തരം വിഷയങ്ങള്‍ പഠിപ്പിക്കുക മാത്രം ചെയ്യുന്ന ഒരാളുടെ പരിമിതിയായി ദയവായി ഉള്‍ക്കൊള്ളുക. കഴിയുമെങ്കില്‍ പലഗ്രൂപുകളിലും കൂട്ടുകാര്‍ ചെയ്യുന്നത് പോലെ ചര്‍ച്ചയിലൂടെ ഈ വിഷയങ്ങളെ ലഘൂകരിക്കുകയും ഏവര്‍ക്കും ബോദ്ധ്യമാകും വിധം അവതരിപ്പിക്കുകയും ചെയ്യുക.

  ലോകം ഒരു വഴി തിരിവിന്റെ വക്കിലാണ്. നാം നമ്മുടെ തലയ്ക്കു മുലളില്‍ ഒരു രോമത്തില്‍ തൂങ്ങുന്ന ആ വാളിനെ കാണാതാകുന്നു. അത് ബോദ്ധ്യപ്പെടുത്തി, സുരക്ഷിതമായൊരു രാഷ്ട്ര നിര്‍മിതിക്കായി സജ്ജമാക്കുക എന്നതാണ് എന്റെ ലക്‌ഷ്യം. ഈ വിഷയത്തില്‍ ശ്രദ്ധിച്ചു കൊണ്ട്, ദയവായി, വിഷയത്തിന്റെ ലഘുകരണത്തിനായി, എന്നെ / നമ്മളെ സഹായിക്കുക

  https://www.facebook.com/notes/santhosh-olympuss/notes/272106956170585

  Print Friendly

  462total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in