• എന്തല്ല, എന്താണ് ആത്മീയത

  by  • September 7, 2018 • ക്രമപ്പെടുത്താത്തവ • 0 Comments

  മരണപ്പെടുമ്പോള്‍ ശരീരത്തില്‍ നിന്നും ചാടി ദൂരെയെങ്ങോ ഉള്ള പരമാത്മാവില്‍ തിരികെയെത്തി മറ്റൊരു ജീവിതമോ മറ്റൊരു ജന്മമോ തേടുന്ന ഒരു സ്വതന്ത്ര സത്തയെ പറ്റിയുള്ള വ്യാഖ്യാനമല്ല ആത്മീയത.

   

  അത് ഒരു വസ്തുവിന്റെ,   ആ രൂപത്തില്‍ ആയിത്തീര്‍ന്ന രൂപപ്പെടലിന്റെ  (സംഘാടനം – Organization) പ്രകൃതി നിയമങ്ങളുടെ ആകെ തുകയാണ്. ആ നിയമങ്ങളില്‍ അടങ്ങിയിട്ടുള്ള സൂത്രവാക്യമാണ് (Formulae – Blue Print-  Pattern), അതിന്റെ പ്രവര്‍ത്തനതത്വമാണ് (Principle – Law ). സ്വയം സംഘടിപ്പിക്കുവാനുള്ള (Self Organization) ശേഷിയും ശൈലിയും ഒക്കെയാണ്.  (നമുക്കീ വസ്തുവിനെ സത്ത എന്ന് വിളിക്കാം. അത് ഒരു വസ്തുവോ സംവിധാനമോ പ്രദേശമോ അവസ്ഥയോ ആകാം)

  അതായത് അത് ഒരു കേവല സത്ത അതിന്റെ ഒരു നിശ്ചിത ഘടനയിലും വിന്യാസത്തിലും പശ്ചാത്തലത്തിലും സന്ദര്‍ഭത്തിലും പരിസരവുമായി ബന്ധപ്പെട്ടു നിലകൊള്ളുന്ന വിതരണ ക്രമത്തിന്റെയും അത്തരം ക്രമങ്ങളുടെ അന്യോന്യതയുടെയും ആകെത്തുകയാണ്. അത് ഒരു പ്രാദേശിക സത്തയുടേയോ വിഭാഗത്തിന്റെയോ മാത്രം പ്രതിഭാസമല്ല, ഈ സമ്യക്കായ പ്രപഞ്ചത്തിന്റെ മൊത്തം ഗുണ വിശേഷം ആണ് അത്.  അതിനു ഒന്നിലേറെ മാനങ്ങളും ഉണ്ട്.

  ചുരുക്കിപ്പറഞ്ഞാല്‍ ഒരു സത്ത അതിന്റെ ചുറ്റുപാടിനോട് ചേര്‍ന്ന് കൊണ്ട് സ്വയം സംഘടിപ്പിക്കുവാനും സ്വയം പരിചരിക്കുവാനും സ്വയം സംരക്ഷിക്കുവാനും ഉള്ള ശേഷിയേയാണ് ആത്മീയത എന്ന് വിളിക്കുന്നത്‌. പാടുവാനുള്ള ശേഷി പോലെ അനുഭവിക്കുവാന്‍ മാത്രം അറിയുന്നത്. മൂത്ര ശങ്ക പോലെ ആ ഘട്ടത്തിലെത്തുന്നവര്‍ക്ക് മാത്രം അനുഭവിക്കാവുന്നത്‌. കോശത്തിനും അതിരിക്കുന്ന അവയവത്തിനും അതിരിക്കുന്ന ജീവിക്കും എന്നത് പോലെ ജീവി യിരിക്കുന്ന ജീവി വര്‍ഗത്തിനും അതിരിക്കുന്ന   ഭൂമിക്കും അതിരിക്കുന്ന പ്രപഞ്ചത്തിനും ഉള്ള സ്വയം സംഘടിപ്പിക്കുവാനുള്ള ശേഷിയായ ജീവന്റെ എളുപ്പത്തില്‍ നല്‍കിയിട്ടുള്ള വിളിപ്പേര്‍ ആണ് ആത്മാവ് എന്നത്. ദൈവം എന്നത് പോലെ..

  ഈ ആത്മീയ ബോദ്ധ്യം ഏവര്‍ക്കും ലഭ്യമാണ്. എല്ലായിടത്തും ഉള്ളതാണ്. എല്ലാ ശാസ്ത്ര അന്വേഷണങ്ങളും തേടുന്നത് ഈ ബോദ്ധ്യം ഉണ്ടാകുവാന്‍ വേണ്ടിയാണ്. പാരിസ്ഥിതിക ആത്മീയത ഈ സമഗ്രവും വിശിഷ്ടവുമായ ആത്മീയതയെ ആണ് കൈ കാര്യം ചെയ്യുന്നത്.

  പാരിസ്ഥിതിക ആത്മീയതയുടെ ജ്ഞാന മണ്ഡലം ഈ പ്രപഞ്ചം പോലെ പരന്നു കിടക്കുന്നു. ഈ വിഷയങ്ങളെ അറിയാന്‍, അനുഭവിക്കാന്‍ പ്രയോഗിക്കുവാന്‍ വേണ്ടി എല്ലാ മാസവും രണ്ടാം ശനിയാഴ്ച്ചയുടെ തലേന്നു വെള്ളിയാഴ്ച രാവിലെ മുതല്‍ മൂന്നു നാള്‍ പാലക്കാട് തത്തമംഗലത്തുള്ള നവഗോത്ര ഗുരുകുലത്തില്‍ വച്ച് നടന്നു വരുന്നു.

  അറിവിനായി, അനുഭൂതിക്കായി മനസ്സും ജീവിതവും തുറന്നു വച്ചിട്ടുള്ളവര്‍ക്ക് സ്വാഗതം.

  https://olympuss.in/ml/ml-gurukula-sahavasam/  

  Print Friendly

  614total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in