• ഒളിമ്പസ്സിനെ തേടുന്നവരോട്‌

  by  • August 31, 2013 • പൊതുവായത്‌ • 0 Comments

  ഒളിമ്പസ്സിനെ തേടുന്നവരോട്‌

  പ്രകൃതിയെ നാം അറിയുന്നു എന്നത് അറിവ് തന്നെയാണ്. എന്ന് വച്ച് അത് അഹന്തയെ പോഷിപ്പിക്കുന്ന ഒന്നാകുന്ന ഇടത്ത് വച്ച് അത് അജ്ഞതയാകുന്നു… മുന്‍വിധികള്‍ നിങ്ങളെ അറിയലില്‍ നിന്നും എന്നെന്നേയ്ക്കുമായി മാറ്റി നിറുത്തും. യുക്തമായ വിനയവും, തുറവിയും, സ്വീകാര്യതയും, പാരസ്പര്യവും ആകട്ടെ ഒളിമ്പസ്സിന്റെ ബന്ധുവാകുന്നവരുടെ അടിസ്ഥാന സൌന്ദര്യം.

   

  പരിസ്ഥിതി..

  മരം നടല്‍ പരിസ്ഥിതി, എന്നല്ല നാം ഒളിമ്പസ്സില്‍ അറിയുന്ന – അനുഭവിക്കുന്ന പരിസ്ഥിതി.. മരം ആദ്യം നടേണ്ടത് മനുഷ്യരുടെ മനസ്സിലാണ്‌. മനസ്സില്‍ മരമുണ്ടെങ്കില്‍, അത് ഭൂമിയില്‍ വളര്‍ന്നു കൊള്ളും. ഒരു സംസ്കാരത്തിലെ, സമ്പ്രദായത്തിലെ, സമുദായത്തിലെ ലോക വീക്ഷണം അനുസരിച്ചാകും, ആ ഭൂ പ്രകൃതിയിലെ മരവും, മഴയും, മലയും ഒക്കെ. അതിനാല്‍ നാം ഇവിടെ അറിയുന്നതും അനുഭവിക്കുന്നതും വിഭാവനം ചെയ്യുന്നതും ഒഴിവു സമയത്ത് മരം നടുന്ന പരിസ്ഥിതി വീക്ഷണത്തെയല്ല , മറിച്ചു നാം പ്രകൃതിയാണെന്ന് ബോദ്ധ്യമാകുന്ന പരിസ്ഥിതി വീക്ഷണത്തെയാണ്‌ എന്ന് തിരിച്ചറിയുക. അതായി തീരുക.

   

  പരിസ്ഥിതി / പ്രകൃതി പ്രവര്‍ത്തകരോട്. 

  പ്രകൃതി വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ പ്രതികരണ സ്വഭാവം പ്രകടിപ്പിക്കുന്ന പരിസ്ഥിതി സ്നേഹികള്‍ അറിയുക. നിങ്ങളുടെ ഓരോ പ്രതികരണവും, എന്തിനോടാണോ, ആ പ്രതികരണം ആ വലിപ്പവും ശക്തിയും ശേഷിയും കൂട്ടും. അതിനാല്‍ എതിരിട്ടു (പ്രതികരണങ്ങള്‍) കൊണ്ടല്ല, മുന്‍ കര്‍മങ്ങള്‍ (പ്രകരണങ്ങള്‍) കൊണ്ടാണ് മറുപടി പറയേണ്ടത്. പ്രക്ഷോഭങ്ങള്‍, പ്രതി നിര്‍മാണങ്ങള്‍ ആകാതിരിക്കട്ടെ…

   

  ആത്മീയത

  ശരീര മണ്ഡലം അഥവാ ക്ഷേത്രം തൊലിയുടെ അതിരുകളില്‍ ഒതുങ്ങുന്നു എന്ന ബോദ്ധ്യത്തില്‍ നാം പരിമിതരാകുന്നു. ദ്രവ്യമെന്നാല്‍ അളക്കാന്‍ കഴിയുന്നത്‌ മാത്രമെന്ന ബോദ്ധ്യത്ത്തില്‍ നാം പരിമിതരാകുന്നു. രണ്ടു വസ്തുക്കളുടെ ഇടയിലുള്ള ബന്ധം മറ്റൊരു മൂര്‍ത്തമായ ദ്രവ്യം മാത്രമാണെന്ന് ബോദ്ധ്യത്തില്‍ നാം പരിമിതരാകുന്നു. നമ്മുടെ കര്‍മങ്ങള്‍ നമ്മുടെ ചിന്തയുടെ പരിണതി മാത്രമാണെന്ന ബോദ്ധ്യത്തില്‍ നാം പരിമിതരാകുന്നു. ഈ പരിമിതികളെ അതി ജീവിക്കുമ്പോള്‍ നാം അത്മീയതയിലെക്കുള്ള തുറവി കൈവന്നവര്‍ ആകുന്നു.

   

  അനുഷ്ടാനങ്ങള്‍ 

  അനുഷ്ടാനങ്ങള്‍ ഇന്ദ്രിയങ്ങളെയും, മനസ്സിനെയും, ശരീരത്തേയും, പ്രവര്‍ത്തനങ്ങളെയും, പരിസ്ഥിതിയെയും, സമൂഹത്തെയും, ബോദ്ധ്യത്തെയും, ജ്ഞാനത്തെയും, ലക്ഷ്യത്തെയും, മൂല്യത്തെയും, ഗുരുത്വത്തെയും ഏകോപിപ്പിക്കാനാണ്.. ഒളിമ്പസ്സിലെ അനുഷ്ടാനങ്ങളെ നിരാകരിക്കുമ്പോള്‍ നമുക്ക് ലഭ്യമല്ലാതാകുക, അനന്തമായ അനുഭവങ്ങളാണ്.

   

  പാരസ്പര്യം 

  സഹവാസം പാരസ്പര്യത്തിനായാണ്. അന്യോന്യതയ്ക്കായാണ്. കാണികള്‍ ആകാതിരിക്കുക. കൂട്ടം വിട്ടു കൂട്ടമാകുക. ബന്ധുവാകുക,

   

  സുസ്വാഗതം

   

  https://www.facebook.com/notes/santhosh-olympuss/notes/473663059348306

  Print Friendly

  642total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in